പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ അന്ത്യദശയിലാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത്. അപൂർവങ്ങളിൽ അപൂർവമാണ് ഈ വിസ്ഫോടനം. എന്നാൽ 1054 എഡിയിൽ നടന്ന ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം അവശേഷിക്കുന്ന പൊടിപടലങ്ങളും മറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രപഞ്ചത്തിൽ നക്ഷത്രങ്ങളുടെ അന്ത്യദശയിലാണ് സൂപ്പർനോവ വിസ്ഫോടനങ്ങൾ നടക്കുന്നത്. അപൂർവങ്ങളിൽ അപൂർവമാണ് ഈ വിസ്ഫോടനം. എന്നാൽ 1054 എഡിയിൽ നടന്ന ഇത്തരമൊരു വിസ്ഫോടനം ചൈനീസ് വാനനിരീക്ഷകർ നേരിൽ കാണുകയും രേഖപ്പെടുത്തുകയും ചെയ്തു. സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം അവശേഷിക്കുന്ന പൊടിപടലങ്ങളും മറ്റും നെബുലയെന്നറിയപ്പെടുന്നു. ഇന്നത്തെ ക്രാബ് നെബുലയ്ക്ക് കാരണമായത് 1054ൽ നടന്ന സൂപ്പർനോവ വിസ്ഫോടനമാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

സൂപ്പർനോവ വിസ്‌ഫോടനങ്ങൾ പൊതുവെ രണ്ടുതരമാണ്. തെർമോന്യൂക്ലിയറും അയൺ ഓർ കൊളാപ്‌സുമാണ് ഇവ. ഒരു വെള്ളക്കുള്ളൻ നക്ഷത്രം മറ്റൊരു നക്ഷത്രത്തിൽ നിന്നു പിണ്ഡമുൾക്കൊണ്ട ശേഷം പൊട്ടിത്തെറിക്കുന്നതാണ് തെർമോ ന്യൂക്ലിയർ സൂപ്പർനോവ. അയൺ ഓർ സൂപ്പർനോവ ഉണ്ടാകുന്നത്, സൂര്യന്‌റെ പത്തുമടങ്ങു പിണ്ഡമുള്ള ഒരു അതിപിണ്ഡനക്ഷത്രം ഇന്ധനം തീർന്ന് അതിന്‌റെ ഉൾക്കാമ്പ് തകരുമ്പോഴാണ്. അയൺ ഓർ കൊളാപ്‌സ് രീതിയിൽ സൂപ്പർനോവ വിസ്‌ഫോടനം നടന്നാൽ ഒന്നുകിൽ തമോഗർത്തമോ അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ ഉണ്ടാകും.

Image Credit: NASA
ADVERTISEMENT

ഇപ്പോഴിതാ മൂന്നാമതൊരു തരം സൂപ്പർനോവ വിസ്‌ഫോടനം കൂടി കണ്ടെത്തിയിരിക്കുകയാണ്. ഇലക്ട്രോൺ ക്യാപ്ചർ സൂപ്പർനോവ എന്നാണ് ഇതിനു പേര്. ഇത്തരത്തിൽ സൂപ്പർനോവ ഉണ്ടാകുമെന്ന് ദീർഘകാലമായി സിദ്ധാന്തമുണ്ടായിരുന്നെങ്കിലും ഇതു കണ്ടെത്തപ്പെട്ടിരുന്നില്ല.1054 എഡിയിൽ ഉണ്ടായ സൂപ്പർനോവ വിസ്‌ഫോടനം ഈ രീതിയിലുള്ളതാണെന്നു കരുതപ്പെടുന്നു. ഇത്തരം നക്ഷത്രങ്ങളുടെ ഉൾക്കാമ്പിലുള്ള ഇലക്രോണുകൾ നഷ്ടമാകുന്നത് ഉൾഭാഗം തകർന്ന് നക്ഷത്രം പൊട്ടിത്തെറിക്കാൻ ഇടയാക്കും.

ലോകമെമ്പാടും വിവിധയിടങ്ങളിൽ സ്ഥാപിച്ച ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് 1054 എഡിയിൽ നടന്ന ഈ വിസ്ഫോടനത്തിന്റെ അവശേഷിപ്പുകളുടെ കണ്ടെത്തൽ നടത്തിയത്.  നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സർവേറ്ററി, ഇടയ്ക്കിടെ പ്രപഞ്ചത്തിലെ വിവിധ ദൃശ്യങ്ങൾ പകർത്തി തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇടാറുണ്ട്.ഒരിക്കൽ ചന്ദ്ര ഒബ്‌സർവേറ്ററി ഇട്ട ഒരു ദൃശ്യം ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ആകാശത്ത് സ്വർണനിറമുള്ള ഒരു കൈപ്പത്തിയുടെ അടയാളം തെളിഞ്ഞതുപോലെയായിരുന്നു ആ ദൃശ്യം.

ADVERTISEMENT

സൂപ്പർനോവ വിസ്‌ഫോടത്തിലൂടെ ഉണ്ടായ പൾസറാണ് ഈ സ്വർണക്കൈപ്പത്തിക്ക് കാരണമായത്.പിഎസ്ആർ ബി1509-58 എന്നു പേരുള്ള പൾസർ 19 കിലോമീറ്ററോളം വ്യാസമുള്ളതും സെക്കൻഡിൽ ഏഴുതവണ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നതുമാണ്. ഇതു സൃഷ്ടിച്ച ഊർജ നെബുലയാണ് കൈപ്പത്തിരൂപത്തിൽ കാണപ്പെടുന്നത്.

ഭൂമിയിൽ നിന്നു 17000 പ്രകാശവർഷങ്ങൾ അകലെയാണ് ഈ നെബുല. അതായത്, അവിടെ നിന്നു പ്രകാശം പുറപ്പെട്ടാൽ 17000 വർഷങ്ങൾഎടുക്കും ഇങ്ങു ഭൂമിയിൽ എത്താൻ. സൂപ്പർനോവ വിസ്‌ഫോടനത്തിന്‌റെ പ്രകാശം ഭൂമിയിൽ എത്തിയത് മയൻ സംസ്‌കാരം തെക്കൻ അമേരിക്കയിൽ നിലനിന്ന കാലത്താണെന്നാണു ശാസ്ത്രജ്ഞർ കരുതുന്നത്.

ADVERTISEMENT

നക്ഷത്രങ്ങൾ പ്രോട്ടോസ്റ്റാർ, റെഡ് ജയന്‌റ്, വൈറ്റ് ഡ്വാർഫ് തുടങ്ങി പല ഘട്ടങ്ങളിലൂടെ കടന്നുപോയാണ് അന്ത്യത്തിലെത്തുന്നതെന്ന് നമുക്ക് അറിയാം. മധ്യരീതിയിൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവയ്ക്കുശേഷം ന്യൂട്രോൺ സ്റ്റാറുകളാകുന്നത്. ഇത്തരത്തിലുള്ള ന്യൂട്രോൺ സ്റ്റാറുകളിൽ ചിലതു സ്വയം ഭ്രമണം ചെയ്യുന്നവയും കാന്തിക വികിരണങ്ങളെ പുറപ്പെടുവിക്കുന്നതുമായി മാറും. ഇവയാണു പൾസറുകൾ.