നാസ ഭൂമിക്കു ചുറ്റുമുള്ളതും അതിനുമപ്പുറവും സദാ സമയവും നിരീക്ഷിക്കുകയാണെന്നാണ് സങ്കൽപ്പം. ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ 'പ്ലാനറ്ററി ഡിഫൻസ്' സംവിധാനത്തിൽ നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' വളരെ മുന്നോട്ടുപോകുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാസ ഭൂമിക്കു ചുറ്റുമുള്ളതും അതിനുമപ്പുറവും സദാ സമയവും നിരീക്ഷിക്കുകയാണെന്നാണ്  സങ്കൽപ്പം. ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ 'പ്ലാനറ്ററി ഡിഫൻസ്' സംവിധാനത്തിൽ നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' വളരെ മുന്നോട്ടുപോകുകയും ചെയ്തു. എന്നാലിതാ  ഇതുവരെ കണ്ണിൽപ്പടാത്ത ഒരു ഛിന്നഗ്രഹം 12  ജൂലൈ 2038ൽ ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത 72 ശതമാനം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. അഞ്ചാമത്തെ ദ്വിവത്സര പ്ലാനറ്ററി ഡിഫൻസ് ഇന്ററാജൻസി ടാബ്‌ലെറ്റോപ്പ് വ്യായാമത്തിന്റെ  ഭാഗമായാണ് ഈ കണ്ടെത്തൽ.

നാസയുടെ പ്ലാനറ്ററി ഡിഫൻസ് കോർഡിനേഷൻ ഓഫീസ്, ഫെമ (ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി) യുടെയും സ്‌റ്റേറ്റ് ഓഫീസ് ഓഫ് സ്‌പേസ് അഫയേഴ്‌സിന്റെയും പങ്കാളിത്തത്തോടെയും നടത്തിയ എക്സർസൈസിന്റെ ഒരു സംഗ്രഹം ജൂൺ 20ന് നാസ പുറത്തുവിട്ടിരുന്നു. ഇതിലാണ് ഇതുവരെ ഇത്തരമൊരു നീരീക്ഷണത്തിൽ വരാത്ത ഛിന്നഗ്രഹം ഏകദേശം 14 വർഷത്തിനുള്ളിൽ ഭൂമിയിൽ പതിക്കാനുള്ള സാധ്യത 72% ആണെന്ന് നാസ വിലയിരുത്തിയത്. 

ADVERTISEMENT

ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പ്രകാരം , ജൂൺ 25 ന് രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപം കടന്നുപോകും. പിന്നീട് ജൂൺ 27 ന്, 2019 NJ എന്ന് പേരിട്ടിരിക്കുന്ന 64 അടി ഛിന്നഗ്രഹം 6,610,000 കിലോമീറ്റർ അകലെ കടന്നുപോകും. കൂടാതെ, അതേ ദിവസം തന്നെ, 7,200 അടി വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം 415029 (2011 UL21) ഭൂമിയോട് 6,640,000 കിലോമീറ്റർ അടുത്ത് എത്തും.

നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഡാർട്ട് സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു.

ആസ്റ്ററോയ്ഡിൽനിന്ന് ‘പ്ലാനറ്ററി ഡിഫൻസി’ലൂടെ ഭൂമിയെ രക്ഷിക്കുന്നതിന്റെ പ്രതീകാത്മക ചിത്രം (Image: istockphoto/Elen11)
ADVERTISEMENT

ഡാർട്ടിന്റെ ഇടികൂടൽ

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെയാണ് ഡാർട്ട് ഇടിച്ചത്.സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിൽ ഡാർട്ട് ഈ ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞ ടുത്താണ് ഇടിച്ചത്.612 കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള പേടകമായിരുന്നു ഡാർട്ട്. ഇടിക്കു ശേഷം ഛിന്നഗ്രഹത്തിന്‌റെ നിലയിൽ മാറ്റം സംഭവിച്ചിരുന്നു. ഡൈഫോർമോസിൽ ഇടിയുടെ ഫലമായി ഗർത്തം രൂപപ്പെടുകയും അതിൽ നിന്ന് കഷണങ്ങളായി അവശിഷ്ടങ്ങൾ രൂപപ്പെടുകയും ചെയ്തു. ഏകദേശം നാൽപതിനടുത്ത് കഷണങ്ങൾ ഇങ്ങനെയുണ്ടായെന്നു കരുതപ്പെടുന്നു.

ADVERTISEMENT

 മനുഷ്യവംശം പല തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല.ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്.ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.ഈ കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT