63,683 കിലോമീറ്റർ വേഗത്തിൽ ഒരു ഛിന്ന ഗ്രഹം പാഞ്ഞടുക്കുന്നു; നാസ പറയുന്നത് ഇങ്ങനെ
ഒരു കെട്ടിടത്തിന്റെ വലുപ്പമുള്ള ഏകദേശം 250 അടി നീളമുള്ള ഒരു ഛിന്നഗ്രഹം ഇന്നും നാളെയുമായി ഭൂമിയുടെ സമീപത്തിലൂടെ മണിക്കൂറിൽ 62,683 കിലോമീറ്റർ വേഗത്തിൽ കടന്നു പോകും. 2024 JB2 എന്ന ഗ്രഹം അപ്പോളോ ഗ്രൂപ്പിന്റെ ഭാഗമാണ്. വലിയ വലുപ്പവും വേഗതയും ഉണ്ടായിരുന്നിട്ടും, ശാസ്ത്രജ്ഞർ ഇത്തവണ പരിഭ്രാന്തരാകുന്നില്ല.

ഒരു കെട്ടിടത്തിന്റെ വലുപ്പമുള്ള ഏകദേശം 250 അടി നീളമുള്ള ഒരു ഛിന്നഗ്രഹം ഇന്നും നാളെയുമായി ഭൂമിയുടെ സമീപത്തിലൂടെ മണിക്കൂറിൽ 62,683 കിലോമീറ്റർ വേഗത്തിൽ കടന്നു പോകും. 2024 JB2 എന്ന ഗ്രഹം അപ്പോളോ ഗ്രൂപ്പിന്റെ ഭാഗമാണ്.
വലുപ്പവും വേഗതയും ഉണ്ടായിരുന്നിട്ടും, ശാസ്ത്രജ്ഞർ ഇത്തവണ പരിഭ്രാന്തരാകുന്നില്ല. കാരണം ഉൽക്ക, ഛിന്നഗ്രഹം എന്നിവ ഭൂമിയുടെ സമീപത്ത്കൂടി പോകുന്നതിനു വർഷങ്ങൾക്കു മുൻപ് അവയെപ്പറ്റിയുള്ള അപഗ്രഥനം നടക്കാറുണ്ടെന്നതാണ് കാരണം.
6.6 കോടി വർഷം മുൻപ് ദിനോസറുകളെ ഇല്ലാതാക്കിയ, 116 വർഷം മുൻപ് റഷ്യയിൽ 8 കോടി മരങ്ങൾ ചുട്ടെരിച്ച അത്തരമൊരു ഛിന്നഗ്രഹം ഭൂമിക്കു നേരെ എന്നെങ്കിലും പാഞ്ഞടുക്കും എന്ന ഭീതിയിൽ നിന്നും ഇപ്പോൾ നാം മുക്തരാണ്. വിവിധ ബഹിരാകാശ ഏജൻസികളെല്ലാം ഇത്തരം അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയെല്ലാം ട്രാക് ചെയ്യുന്നുണ്ട് എന്നതുതന്നെ.
2024 JB2 ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം ഏകദേശം 2.75 ദശലക്ഷം മൈൽ ആയിരിക്കുമെന്ന് നാസ ഉറപ്പുനൽകുന്നു. അതോപോലെ 2 പതിറ്റാണ്ട് മുൻപ് ട്രാക് ചെയ്യുന്നതിൽനിന്നു നഷ്ടപ്പെട്ട മറ്റൊരു ഛിന്നഗ്രഹമായ 2007 എഫ്‌ടി 3 ഈ വർഷം ഒക്ടോബറിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും തള്ളിക്കളയുകയാണ് നാസ.
2007ൽ പുറത്തുവന്ന ചില റിപ്പോർട്ടുകളിലായിരുന്നു 2007 എഫ്‌ടി 3 മാർച്ച് 3, 2030 ഓടെ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 10 ദശലക്ഷത്തിൽ 1 ഉണ്ടെന്നും അല്ലെങ്കിൽ 2024 ഒക്ടോബർ 5ന് ഭൂമിയിൽ പതിക്കാനുള്ള സാധ്യത 11.5 ദശലക്ഷത്തിൽ 1 ആണെന്നും പ്രസ്താവിച്ചത്.
ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അഥവാ ഛിന്നഗ്രഹം ഇടിച്ചാൽ
ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്.ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. ഇത്തരം ഇടികൾക്ക് പടുകഴികൾ സൃഷ്ടിക്കാനും നിരവധി നാശനഷ്ടങ്ങളുണ്ടാക്കാനുമുള്ള കഴിവുകളുണ്ട്.