'തേച്ചൊട്ടിക്കലിനു' നിയാണ്ടർത്താൽ മനുഷ്യരുടെ കാലത്തോളം പഴക്കം, ധാരണകൾ മാറ്റുന്ന പഠനം
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ

'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയപ്പോഴാണ് അവ ഒട്ടിക്കപ്പെട്ട നിലയിലാണെന്നും ഒട്ടിക്കാനായി ജൈവ രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നും മനസ്സിലായത്.
ടുബിൻജെൻ സർവകലാശാലയിലെ ഗവേഷകനായ പാട്രിക് ഷ്മിറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിനു പിന്നിൽ. നിയാണ്ടർത്താലുകളെക്കുറിച്ചുള്ള ശാസ്ത്രബോധങ്ങളും പൊതുധാരണകളും മാറ്റുന്ന ഗവേഷണങ്ങളാണ് അടുത്തിടെയായി നടന്നുകൊണ്ടിരിക്കുന്നത്. മുൻപ് വിചാരിച്ചതുപോലെ തികച്ചും അപരിഷ്കൃതരായിരുന്നില്ല ഇവരെന്നും മനുഷ്യർ വ്യാപൃതരായിരുന്ന പല കാര്യങ്ങളിലും ഇവരും പങ്കാളികളായിരുന്നെന്നും ഗവേഷകർ പറയുന്നു.
ഹോമോ സാപിയൻസ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്. യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്.
നിയാണ്ടർത്താലുകളുടെ അവസാന താവളമായിരുന്ന ഗുഹയറ ഇടക്കാലത്ത് ഗവേഷകർ കണ്ടെത്തി. മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയിലാണിത്. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു ഗുഹകളിൽ ഒന്നാണു വാൻഗാഡ്. 9 വർഷം നീണ്ടുനിന്ന ഗവേഷത്തിനൊടുക്കമാണു 2001ൽ കണ്ടെത്തൽ നടത്തിയത്.
നിയാണ്ടർത്താലുകൾ കൂട്ടമായി ജീവിച്ചിരുന്ന ആദിമ ഇടമാണു ജിബ്രാൾട്ടറെന്നു ശാസ്ത്രജ്ഞർക്കു നേരത്തെ അറിയാവുന്ന കാര്യമാണ്. വാൻഗാഡ് കൂടാതെയുള്ള ബെന്നറ്റ് കേവ്, ഗോർഹാം കേവ്, ഹയേന കേവ് എന്നീ മൂന്നു ഗുഹകളിലും നിയാണ്ടർത്താലുകളുടെ അവശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. കടലിൽ നിന്ന് ഇവർ പിടിച്ച മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും കക്കകളുടെയും അവശിഷ്ടങ്ങൾ, പക്ഷിത്തൂവലുകൾ, ഗുഹാചിത്രങ്ങൾ എന്നിവയൊക്കെ ഇവിടങ്ങളിൽ നിന്നു കിട്ടിയിരുന്നു.
Read More: 'ഗഗൻയാൻ നയിക്കാൻ മലയാളി, 3 ദിവസം ബഹിരാകാശത്ത്, കടലിൽ ലാന്‍ഡിങ്; അറിയേണ്ടതെല്ലാം
ഈ കണ്ടെത്തൽ നിയാണ്ടർത്താലുകളെക്കുറിച്ചുള്ള പൊതുബോധം പൊളിച്ചെഴുതുന്നതായിരുന്നു. തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള പുറന്തോടുള്ള ജീവികളെ കൊന്നു ഭക്ഷിക്കാനും അറിയാവുന്ന അവർ മനുഷ്യരെപ്പോലെ തന്നെ ബുദ്ധിയുള്ളവരായിരിക്കാം എന്ന് ഫിൻലെസൺ ഉൾപ്പെടെ പ്രമുഖരായ നരവംശശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു.