വജ്രത്തേക്കാള്‍ ബലം!; ഭൂമിയില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഏറ്റവും കട്ടിയേറിയ വസ്തു
ലോകത്തിലെ ഏറ്റവും കട്ടിയേറിയ പ്രകൃതിജന്യ വസ്തു ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വജ്രം. ഒരു ലോഹം കൊണ്ടും വജ്രത്തെ മുറിക്കാനാവില്ല. ഇതേ വജ്രത്തെ 30 ശതമാനം കട്ടി കൂട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പരീക്ഷണശാലയില്‍ വജ്രത്തേക്കാള്‍ കട്ടിയേറിയ വജ്രം നിര്‍മിച്ചെടുക്കാനാവുമെന്നാണ്

ലോകത്തിലെ ഏറ്റവും കട്ടിയേറിയ പ്രകൃതിജന്യ വസ്തു ഏതെന്ന ചോദ്യത്തിന്റെ ഉത്തരമാണ് വജ്രം. ഒരു ലോഹം കൊണ്ടും വജ്രത്തെ മുറിക്കാനാവില്ല. ഇതേ വജ്രത്തെ 30 ശതമാനം കട്ടി കൂട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പരീക്ഷണശാലയില്‍ വജ്രത്തേക്കാള്‍ കട്ടിയേറിയ വജ്രം നിര്‍മിച്ചെടുക്കാനാവുമെന്നാണ് പഠനം പറയുന്നത്.
വജ്രത്തേക്കാള്‍ കട്ടി കൂടിയ പദാര്‍ഥത്തിന് BC8 എന്നാണ് പേരിട്ടു വിളിക്കുന്നത്. എട്ട് കണങ്ങളുള്ള വജ്രസമാനമായ പരല്‍ രൂപമാണിത്. ഭൂമിയില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഏറ്റവും കട്ടിയേറിയ വസ്തുവായിട്ടാണ് BC8 നെ വിശേഷിപ്പിക്കുന്നത്. സിലിക്കണിലും ജെര്‍മേനിയത്തിലും BC8ന് സമാനമായ കട്ടിയേറിയ രൂപം നേരത്തെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഭൂമിയില്‍ BC8 ഇല്ല. എന്നാല്‍ വജ്രം നിറഞ്ഞ അന്യഗ്രഹങ്ങളുടെ ഉള്‍കാമ്പില്‍ BC8 എന്ന അതീവ കാഠിന്യമേറിയ വജ്രരൂപമുണ്ടെന്നു തന്നെയാണ് കരുതപ്പെടുന്നത്. ഭൂമിയുടെ അന്തരീക്ഷ മര്‍ദത്തിന്റെ ഒരു കോടി മടങ്ങ് മര്‍ദമുള്ള അവസ്ഥയിലാണ് BC8 രൂപമെടുക്കുന്നത്. അണുഘടനയുടെ സവിശേഷതകൊണ്ടാണ് വജ്രം ഇത്രമേല്‍ കട്ടിയേറിയ വസ്തുവായി മാറുന്നത്. വജ്രത്തില്‍ ഓരോ കാര്‍ബണ്‍ അണുവും അടുത്തുള്ള നാല് അണുക്കളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതേസമയം വജ്രത്തിലെ വരകള്‍ BC8 രൂപത്തില്‍ കാണാനാവില്ല.
യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡയിലെ ഭൗതികശാസ്ത്രജ്ഞന്‍ കീന്‍ ഗ്യുയെന്റെ നേതൃത്വത്തിലുള്ള സംഘമാണ് BC8 പരീക്ഷണശാലയില്‍ നിര്‍മിക്കാനാവുമെന്ന കണ്ടെത്തലിനു പിന്നില്‍.ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയിലെ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഫ്രോണ്ടിയറിന്റെ കൂടി സഹായത്തിലായിരുന്നു ഈ കണ്ടെത്തല്‍. വളരെ ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും കാര്‍ബണ്‍ ആറ്റങ്ങള്‍ എങ്ങനെ പെരുമാറുന്നുവെന്ന് സിമുലേഷനിലൂടെ കണ്ടെത്താനാണ് സൂപ്പര്‍ കംപ്യൂട്ടറിന്റെ സഹായം തേടിയത്. ഇതിന്റെ ഫലങ്ങള്‍ എന്തുകൊണ്ട് BC8 സ്വാഭാവികമായി രൂപപ്പെടുന്നില്ലന്നു കൂടി കാണിക്കുന്നതായിരുന്നു.
വളരെ ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും വളരെക്കുറച്ച് സമയത്തേക്കു മാത്രമേ BC8 രൂപപ്പെടാനുള്ള സാധ്യതയുള്ളൂവെന്നാണ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സിമുലേഷനില്‍ തെളിഞ്ഞത്. പരീക്ഷണശാലയില്‍ ഇത്രയും ഉയര്‍ന്ന താപനിലയും മര്‍ദവും കൃത്രിമമായി സൃഷ്ടിക്കാന്‍ ഇന്നും ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. പഠനം പൂര്‍ണ രൂപത്തില്‍ ദ ജേണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ലെറ്റേഴ്‌സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.