ടൈറ്റാനിക് കാണാനുള്ള യാത്രയിൽ തകർന്ന ടൈറ്റൻ പേടകം,5 പേർ മരിച്ച അപകടം; ദുരന്തകാരണം 'മൈക്രോ ബക്ലിങ്'!
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം. സമുദ്രത്തിന്റെ
ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേര്‍ കൊല്ലപ്പെട്ട ദുരന്തം നടന്നിട്ട് ഏകദേശം ഒരു വർഷമാകുകയാണ്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ സ്ഫോടനത്തിനു കാരണമായെന്നായിരുന്നു നിഗമനം.
സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ച യാത്രികരുടെ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന യുഎസ് അധികൃതർ നടത്തിയിരുന്നു. സമുദ്രദുരന്തത്തിന്റെ ദുരൂഹത ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ല
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. ജൂൺ 18നാണു പേടകം കാണാതായത്. ജൂൺ 23നു അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു.
ഇപ്പോഴിതാ ഓഷൻ ഗേറ്റിന്റെ ടൈറ്റൻ പേടകം മൈക്രോ ബക്ലിങിന്റെ ഇരയായിരിക്കാമെന്നു ടെക്സസ് സർവകലാശാലയിലെ സിവിൽ & എൻവയോൺമെന്റൽ എൻജിനിയറിങ് വിഭാഗം അധ്യക്ഷന്‍ പ്രഫ. റോബർട്ടോ ബല്ലാരിനിയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പറയുന്നു. എന്തൊക്കെ ഘടകങ്ങളായിരിക്കും ഈ പ്രശ്നത്തിനു പിന്നിലെന്നു പരിശോധിക്കാം.
ചെറിയ അപൂർണത, വലിയ പ്രശ്നങ്ങൾ: ജലം പോലെയുള്ളവ വസ്തുക്കളിൽ ചെലുത്തുന്ന അതി സമ്മർദ്ദത്തിൻ ഒരു മെറ്റീരിയലിൽ(ലോഹത്തിൽ) ഉണ്ടാകുന്ന ചെറിയ രൂപഭേദങ്ങളെയാണ് മൈക്രോ-ബക്ലിങ് സൂചിപ്പിക്കുന്നുത്. സബ്‌മെർസിബിളിന്റെ കാർബൺ ഫൈബർ ഹളിലായിരിക്കാം ഇവ സംഭവിച്ചത്, നിർമാണ സമയത്ത് ശ്രദ്ധിക്കപ്പെടാതെ പോയതോ കാലക്രമേണ രൂപപ്പെട്ടതോ ആയ അപൂർണതകൾ ശ്രദ്ധിക്കപ്പെടാതെ പോയതാവാം.
ആഴക്കടൽ സമ്മർദ്ദം: ഏകദേശം 13,000 അടിയിലുള്ള സമുദ്രത്തിന്റെ മർദ്ദം വളരെ വലുതായിരിക്കും. ഈ ചെറിയ അപൂർണതകൾ കാർബൺ ഫൈബർ അകത്തേക്ക് വളയുന്നതിന് കാരണമാകുന്ന ദുർബലമായ പോയിന്റുകളായി പ്രവർത്തിക്കുമായിരുന്നു.
മെറ്റീരിയൽ ആശങ്കകൾ: ടൈറ്റന്റെ രൂപകൽപ്പനയിൽ സംയുക്തസങ്കരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്പരമ്പരാഗത ലോഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം മെറ്റീരിയൽ മൈക്രോ-ബക്ലിങിനു കൂടുതൽ വിധേയമാകുമെന്ന് ചില വിദഗ്ധർ വിശ്വസിക്കുന്നു.
ഇത് ഒരു സിദ്ധാന്തം മാത്രമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ടൈറ്റൻ ദുരന്തത്തിന്റെ കാരണം കൃത്യമായി കണ്ടെത്താൻ അന്വേഷകർക്ക് കഴിഞ്ഞിട്ടില്ല. രൂപകൽപ്പനയിലെ ബലഹീനതകൾ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ഘടനാപരമായ പരാജയം പോലുള്ള മറ്റ് ഘടകങ്ങളും ഉൾപ്പെട്ടിരിക്കാം.
സംഭവം ഇങ്ങനെ
രണ്ട് സബ്മേർസിബിളുകളിൽ പസഫിക്, അറ്റ്ലാന്റിക്, ഗൾഫ് ഓഫ് മെക്സികോ എന്നിവിടങ്ങളിൽ പതിനാലിൽ അധികം പര്യവേക്ഷണങ്ങളും 200ൽ അധികം ഡൈവുകളും ഇതുവരെ പൂർത്തിയാക്കിയെന്നു അവകാശപ്പെട്ട ഓഷൻഗേറ്റ് കമ്പനിയുടെ സമുദ്രാന്തര പര്യവേക്ഷണ വാഹനമായിരുന്നു ടൈറ്റൻ. 2021ൽ ആണ് ടൈറ്റാനികിലേക്കുള്ള മുങ്ങൽ ആദ്യമായി നടത്തിയത്. പരീക്ഷണാത്മകം എന്നു കമ്പനി വിളിക്കുന്ന, ടൈറ്റാനികിലേക്കുള്ള സമുദ്രാന്തര യാത്രയുടെ വിജയനിരക്ക് ഏകദേശം 14 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളത്രെ.
ജൂൺ 18, 2023:ടൈറ്റാൻ സബ്‌മെർസിബിൾ ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്കുള്ള അതിന്റെ ഇറക്കം ആരംഭിക്കുന്നു. രണ്ട് മണിക്കൂറിൽ മദർഷിപ്പുമായുള്ള ബന്ധം നഷ്ടമായി യു.എസ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു.
ജൂൺ 19, 2023:യുഎസ് കോസ്റ്റ് ഗാർഡും വിവിധ ഏജന്സികളും ടൈറ്റനുവേണ്ടി ആഴക്കടലിൽ തെരച്ചിൽ ആരംഭിച്ചു.
ജൂൺ 20, 2023: ടൈറ്റാനിക് അവശിഷ്ടങ്ങളിലേക്ക് ഇറങ്ങുന്നതിനിടയിൽ മുങ്ങിക്കപ്പലിന് ഒരു വലിയ സ്ഫോടനം ഉണ്ടായതായി കണ്ടെത്തുന്നു. അവശിഷ്ടങ്ങൾ കണ്ടെത്തുന്നു.
ജൂൺ 29, 2023:കരയിലെത്തിച്ച ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ്ഗാർഡ്.