എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്

എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രയോ കാലമായി കംപ്യൂട്ടറും കംപ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങളുമൊക്കെ നമ്മുെട ജീവിതത്തിന്റെ ഭാഗമായിട്ട്. ആദ്യത്തെ ലക്ഷണമൊത്തതും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ കംപ്യൂട്ടർ നിർമിച്ചത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. ബ്രിട്ടിഷ് ബഹുമുഖ പ്രതിഭയും ആദ്യകാല മെക്കാനിക്കൽ എൻജിനീയർമാരിൽ ഒരാളുമായ ചാൾസ് ബാബേജായിരുന്നു ഇതിന്റെ സ്രഷ്ടാവ്.

മെക്കാനിക്കൽ സംവിധാനങ്ങളിൽ അധിഷ്ഠിതമായ കംപ്യൂട്ടറിൽ പഞ്ച്ഡ് കാർഡ് വഴിയായിരുന്നു പ്രോഗ്രാമുകളും ഡേറ്റ ഇൻപുട്ടും നൽകിയിരുന്നത്. ഇന്നത്തെപ്പോലെ അരിത്‌മെറ്റിക് ലോജിക് യൂണിറ്റ്, കൺട്രോൾ ഫ്ലോ തുടങ്ങിയവ ഉൾപ്പെട്ട കംപ്യൂട്ടറായിരുന്നു ഇത്.

Representative Photo Credit : Richard Whitcombe / Shutterstock.com
ADVERTISEMENT

എന്നാൽ ചരിത്രത്തിൽ കണ്ടെത്തപ്പെട്ട ചില ഉപകരണങ്ങൾ  കംപ്യൂട്ടറിന്റെ മുൻഗാമികളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. അബാക്കസ് എന്ന കണക്കുകൂട്ടൽ യന്ത്രം ഇതിനൊരു ഉദാഹരണം. എന്നാൽ ഇതിലെല്ലാം ദുരൂഹമാണ് ആന്റിക്കൈതെര. ഇന്നും ദുരൂഹതയുടെ പരിവേഷമണി‍ഞ്ഞുനിൽക്കുന്ന ഉപകരണം. വളരെ ആകസ്മികമായാണ് ആന്റികൈതെര സംവിധാനം ലോകത്തിനു മുൻപിൽ വെളിപ്പെട്ടത്.

1901ൽ ഗ്രീക്ക് ദ്വീപായ ആന്റികൈതെരയ്ക്കു സമീപം ഡൈവിങ് നടത്തുകയായിരുന്നു ക്യാപ്റ്റൻ ഡിമിത്രിയോസ് കൊന്റോസിന്റെ കീഴിലുള്ള  ഗ്രീക്ക് നാവികസേനാ ഉദ്യോഗസ്ഥർ. ദ്വീപിനു സമീപം പോയിന്റ് ഗ്ലിഫാഡിയ എന്ന ഭാഗത്ത് 45 മീറ്റർ താഴ്ചയിൽ തകർന്നു കിടന്ന ഒരു പ്രാചീന കപ്പലിൽ നിന്നാണ് ഇതു കിട്ടിയത്. ഗ്രീക്ക് ദ്വീപായ റോഡ്സിൽനിന്നു റോമിലേക്കു പോയതായിരുന്നു ഈ കപ്പലെന്നു കരുതപ്പെടുന്നു.

ADVERTISEMENT

സങ്കീർണമായ ഒരു സാങ്കേതിക സംവിധാനം

ശാസ്ത്രീയമായ ഡയലുകൾ, സ്കെയിലുകൾ, മുപ്പതോളം ഗീയർ വീലുകൾ എന്നിവ ആന്റികൈതെര സംവിധാനത്തിൽ കാണപ്പെട്ടിരുന്നു. ആദിമ കാലഘട്ടത്തിൽനിന്ന് ഇത്രയും സങ്കീർണമായ ഒരു സാങ്കേതിക സംവിധാനം ഇതിനു മുൻപ് കണ്ടെത്തിയിരുന്നില്ല. വെങ്കലത്തിൽ നിർമിച്ച ഈ സംവിധാനത്തിന് ഒരു ചെറിയ പെട്ടിയുടെ വലുപ്പമായിരുന്നു. ഗ്രീക്ക് അക്ഷരങ്ങൾ ഇതിൽ ആലേഖനം ചെയ്തു പതിപ്പിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ ആവശ്യങ്ങൾക്കോ തീയതി സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്കോ ആകാം ഈ സംവിധാനം ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്നു.

