ഒരു ഗ്രഹം മുഴുവൻ തിളയ്ക്കുന്ന സമുദ്രം: താപനില 4000 ഡിഗ്രി സെൽഷ്യസിലധികം
ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ്

ഒരു ഗ്രഹം മുഴുവൻ നിറഞ്ഞ ഒരു മഹാസമുദ്രം. അതിൽ തിളയ്ക്കുന്ന ദ്രാവകം. നാസ വിക്ഷേപിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ്ബാണ് ഈ അപൂർവ ഗ്രഹത്തെ മനുഷ്യരാശിക്ക് കാട്ടിത്തന്നത്. ഭൂമിയുടെ ഇരട്ടിവലുപ്പമുള്ള ഈ ഗ്രഹം 70 പ്രകാശവർഷമകലെയാണ്. നൂറു ഡിഗ്രിയിൽ കൂടുതൽ താപനിലയുള്ളതാണ് ഇവിടത്തെ സമുദ്രമെന്ന് ഗവേഷകർ പറയുന്നു. അതേ സമയം എതിർവാദവുമുണ്ട്. ഈ ഗ്രഹത്തിൽ 4000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില സ്ഥിതി െചയ്യുന്നതിനാൽ ഇവിടെ 'ജലം' ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു. ടിഒഐ 270 ഡി എന്നാണു ഗ്രഹത്തിനു നൽകിയിരിക്കുന്ന പേര്.
Read More at: ആണവവികിരണമൊക്കെ ഈ പുഴുക്കൾക്ക് പുല്ലാണ്!
2022ൽ ഭൂമിയിൽ നിന്ന് 100 പ്രകാശ വർഷങ്ങൾ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ടിഒഐ –1452 ബി എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിൽ കട്ടി ആവരണത്തിൽ വെള്ളമാണെന്നും ഇതു ചുറ്റുന്ന നക്ഷത്രത്തിൽ നിന്ന് ജീവൻ നിലനിർത്തുന്നതിനാവശ്യമായ സുരക്ഷിത ദൂരം പാലിച്ചാണ് ഗ്രഹം നിലനിൽക്കുന്നതെന്നും തെളിഞ്ഞു.ഭൂമിയുമായി താരതമ്യപ്പെടുത്താവുന്ന വലുപ്പവും ഭാരവുമുള്ളതായിരുന്നു ആ ഗ്രഹം. അടുത്തകാലത്തായി സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഇത്തരം ഗ്രഹങ്ങൾ പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്നറിയപ്പെടുന്നു.
സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തിലധികം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്.ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്.
സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്.സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇടക്കാലത്ത് ശാസ്ത്രജ്ഞർ പ്രത്യേകതരം ചില പുറംഗ്രഹങ്ങൾ കണ്ടെത്തിയിരുന്നു.
ഈ ഗ്രഹങ്ങളുടെ പകുതി ഭാഗം പാറയും പകുതി ഭാഗം വെള്ളവുമായിരുന്നു. ചുവന്ന കുള്ളൻ നക്ഷത്രത്തെ വലംവയ്ക്കുന്ന രീതിയിലാണ് ഈ ഗ്രഹമുള്ളത്. സൂര്യന്റെ അഞ്ചിലൊന്നുമാത്രം പിണ്ഡവും ചെറിയ ആകൃതിയും തണുപ്പുനിറഞ്ഞ പരിതസ്ഥിതിയുമുള്ളവയാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ 70 ശതമാനവും ഇത്തരം നക്ഷത്രങ്ങളാണെന്നു ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. പല ചുവന്ന കുള്ളൻ നക്ഷത്രങ്ങൾക്കു ചുറ്റും ഇത്തരം ഗ്രഹങ്ങളുണ്ടത്രേ. ചുരുക്കത്തിൽ പറഞ്ഞാൽ വെള്ളം നിറഞ്ഞ ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ സർവസാധാരണയായുണ്ടെന്നാണ് അന്നു ശാസ്ത്രജ്ഞർ പറഞ്ഞത്.