യാത്രികന്റെ സ്യൂട്ടിൽ ചോർച്ച, പുറത്തുകടക്കുന്നതിന് തൊട്ടുമുൻപ് കണ്ടെത്തി; ബഹിരാകാശ നടത്തം റദ്ദാക്കി നാസ
ബഹിരാകാശയാത്രികന്റെ സ്യൂട്ടിന്റെ കൂളിങ് സിസ്റ്റത്തിൽ നിന്ന് വെള്ളം ചോർന്നതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) ആസൂത്രണം ചെയ്ത ബഹിരാകാശ നടത്തത്തിനിടെ യാത്രികന്റെ സ്പേസ് സ്യൂട്ടിലെ അസ്വസ്ഥത കൂളിങ് സിസ്റ്റത്തിലെ വെള്ളം

ബഹിരാകാശയാത്രികന്റെ സ്യൂട്ടിന്റെ കൂളിങ് സിസ്റ്റത്തിൽ നിന്ന് വെള്ളം ചോർന്നതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ നടത്തം നാസ നിർത്തിവച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ISS) ആസൂത്രണം ചെയ്ത ബഹിരാകാശ നടത്തത്തിനിടെ യാത്രികന്റെ സ്പേസ് സ്യൂട്ടിലെ അസ്വസ്ഥത കൂളിങ് സിസ്റ്റത്തിലെ വെള്ളം ചോർന്നതാണെന്നു നാസ ബ്ലോഗ് പോസ്റ്റില്‍ സ്ഥിരീകരിച്ചു. നാസ ബഹിരാകാശയാത്രികരായ ട്രേസി സി. ഡൈസണും മൈക്ക് ബരാട്ടും മാറ്റ് ഡൊമനികും ബഹിരാകാശ നടത്തത്തിനായി തയാറെടുക്കുകയായിരുന്നു. എയർലോക്ക് വിടാനൊരുങ്ങിയ നാസ ബഹിരാകാശയാത്രികൻ, തന്റെ സ്‌പേസ് സ്യൂട്ടിൽ നിന്ന് വെള്ളം തെറിക്കുന്നതും ശിരോകവചത്തെ ഐസ് മൂടുന്നതും കണ്ട് പരിഭ്രാന്തയായി.
ബഹിരാകാശയാത്രികയായ ട്രേസി ഡൈസൺ തന്റെ സ്യൂട് ബാറ്ററി പവറിലേക്ക് മാറ്റി നിമിഷങ്ങൾക്കകം ചോർച്ച കണ്ടെത്തി. കൂളിങ് യൂണിറ്റിലെ ചോർച്ചയാണെന്നു മനസിലായതോടെയും ലൈവ് ദൃശ്യങ്ങൾ ആയിരുന്നതിനാലും നാസ അധികൃതർ ബഹിരാകാശ നടത്തം നിർത്തിവച്ചു. സ്‌പേസ് സ്യൂട്ടുകളിലെ കൂളിങ് യൂണിറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ധരിക്കുന്നവർക്ക് അവരുടെ ജോലി നിർവഹിക്കുമ്പോൾ സുഖകരമായ താപനിലയിൽ നിലനിർത്തുന്നതിനാണ്. വെള്ളം ചോർന്നത് ഇലക്ട്രിക്കൽ കണക്ടറുകളെ ബാധിച്ചേക്കാമെന്ന് ഡൈസൺ പിന്നീട് ആശങ്ക പ്രകടിപ്പിച്ചു.
ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിൽക്കാൻ നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തത്തിന്റെ ലക്ഷ്യം, തകരാറിലായ കമ്യൂണിക്കേഷൻ ബോക്സിലെ ആന്റിന നീക്കം ചെയ്യുകയും ബഹിരാകാശത്തെ സൂക്ഷ്മാണുക്കളുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ, 30 മിനിറ്റിനുശേഷം ദൗത്യം വെട്ടിക്കുറച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പ്രവർത്തനങ്ങളെയും നാസയുടെ ദൗത്യങ്ങളെയും ചുറ്റിപ്പറ്റിയുള്ള തിരിച്ചടികളുടെ ഒരു നിരയിലെ ഏറ്റവും പുതിയതാണ് ബഹിരാകാശ നടത്തം റദ്ദാക്കിയ സംഭവം. മറ്റൊരു ബഹിരാകാശ നടത്തം ജൂലൈ 2 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും അത് നടക്കുമോ എന്ന് അനിശ്ചിതത്വത്തിലാണ്