ADVERTISEMENT

പ്രധാന ഗീയർ വീൽ ഓരോ തവണ തിരിക്കുന്നതും ഒരു വർഷത്തെ സൂചിപ്പിച്ചു. ഈ സംവിധാനത്തിനു മുൻപിൽ ഒരു ഗീയറുണ്ടായിരുന്നു; അതിൽ ഡയലുകളും. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം അറിയാനും ചാന്ദ്രഘട്ടങ്ങളെക്കുറിച്ച് അറിയാനും ഇതിൽനിന്നു സാധിക്കുമായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിസങ്കീർണമായ മെക്കാനിക്കൽ പാടവും സവിശേഷമായ ഗീയർ നിർമിതികളും ഇതിൽ ഉപയോഗിച്ചിരുന്നത്രേ.

ഈ സംവിധാനത്തിന്റെ പിന്നിലും രണ്ട് ഡയലുകളുണ്ടായിരുന്നു. അതിലൊരെണ്ണം കലണ്ടർ സംബന്ധമായ കാര്യങ്ങൾക്കും മറ്റൊന്ന് ഒളിംപിക്സ് മത്സരങ്ങൾ എന്നു നടക്കുമെന്ന് അറിയിക്കാനുമായിരുന്നു. സൗരയൂഥത്തിലെ ചില ഗ്രഹങ്ങളുടെ സ്ഥാനം കൂടി അടയാളപ്പെടുത്തുന്ന ഒരു ഭാഗം സംവിധാനത്തിലുണ്ടായിരുന്നെന്നു പറയപ്പെടുന്നു. എന്നാൽ കാലപ്പഴക്കം മൂലമാകണം, ഇന്നീ ഭാഗം അപ്രത്യക്ഷമാണ്. കണ്ടെടുക്കപ്പെട്ട ആന്റികൈതേര മെക്കാനിസം അപൂർവങ്ങളിൽ അപൂർവമാണ്. 

Image Credit: Canva

ആദ്യത്തെ കംപ്യൂട്ടർ?

ബിസി കാലഘട്ടത്തിൽ ഉണ്ടായിരുന്ന സവിശേഷമായ മെക്കാനിക്കൽ സംവിധാനങ്ങളുടെ ഇപ്പോഴുമുള്ള ഒരേയൊരു ശേഷിപ്പാണ് ഇതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇവയെക്കുറിച്ച് മാർക്കസ് ടൂലിയസ് സിസേറോ, ആർക്കിമിഡീസ് തുടങ്ങിയ പ്രമുഖർ എഴുതിയിട്ടുണ്ടത്രേ. നിലവിൽ ഈ സംവിധാനം സൂക്ഷിക്കപ്പെടുന്നത് ഗ്രീസിലാണ്. ആദ്യത്തെ കംപ്യൂട്ടർ എന്നു ചിലർ വിശേഷിപ്പിക്കുന്നതല്ലാതെ മറ്റനേകം പരിവേഷങ്ങളും ആന്റിക്കൈതെര സംവിധാനത്തിനു ചാർത്തപ്പെട്ടിട്ടുണ്ട്. 

ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ഇവിടെ ഉപേക്ഷിച്ച സാങ്കേതിക സംവിധാനമാണിതെന്ന് ചില നിഗൂഢസിദ്ധാന്ത വാദക്കാർ പറ‍ഞ്ഞിരുന്നു. കാലങ്ങൾക്കു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ ഉപകരിക്കുന്ന ടൈംമെഷീനാണ് ഇതെന്നും വാദമുയർന്നു.‘ആന്റികൈതെര മെക്കാനിസം’ ഉണ്ടാക്കിയത് ബിസി 178 ലെന്ന് ഒരു പുതിയ പഠനം പുറത്തിറങ്ങിയിരുന്നു. ഇതു ശരിയെങ്കിൽ ആദിമകാലത്തെ ബുദ്ധിശക്തിയുടെ ചിഹ്നമായ ഈ സംവിധാനത്തിന് 2202 വർഷം പഴക്കം കണക്കാക്കാം.