ഈ ആഴ്ചയിൽ നമ്മുടെ ഭൂമിയുടെ സമീപത്ത് രണ്ട് ഭീമാകാരമായ ഛിന്നഗ്രഹങ്ങൾ‌ കടന്നുപോകും. 'പ്ലാനറ്റ് കില്ലർ' എന്ന് വിളിക്കപ്പെടുന്ന 2011 UL21 എന്ന ഭീമാകാരമായ ഛിന്നഗ്രഹമാണ് അതിലൊന്ന്. മറ്റേത് അടുത്തിടെ കണ്ടെത്തിയ 2024 MK എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം. പക്ഷേ പേടിക്കേണ്ടതില്ല ഇവ ഭൂമിയിലേക്കെത്താനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ആഴ്ചയിൽ നമ്മുടെ ഭൂമിയുടെ സമീപത്ത് രണ്ട് ഭീമാകാരമായ ഛിന്നഗ്രഹങ്ങൾ‌ കടന്നുപോകും. 'പ്ലാനറ്റ് കില്ലർ' എന്ന് വിളിക്കപ്പെടുന്ന 2011 UL21 എന്ന ഭീമാകാരമായ ഛിന്നഗ്രഹമാണ് അതിലൊന്ന്. മറ്റേത് അടുത്തിടെ കണ്ടെത്തിയ 2024 MK എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം. പക്ഷേ പേടിക്കേണ്ടതില്ല ഇവ ഭൂമിയിലേക്കെത്താനുള്ള സാധ്യത പൂജ്യം ശതമാനമാണ്.നിങ്ങൾ ലോകത്ത് എവിടെയാണെന്നതിനെ ആശ്രയിച്ച്,  അവയിലൊന്ന് കാണാൻ കഴിഞ്ഞേക്കുമെന്ന് ഗവേഷകർ പറയുന്നു. 2024 MK എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ശനിയാഴ്ച രാവിലെ 9.40ന്(ഐഎസ്ടി–രാത്രി 7.30 ഓടെ) ഭൂമിയെചുറ്റി സഞ്ചരിക്കും. ബൈനോകുലറിലോ അല്ലെങ്കിൽ സാധാരണ ടെലസ്കോപിലോ ഒക്കെ ഈ ഛിന്നഗ്രഹത്തെ കാണാനാകും.

(415029) 2011 UL21: വലുപ്പം കണക്കിലെടുത്ത് 'പ്ലാനറ്റ് കില്ലർ' എന്ന് വിളിക്കപ്പെടുന്ന ഈ ഭീമൻ വ്യാഴാഴ്ച ചന്ദ്രനേക്കാൾ 17 മടങ്ങ് ദൂരത്തിലായിരുന്നു, അത്രയും ദൂരമുണ്ടല്ലോയെന്നു കരുതരുത് ഒരു നൂറ്റാണ്ടിനിടെ ഇത്രയും അടുത്തെത്തിയ ഏറ്റവും വലിയ ബഹിരാകാശ പാറകളിൽ ഒന്നാണിത്.

ADVERTISEMENT

2024 MK: ഈ ഛിന്നഗ്രഹം, 2011 UL21 നേക്കാൾ വളരെ ചെറുതാണ്(ഒരു ഫുട്ബോൾ മൈതാനത്തിൻ്റെ വലുപ്പം), ശനിയാഴ്ച കടന്നുപോകും( ഏകദേശം 290,000 കിലോമീറ്റർ അകലെ).  ആ ഘട്ടത്തിൽ, അത് ചന്ദ്രനേക്കാൾ ഭൂമിയോട് അടുത്തെത്തും.

യൂറോപ്യൻ സ്പേസ് ഏജൻസി ഡാറ്റാ സയൻ്റിസ്റ്റ് ഡൊമിനിക് ഫോർഡ് നടത്തുന്ന ജ്യോതിശാസ്ത്ര പദ്ധതിയായ  In-The-Sky.org വഴി രാത്രി ആകാശത്ത് UL21 എവിടെയാണ് തിരയേണ്ടതെന്ന് നിങ്ങൾക്ക് പരിശോധിക്കാം, അതേപോലെ ദി സ്കൈ ലൈവ് 2024 MKയെയും ട്രാക് ചെയ്യുന്നു.ഇതൊന്നും കാണാനായില്ലെങ്കിൽ വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഞായറാഴ്ച രാവിലെ  2024 എംകെയുടെ വിഷ്വൽ ഫീഡ് യുട്യൂബിൽ ലൈവ് സ്ട്രീം ചെയ്യും.

ADVERTISEMENT

ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്.

ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ 'പ്ലാനറ്ററി ഡിഫൻസ്' എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പാണു ഡാർട്ട്. നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ 'ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്' എന്നു പൂർണനാമമുള്ള ദൗത്യം. 

ADVERTISEMENT

ഭൗമപ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു.ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാൽ മറുമരുന്നെന്ന നിലയിൽ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ഉദ്ദേശത്തിന്റെ ഫലമായാണു ഡാർട്ട് പിറവിയെടുത്തത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT