ഭൂമിയിലെ ജൈവവൈവിധ്യത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ദിനോസറുകളുടെ വംശനാശം. വൻ ഉരഗങ്ങളുടെ വാഴ്ചക്കാലത്തിന് ഇതോടെ അന്ത്യമായി. മനുഷ്യർ ഉൾപ്പെടുന്ന സസ്തനികൾ ഭൂമിയിലെ പ്രബല ജീവിവർഗമായി ഉയർന്നുവന്നത് ഈ വംശനാശത്തിനു ശേഷമാണ്.ഭൂമിയിൽ, മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഊക്കോടെ പതിച്ച ഒരു ഛിന്നഗ്രഹം സൃഷ്ടിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂമിയിലെ ജൈവവൈവിധ്യത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ദിനോസറുകളുടെ വംശനാശം. വൻ ഉരഗങ്ങളുടെ വാഴ്ചക്കാലത്തിന് ഇതോടെ അന്ത്യമായി. മനുഷ്യർ ഉൾപ്പെടുന്ന സസ്തനികൾ ഭൂമിയിലെ പ്രബല ജീവിവർഗമായി ഉയർന്നുവന്നത് ഈ വംശനാശത്തിനു ശേഷമാണ്.ഭൂമിയിൽ, മെക്‌സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഊക്കോടെ പതിച്ച ഒരു ഛിന്നഗ്രഹം സൃഷ്ടിച്ച ആഘാതവും തുടർന്നുണ്ടായ പരിസ്ഥിതി മാറ്റങ്ങളുമാണ് ദിനോസറുകളുടെ യുഗത്തിന് അന്ത്യം കുറിച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ ഇതു മാത്രമല്ല കാരണമെന്നാണ് ഇപ്പോൾ വെളിവാക്കപ്പെടുന്ന ഗവേഷണം. വേറെയും കാരണങ്ങളുണ്ടായിരുന്നത്രേ. ഇതിൽ പ്രധാനമായിരുന്നു അഗ്നിപർവതങ്ങളുടെ പ്രവർത്തനവും അതുമൂലമുണ്ടായ കാലാവസ്ഥാ മാറ്റവും. 6.6 കോടിവർഷം മുൻപാണ് ദിനോസറുകളുടെ യുഗത്തിന് പര്യവസാനമായത്.

ADVERTISEMENT

ഛിന്നഗ്രഹം പതിക്കുന്നതിനു മുൻപ് തന്നെ ഭൂമിയുടെ അന്തരീക്ഷം കലുഷിതവും വിഷമയവുമായിരുന്നു. അന്തരീക്ഷത്തിൽ സൾഫറിന്‌റെ തോത് വലിയരീതിയിൽ ഉയർന്നിരുന്നു. ഭൂമിയിൽ പലയിടത്തും തുടരെത്തുടരെ സംഭവിച്ച അഗ്നിപർവത സ്‌ഫോടനങ്ങളായിരുന്നു കാരണം.

Image generated with Canva AI

അഗ്നിപർവതങ്ങളാണ് ദിനോസറുകളുടെ പതനത്തിനു കാരണമെന്ന ഒരു പ്രബല സിദ്ധാന്തം പണ്ടേയുണ്ടായിരുന്നു. 1991ൽ ഈ സിദ്ധാന്തം ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞു. എന്നാൽ ഇതങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ലെന്നാണു പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞർ വാദിക്കുന്നത്.

ADVERTISEMENT

അഗ്നിപർവത വിസ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന സൾഫർ തുടരെത്തുടരെ താപനില താൽക്കാലികമായി മാറ്റിയിരിക്കാമെന്നും അത് ഭൂമിയിലെ ജീവനെയും പരിസ്ഥിതിയെയും ബാധിച്ചിരിക്കാമെന്നും ഓസ്ലോ സർവകലാശാലയിലെ ജിയോ കെമിസ്റ്റായ സാറ കാലിഗാരോയും സംഘവും പഠനങ്ങളിലൂടെ പറയുന്നു.

പടിഞ്ഞാറൻ ഇന്ത്യയിലെ ഡെക്കാൻ ട്രാപ് മേഖലയിലും ഗവേഷകർ പഠനം നടത്തിയിരുന്നു. ഇത് പഴയകാലത്ത് സജീവ അഗ്നിപർവതങ്ങൾ നിറഞ്ഞ മേഖലയാണ്. പ്രാചീന കാലത്ത് നടന്ന അഗ്നിപർവത വിസ്‌ഫോടനങ്ങളിൽ ഈ മേഖലയിൽ നിന്നുള്ള അഗ്നിപർവതങ്ങൾ വലിയ പങ്കുവഹിച്ചെന്നും പഠനം വെളിവാക്കുന്നു.10 ലക്ഷം ക്യുബിക് കിലോമീറ്റർ വ്യാസത്തിലുള്ള ഉരുകിയ പാറകൾ ഇവിടെ നിന്നു മാത്രം പുറന്തള്ളിയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ADVERTISEMENT

ഇത് പലകാലങ്ങളായി ആഗോള താപനില ഉയർത്തിയിട്ടുണ്ടാകും. കലുഷിതമായ ഈ സാഹചര്യത്തിൽ ജീവികൾക്കും സസ്യങ്ങൾക്കും നിലനിൽപ് വലിയൊരു പ്രതിസന്ധിയുമായി മാറി. അവസാന ആണിയെന്ന രീതിയിൽ യൂക്കാട്ടനിൽ ഛിന്നഗ്രഹം കൂടി പതിച്ചതോടെ ദിനോസറുകളുടെ വംശം കുറ്റിയറ്റെന്നാണ് പഠനത്തിന്‌റെ രത്‌നച്ചുരുക്കം.

23 കോടി വർഷം മുൻപുള്ള ട്രയാസിക് കാലഘട്ടത്തിലാണ് ദിനോസറുകൾ ഭൂമിയിൽ ആവിർഭവിച്ചത്. പിന്നീടുള്ള ജുറാസിക്, ക്രെറ്റേഷ്യസ് കാലഘട്ടങ്ങിൽ ഇവ ആധിപത്യം പുലർത്തി. ഇന്നത്തെകാലത്തെ പക്ഷികൾ ദിനോസറുകളുടെ പിന്മുറക്കാരാണ്.