ചൊവ്വയിലും ഒരു 'ലാൽ'; മുർസാൻ,ഹിൽസ തുടങ്ങിയ ഗർത്തങ്ങളും; ഇന്ത്യൻ പേരുകളുടെ രഹസ്യം
ചൊവ്വയിൽ പുതുതായി കണ്ടെത്തിയ 3 ഗർത്തങ്ങൾക്ക് ഇന്ത്യൻ പേരുകളാണ് ഗവേഷകർ നിർദ്ദേശിച്ചത്. ലാൽ, മുർസാൻ, ഹിൽസ എന്നാണ് നൽകിയിരിക്കുന്ന പേരുകൾ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗർത്തങ്ങൾ കണ്ടെത്തിയത്.ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ മുൻ ഡയറക്ടറും വിഖ്യാത ബഹിരാകാശ ഗവേഷകനുമായ ദേവേന്ദ്ര

ചൊവ്വയിൽ പുതുതായി കണ്ടെത്തിയ 3 ഗർത്തങ്ങൾക്ക് ഇന്ത്യൻ പേരുകളാണ് ഗവേഷകർ നിർദ്ദേശിച്ചത്. ലാൽ, മുർസാൻ, ഹിൽസ എന്നാണ് നൽകിയിരിക്കുന്ന പേരുകൾ. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗർത്തങ്ങൾ കണ്ടെത്തിയത്.ഫിസിക്കൽ റിസർച് ലബോറട്ടറിയുടെ മുൻ ഡയറക്ടറും വിഖ്യാത ബഹിരാകാശ ഗവേഷകനുമായ ദേവേന്ദ്ര ലാലിനോടുള്ള ബഹുമാനാർഥമാണ് ഒരു ഗർത്തത്തിന് ലാൽ എന്നു പേരു നൽകിയത്.1972 മുതൽ 83 വരെയുള്ള കാലയളവിലാണ് പ്രഫ.ലാൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ നായകസ്ഥാനം വഹിച്ചത്.
65 കിലോമീറ്റർ വ്യാസമുള്ളതാണ് ലാൽ ക്രേറ്റർ.ലാൽ ക്രേറ്ററിന് കിഴക്കുവശത്തായി കണ്ടെത്തിയ മറ്റൊരു ഗർത്തത്തിന് മുർസാൻ എന്നാണ് പേരു നൽകിയത്. 10 കിലോമീറ്ററാണ് ഇതിന്‌റെ വ്യാസം. ഉത്തർ പ്രദേശിലെ ഒരു പട്ടണത്തിന്‌റെ പേരാണ് മുർസാൻ. ലാൽ ക്രേറ്ററിന്‌റെ പടിഞ്ഞാറുവശത്തു കണ്ടെത്തിയ മറ്റൊരു ഗർത്തത്തിന് ഹിൽസ ക്രേറ്റർ എന്നു പേരു നൽകി. 10 കിലോമീറ്റർ തന്നെ വീതിയുള്ള ഇതിന്‌റെ പേര് ബിഹാറിലെ ഒരു പട്ടണത്തിന്റേതാണ്.പേരുകൾ ഇന്‌റർനാഷനൽ അസ്‌ട്രോണമിക്കൽ യൂണിയൻ വർക്കിങ് ഗ്രൂപ്പ് ഓഫ് നോമൻക്ലേച്ചർ അംഗീകരിച്ചു.
ഗർത്തങ്ങൾ താർസിസ് എന്ന മേഖലയിൽ സ്ഥിതി ചെയ്യുകയാണ്. ചൊവ്വയുടെ പടിഞ്ഞാറൻ ഹെമിസ്ഫിയറിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമേഖലയാണ് ഇത്. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിംപസ് മോൻസിന്‌റെ സമീപമേഖലയായ താർസിസിൽ സൗരയൂഥത്തിലെ തന്നെ വമ്പൻ അഗ്നിപർവതങ്ങൾ നിലനിൽക്കുന്നവയാണ്. ഇവയിൽ ചിലത് എവറസ്റ്റിനേക്കാൾ ഉയരമുള്ളതുമാണ്.ലാൽ ക്രേറ്ററിൽ ലാവ നിറഞ്ഞുറച്ച സ്ഥിതിയാണ്. ഇതിന്‌റെ ഉപരിതലത്തിനുള്ളിൽ 45 മീറ്റർ കട്ടിയുള്ള ധാതുനിക്ഷേപവുമുണ്ടെന്ന് പിആർഎൽ ഗവേഷകർ കണ്ടെത്തി.