അതിപ്രാചീനകാലത്ത് സാഗരങ്ങളെ വിറപ്പിച്ച ഭീകരൻ:മെഗലഡോൺ മെലിഞ്ഞതാണെന്ന് പഠനം
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനാണ് മെഗലഡോൺ. അതിപ്രാചീന കാലത്ത് ഭൂമിയിലെ സമുദ്രങ്ങളെ വിറപ്പിച്ച ഭീകരവേട്ടക്കാരൻ. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിന്റെ ഒരു വികസിതരൂപമായാണ് മെഗലോഡോൺ

സ്രാവുകളുടെ അതിപുരാതന പൂർവികനാണ് മെഗലഡോൺ. അതിപ്രാചീന കാലത്ത് ഭൂമിയിലെ സമുദ്രങ്ങളെ വിറപ്പിച്ച ഭീകരവേട്ടക്കാരൻ. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ മെഗലഡോൺ കഥാപാത്രമായിട്ടുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്ന സ്രാവിന്റെ ഒരു വികസിതരൂപമായാണ് മെഗലോഡോൺ അവതരിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ ധാരണ തെറ്റാകാമെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ഇവ മെലിഞ്ഞതാകാമത്രേ- നീണ്ടുമെലിഞ്ഞ സ്രാവുകൾ!.
മെഗലഡോൺ സ്രാവുകളെക്കുറിച്ച് പല പഠനങ്ങളും നടത്തിയ ഡോ. കെൻഷു ഷിമിഡ എന്ന ശാസ്ത്രജ്ഞന്റേതാണ് പുതിയ കണ്ടെത്തൽ. 36 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടായിരുന്നു.ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം .ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ 'അപെക്സ് പ്രിഡേറ്റർ' ആയിട്ടാണ് മെഗലഡോൺ സ്രാവുകളെ കണക്കാക്കക്കുന്നത്.
ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികളെ ഇവ ഭക്ഷിച്ചിരുന്നു.ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും വായ തുറക്കുമ്പോഴെന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നു.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയുമത്രേ.
വായയിൽ ആകെ 276 പല്ലുകൾ.ഇവയുടെ കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്സ്) സമാനതകളില്ലാത്തതായിരുന്നു.ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്.88 മുതൽ 100 വർഷം വരെയായിരുന്നു ഇവയുടെ ആയുർദൈർഘ്യംഇവയുടെ അസ്ഥികൂടങ്ങൾ അങ്ങനെ കിട്ടാറില്ല.
എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിച്ചിരുന്നത്.കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്.മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്.
ചരിത്രാതീത കാലത്തുള്ള ആഗോളശിതീകരണം മൂലം ഭൂമിയെമ്പാടും താപനില കുറഞ്ഞതാണ് മെഗലഡോണുകളുടെ നാശത്തിനു വഴിയൊരുക്കിയത്. ധാരാളം കടൽജീവികൾ അന്നു ചത്തൊടുങ്ങി നശിച്ചു.ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട് മഗലഡോണുകളുടെ അന്ത്യം സംഭവിച്ചു. ഇന്നും മഗലഡോണുകൾ കടലിലെവിടെയെങ്കിലും ഉണ്ടാകാം എന്നു വാദിക്കുന്നവർ ഉണ്ട്. എന്നാൽ, ഒരു നിഗൂഢസിദ്ധാന്തം എന്നതിനപ്പുറം ഈ വാദത്തിനു ശാസ്ത്രലോകം വലിയ വിലയൊന്നും കൊടുക്കുന്നില്ല. ആദിമ കാലത്ത് അന്റാർട്ടിക്കയുടേത് ഒഴിച്ചുള്ള സമുദ്രപ്രദേശങ്ങളിൽ മെഗലഡോൺ ജീവിച്ചിരുന്നു.