സൂര്യന്‌റെ കാന്തികമണ്ഡലം ദിശതിരിയാൻ പോകുന്നു. സോളർ മാക്‌സിമം എന്ന സൗരപ്രവർത്തനങ്ങളുടെ പരമാവധിയിലാണ് ഇത്തരത്തിൽ കാന്തികമണ്ഡലം തിരിയുന്നത്. ഇത് എല്ലാവർഷവും നടക്കുന്ന പ്രതിഭാസമാണ്. സോളർ മിനിമം എന്ന അവസ്ഥയിലേക്കുള്ള യാത്രയുടെ തുടക്കവുമാണ് ഇത്. കഴിഞ്ഞ തവണ സൂര്യന്‌റെ കാന്തികമണ്ഡലത്തിന്‌റെ ദിശ തിരിഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യന്റെ കാന്തികമണ്ഡലം ദിശതിരിയാൻ പോകുന്നു. സോളർ മാക്‌സിമം എന്ന സൗരപ്രവർത്തനങ്ങളുടെ പരമാവധിയിലാണ് ഇത്തരത്തിൽ കാന്തികമണ്ഡലം തിരിയുന്നത്. ഇത് എല്ലാവർഷവും നടക്കുന്ന പ്രതിഭാസമാണ്. സോളർ മിനിമം എന്ന അവസ്ഥയിലേക്കുള്ള യാത്രയുടെ തുടക്കവുമാണ് ഇത്. കഴിഞ്ഞ തവണ സൂര്യന്റെ കാന്തികമണ്ഡലത്തിന്‌റെ ദിശ തിരിഞ്ഞത് 2013ൽ ആണ്.

ഏകദേശം 11 വർഷങ്ങൾ നീണ്ടുനിൽക്കുന്ന സൗരപ്രവർത്തനങ്ങളെ സോളർ സൈക്കിൾ എന്നാണു വിളിക്കുന്നത്. ഈ വർഷം അവസാനം മുതൽ 2026 തുടക്കം വരെയുള്ള കാലയളവിൽ എപ്പോഴെങ്കിലും കാന്തികമണ്ഡലം മാറിമറിയാമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. കൃത്യമായ ഒരു സമയഘടന ഇക്കാര്യത്തിൽ പ്രവചിക്കാനാകില്ല.

Image Credit: Color4260/Shutterstock
ADVERTISEMENT

ഒരു സോളർ മിനിമത്തിൽ രണ്ടു വ്യക്തമായ ധ്രുവങ്ങളോടെയാണ് സൂര്യന്റെ കാന്തികമണ്ഡലം സ്ഥിതി ചെയ്യുക. എന്നാൽ സോളർ മാക്‌സിമം എത്തുന്നതോടെ ഇതിന്‌റെ ദിശ വളരെ സങ്കീർണമാകും. അടുത്ത സോളർ മിനിമം എത്തുന്നതോടെ യഥാർഥ ദിശയുടെ നേരെ എതിർദിശയിലാകും.

സൂര്യനിൽ കാന്തികപ്രവർത്തനങ്ങൾ നടക്കുന്ന സൺസ്‌പോട് എന്ന ഘടനകൾ മൂലമാണ് ഈ ദിശതിരിയൽ നടക്കുന്നത്. സൗരവാതം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നതും ഇതേ സൺസ്‌പോട്ടുകളാണ്. സൺസ്‌പോട്ടുകൾ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഈ ദിശതിരിയലിന്‌റെ കൃത്യമായ കാരണം ഇന്നും നിഗൂഢമാണ്.‌

ADVERTISEMENT

എന്നാൽ ഈ സംഭവം മൂലം പ്രത്യേകിച്ച് വിപരീതഫലങ്ങൾ ഭൂമിയിൽ ഉണ്ടാകില്ലെന്ന് ശാസ്ത്രജ്ഞർ ഉറപ്പുതരുന്നു. ചില ഗുണങ്ങളുണ്ട് താനും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗരവാതവും സൂര്യനിൽ നിന്നുള്ള മറ്റു വികിരണങ്ങളും വർധിത തോതിലായിരുന്നു. ഇവ ബഹിരാകാശ ദൗത്യങ്ങൾക്ക് ഒരു ഭീഷണിയുമായിരുന്നു. കാന്തികമണ്ഡലം ദിശതിരിയുന്നതോടെ ഇക്കാര്യത്തിൽ കുറവുവരുമെന്ന് ഗവേഷകർ പറയുന്നു.