ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ! അന്യഗ്രഹജീവി ആക്രമണമല്ല 'ഇസരിബി കൊച്ചു'
ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ- സയൻസ് ഫിക്ഷൻ സിനിമകളോട് സമാനമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകാംക്ഷ പരത്തി, ആകാശത്തേക്കു നീളുന്ന ഈ തൂണുകൾ ഒരു ഏലിയൻ ഷിപ് ഭൂമിയിൽ ലാൻഡ് ചെയ്യാൻ പോകുന്നുവെന്ന തോന്നലുണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ വന്നു. ഗൂഢാലോചന സിദ്ധാന്തക്കാർക്ക് പുതിയ

ആകാശത്ത് പ്രത്യക്ഷപ്പെട്ട പ്രകാശം പരത്തുന്ന തൂണുകൾ- സയൻസ് ഫിക്ഷൻ സിനിമകളോട് സമാനമായ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആകാംക്ഷ പരത്തി, ആകാശത്തേക്കു നീളുന്ന ഈ തൂണുകൾ ഒരു ഏലിയൻ ഷിപ് ഭൂമിയിൽ ലാൻഡ് ചെയ്യാൻ പോകുന്നുവെന്ന തോന്നലുണ്ടായെന്ന് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ വന്നു. ഗൂഢാലോചന സിദ്ധാന്തക്കാർക്ക് പുതിയ ചില തെളിവുകൾ കിട്ടിയെന്ന് കരുതിയെങ്കിലും അധികം വൈകാതെ രഹസ്യം പുറത്തായി.
മേയ് 11 ജപ്പാനിലെ ടോട്ടോറിയിലാണ് ഈ പ്രകാശം പരത്തുന്ന തൂണുകൾ കണ്ടത്. എക്സിൽ ഒരാൾ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു പിന്നാലെ വൈറലാകുകയായിരുന്നു. ഡെയ്സണിലും നരിഷി ബീച്ചിലും സമാനമായ തൂണുകൾ കണ്ടതായുള്ള റിപ്പോർട്ടുകളും വന്നു. എന്നാൽ രാത്രി ആകാശത്തേക്ക് നീണ്ടുകിടക്കുന്ന ലംബമായ പ്രകാശ തൂണുകളുടെ അതിശയകരമായ പ്രദർശനത്തിനു പിന്നിലുള്ള രഹസ്യം ഇതാ ഇങ്ങനെയാണ്.
മത്സ്യത്തൊഴിലാളികൾ രാത്രിയിൽ മത്സ്യത്തെ ആകർഷിക്കാൻ പ്രകാശമാനമായ ലൈറ്റുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണിത്രെ ഇത്. 'ഇസിരിബി കൊച്ചു' എന്നാണ് ഇത് അവിടെ അറിയപ്പെ ടുന്നത്. ജാപ്പനീസ് ഭാഷയിൽ "മത്സ്യങ്ങളെ ആകർഷിക്കുന്ന പ്രകാശ സ്തംഭങ്ങൾ" എന്നാണ് വിവർത്തനം.
ജപ്പാനിലെ തീരദേശങ്ങളിൽ ഈ പ്രകൃതി പ്രതിഭാസം(മനുഷ്യ ഇടപെടലും ഉണ്ട്) ഒരു അത്യ അപൂർവ സംഭവമല്ല. രാത്രി ആകാശത്തേക്ക് ഉയരുന്ന പ്രകാശകിരണങ്ങളായി ഇത് ദൃശ്യമാകുന്നു. മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഐസ് ക്രിസ്റ്റലുകളിൽ പ്രതിഫലിക്കുന്നതാണ് ഈ പ്രകാശ തൂണുകൾക്ക് കാരണം.
എന്തൊക്കെ ചേരുമ്പോഴാണ് ഈ കാഴ്ച എന്നു പരിശോധിക്കാം
∙തെളിഞ്ഞ ആകാശം: മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള വെളിച്ചം തടസ്സമില്ലാതെ സഞ്ചരിക്കാൻ ഇത് അനുവദിക്കുന്നു.
∙തണുത്ത താപനില: വായുവിലെ ജലബാഷ്പം ഐസ് പരലുകളായി മരവിപ്പിക്കുന്നതിന് രാത്രിയിലെ താപനില കുറയേണ്ടതുണ്ട്.
∙ഐസ് പരലുകൾ: മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള പ്രകാശം മുകളിലേക്ക് പ്രതിഫലിപ്പിക്കുന്ന ചെറിയ കണ്ണാടികളായി ഐസ് പരലുകൾ പ്രവർത്തിക്കുന്നു.
നൂറുകണക്കിന് മീറ്ററുകളോളം ആകാശത്തേക്ക് നീളുന്ന പ്രകാശ തൂണുകളുടെ അതിശയകരമായ പ്രദർശനമാണ് ഫലം. തീരദേശ ജപ്പാനിൽ ഇസരിബി കൊച്ചു അപൂർവമല്ലെങ്കിലും സഞ്ചാരികളിൽ പലപ്പോഴും വിസ്മയവും അത്ഭുതവും ഉണ്ടാക്കുന്നു.