'ലോകത്തിന് പ്രചോദനം': ചന്ദ്രയാൻ 3 ദൗത്യത്തിന് യുഎസ് പുരസ്‌കാരം
2023 ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയത്,. ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു

ശ്വാസമടക്കിപ്പിടിച്ചാണ് ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചാന്ദ്ര യാത്ര ഇന്ത്യക്കാർ കണ്ടത്. അതീവ ആകാംക്ഷയോടെ ലോകവും ആ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. 2023 ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡർ (വിക്രം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങി. നിര്‍ണായകമായ ആ നേട്ടം രാജ്യത്തിന്റ അഭിമാനം വാനോളം ഉയർത്തി.
ഈ ദൗത്യത്തിന്റെ ഭാഗമായി ലോകത്തിനു തന്നെ പ്രചോദനമായതിനാൽ ബഹിരാകാശ പര്യവേഷണത്തിനുള്ള 2024-ലെ ജോൺ എൽ. ജാക്ക് സ്വിഗെർട്ട് ജൂനിയർ (John L. "Jack" Swigert Jr. Award) പുരസ്‌കാരം ഇന്ത്യയുടെ ചന്ദ്രയാൻ-3 മിഷൻ ടീമിന് ലഭിച്ചു. തിങ്കളാഴ്ച കൊളറാഡോയിൽ നടന്ന വാർഷിക ബഹിരാകാശ സിംപോസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ഐഎസ്ആർഒ) വേണ്ടി ഇന്ത്യൻ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് അവാർഡ് ഏറ്റുവാങ്ങി.
ബഹിരാകാശത്ത് ഇന്ത്യയുടെ നേതൃത്വം
ബഹിരാകാശരംഗത്ത് ഇന്ത്യയുടെ നേതൃത്വം ലോകത്തിന് പ്രചോദനമാണെന്നു ജനുവരിയിൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ സ്‌പേസ് ഫൗണ്ടേഷൻ സിഇഒ ഹെതർ പ്രിംഗിൾ( Heather Pringle) പ്രശംസിച്ചു.
ചന്ദ്രയാൻ 3 ദൗത്യം
∙ചന്ദ്രനിൽ ഒരു റോവർ ഇറക്കാനും പ്രവർത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-2ന്റെ ഒരു തുടർ ദൗത്യമായിരുന്നു ചന്ദ്രയാൻ3.
∙ലോഞ്ചർ: LVM3-M4 റോക്കറ്റ്
∙ലാൻഡിങ്: ഓഗസ്റ്റ് 23, 2023, ചന്ദ്രന്റെ ദക്ഷിണധ്രുവം (ആദ്യമായി അവിടെ ഇറങ്ങി)
∙ദൗത്യ ലക്ഷ്യങ്ങൾ: ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്,ചന്ദ്രനിൽ റോവർ പ്രവർത്തിപ്പിക്കുക, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക.
∙നിർണായക നേട്ടങ്ങൾ: ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി, ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആദ്യ ദൗത്യം.
ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ജോൺ എൽ ജാക്ക് സ്വിഗെർട്ട് ജൂനിയർ അവാർഡെന്നത് ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ഒരു കമ്പനിയയോ ബഹിരാകാശ ഏജൻസികളെയോ അല്ലെങ്കിൽ ഓർഗനൈസേഷനുകളുടെ കൺസോർഷ്യം എന്നിവയുടെ അസാധാരണ നേട്ടങ്ങളെ അംഗീകരിക്കുന്നതാണ്.
ബഹിരാകാശയാത്രികൻ ജോൺ എൽ. ജാക്ക് സ്വിഗെർട്ട് ജൂനിയർന്റെ സ്മരണയ്ക്കായാണ് ഈ അവാർഡ്. കൊളറാഡോ സ്വദേശിയായ സ്വിഗെർട്ട്, റിട്ടയേർഡ് യുഎസ് നേവി ക്യാപ്റ്റൻ ജെയിംസ് എ ലവൽ ജൂനിയർ, ഫ്രെഡ് ഹെയ്‌സ് എന്നിവരോടൊപ്പം ഐതിഹാസികമായ അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിൽ പങ്കെടുത്തിരുന്നു.