സൂര്യഗ്രഹണ വേളയിൽ ഏപ്രിൽ എട്ടിന് വരുന്നു ‘ചെകുത്താൻ’ വാൽനക്ഷത്രം! 2097 വരെ വീണ്ടും ദൃശ്യമാകില്ല
ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക.12 പി പോൺസ് ബ്രൂകസ്

ഏപ്രിൽ ആദ്യവാരം നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം അന്നു ദൃശ്യമായേക്കാം. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും വാൽനക്ഷത്രം അന്നു കാണപ്പെടുക. 12 പി പോൺസ് ബ്രൂകസ് എന്നാണ് ഈ വാൽനക്ഷത്രത്തിന്റെ യഥാർഥ പേര്.
1812ൽ ഴീൻ ലൂയി പോൺസ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 17 കിലോമീറ്റർ വീതിയുള്ള ഈ വാൽനക്ഷത്രം ഓരോ 71 വർഷമെടുത്ത് സൂര്യനെ ഭ്രമണം ചെയ്യുന്നു. 71 വർഷത്തിലൊരിക്കലാണ് ഇത് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത് അതിനാൽ, പോൺസ്-ബ്രൂക്‌സിനെ കാണുന്നത് പൊതുവെ ജീവിതത്തിൽ ഒരിക്കലുള്ള അവസരമാണ്.
സൂര്യനിൽ നിന്നുള്ള വികിരണം കടുക്കുമ്പോൾ, ചിലപ്പോൾ ഈ വാൽനക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടുകയും ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കുകയും ചെയ്യും. ഈ തെറിക്കുന്ന പദാർഥ ഘടനയുടെ രൂപം പ്രത്യേകതയുള്ളതിനാലും കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിനു ഡെവിൾസ് കോമറ്റ് എന്നു പേര് ലഭിച്ചത്.
ഛിന്നഗ്രഹങ്ങൾ പാറയോ ലോഹമോ കൊണ്ടുനിർമിതമായ ബഹിരാകാശ വസ്തുക്കളാണ്. എന്നാൽ വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം തന്നെ വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.
സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ വാൽനക്ഷത്രം ബെർണാഡിനെലി-ബ്രെയ്ൻസ്റ്റീൻ മെഗാകോമറ്റാണ്. 100 കിലോമീറ്റർ വിസ്തീർണമുള്ള ഈ വാൽനക്ഷത്രം സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ 1000 മടങ്ങ് ഭാരമുള്ളതാണ്. ഭൂമിയിൽ നിന്നു ശതകോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഊർട്ട് ക്ലൗഡ് എന്ന മേഖലയിലാണു വാൽനക്ഷത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 29 മടങ്ങ് ദൂരത്തിൽ.
2031ലാകും വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്ത ദൂരമെത്തുന്നത്. അപ്പോഴും വളരെ സുരക്ഷിതമായ അകലത്തിലാകും ഇതു നിൽക്കുകയെന്ന് ഗവേഷകർ പറയുന്നു.ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‌റെ 29 മടങ്ങിൽ. ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ അന്ന് ഭൂമിയിലുള്ളവർക്ക് ഈ വാൽനക്ഷത്രത്തെ കാണാൻ ഉള്ള അവസരം ലഭിക്കും. വമ്പൻ പാറകളും കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഊർട്ട് ക്ലൗഡ്.
35 ലക്ഷം വർഷം മുൻപാണ് ബെർഡാഡിനെലി ഭൂമിക്ക് തൊട്ടരികിൽ ഇതുപോലെ എത്തിയതത്രേ... വളരെക്കാലങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ രണ്ടാംവരവെന്ന് അർഥം.പണ്ടുവന്നപ്പോൾ എത്തിയതിനേക്കാൾ അടുത്താണ് ഇത്തവണ എത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
വിളിപ്പേര്: ചെകുത്താൻ ധൂമകേതു
വിളിപ്പേരിന് കാരണം: കൊമ്പുകളോട് സാമ്യമുള്ള വാതകവും പൊടിയും
ധൂമകേതു തരം: ക്രയോവോൾക്കാനിക് വാൽനക്ഷത്രം
ക്രയോവോൾകാനിക് പ്രവർത്തനം: ലാവയ്ക്ക് പകരം വാട്ടർ ഐസ്, അമോണിയ ഐസ്, മറ്റ് ശീതീകരിച്ച അസ്ഥിര വസ്തുക്കൾ എന്നിവയുടെ മിശ്രിതം പൊട്ടിത്തെറിക്കുന്നതിനാൽ.ദൃശ്യപരത:
ശാസ്ത്രീയ പ്രാധാന്യം: ധൂമകേതുക്കളുടെ ആന്തരിക പ്രവർത്തനങ്ങളും സൗരയൂഥത്തിന്റെ പരിണാമത്തിൽ അവയുടെ പങ്കും മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു