മൂന്നാം ആഴ്ചയും ബഹിരാകാശത്ത് സ്റ്റാർലൈനർ ക്രൂ; സുനിത വില്യംസും ബുച്ച് വിൽമോറും എപ്പോൾ തിരിച്ചെത്തും
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ
ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുമെന്ന് ആദ്യം പ്രവചിക്കപ്പെട്ട ഒരു ദൗത്യം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി നീളുന്നു. ചിലപ്പോൾ 3 മാസമായി നീട്ടുന്നത് പരിഗണിക്കാനിടയുണ്ടെന്ന് നാസ പറയുന്നു. എന്നാൽ സുനിത വില്യംസും ബുച്ച് വിൽമോറും സാധാരണ കാര്യങ്ങളൊക്കെ ചെയ്ത് ദീർഘകാല സ്റ്റാർലൈനർ ദൗത്യങ്ങൾക്കായി നിർണായക ഡാറ്റ ശേഖരിക്കാൻ സഹായിക്കുകയാണെന്നാണ് ബോയിങ് പറയുന്നത്.
അതേസമയം റോഡിലൂടെ ഭാരവാഹനത്തിൽ പോകുമ്പോഴുള്ള കുടുക്കത്തിൽ ബോയിങിന്റെ സ്റ്റാർലൈനർ പേടകം ഒരു ഭാഗം തെറിച്ചുപോകുന്ന വൈറല്‍ വിഡിയോകളുൾപ്പടെ പങ്കുവച്ചും ബോയിങിനെ അപലപിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്താണ് ബോയിങ് സ്റ്റാർലൈനറിനും നാസയ്ക്കും നാണക്കേടുണ്ടാക്കിയ സ്റ്റാർലൈനർ ദൗത്യത്തിലെ പ്രശ്നങ്ങളെന്നും നിലവിലെ അവസ്ഥയെന്തെന്നും പരിശോധിക്കാം.
കേവലം 8 ദിവസത്തെ ദൗത്യവുമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു തകരാർ പറ്റിയതിനാലാണ് സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്രയാണ് അനിശ്ചിതത്വത്തിലായത്. ജൂൺ 24 തിങ്കളാഴ്ചയും ജൂലൈ 2 ചൊവ്വയും ആസൂത്രണം ചെയ്ത രണ്ട് ബഹിരാകാശ നടത്തങ്ങളും മാറ്റിവച്ചിരുന്നു. എ
യഥാക്രമം മെയ് 6, ജൂൺ 1 തീയതികളിൽ പരാജയപ്പെട്ട രണ്ട് വിക്ഷേപണങ്ങൾക്ക് ശേഷമാണ് ജൂൺ 5 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലേറി സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിച്ചത്. ഇന്ത്യൻ വംശജയായ സുനിതയും ബാരി വിൽമോറുമായിരുന്നു യാത്രികർ. ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ട കാലിപ്സോ(calypso) എന്നു സുനിത വില്യംസ് വിളിച്ച ക്രൂ ക്യാപ്‌സ്യൂളിൽ ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങിയതോടെയാണ് കുടുങ്ങി എന്നു വാർത്തകൾ വരാൻ തുടങ്ങിയത്.
ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാർലൈനർ, ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനാണ് സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറാനായിരുന്ന നാസ ലക്ഷ്യമിട്ടത്.
രൂപകൽപനയും ഉദ്ദേശ്യവും : ഏഴ് യാത്രക്കാരെ വരെ അല്ലെങ്കിൽ ജീവനക്കാരുടെയും ചരക്കുകളെയും ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് CST-100 സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരുന്നത്. റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ഐഎസ്എസിലേക്ക് മറ്റൊരു ഗതാഗത മാർഗ്ഗം നാസയ്ക്ക് നൽകാനാണ് ഇത് ഉദ്ദേശിച്ചിരുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിസിന്റെ (യുഎൽഎ) അറ്റ്ലസ് വി റോക്കറ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്.
പദ്ധതിയുടെ നാൾ വഴി
∙2010 : മനുഷ്യ ബഹിരാകാശ യാത്രാ ശേഷിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉത്തേജിപ്പിക്കുന്നതിനായി നാസ കൊമേഴ്‌സ്യൽ ക്രൂ ഡെവലപ്‌മെൻ്റ് പ്രോഗ്രാം (CCDev) പ്രഖ്യാപിച്ചു.
∙2011-2014 : കൊമേഴ്‌സ്യൽ ക്രൂ ഇന്റഗ്രേറ്റഡ് കേപബിലിറ്റി (CCiCap) സംരംഭത്തിന് കീഴിൽ സ്റ്റാർലൈനർ വികസിപ്പിക്കുന്നതിന് ബോയിങിന് നാസയിൽ നിന്ന് ധനസഹായം ലഭിച്ചു.
∙2015 : സ്റ്റാർലൈനർ പദ്ധതി പാരച്യൂട്ട് ഡ്രോപ്പ് ടെസ്റ്റുകളും ഉൾപ്പെടെ നിരവധി പരീക്ഷണങ്ങൾക്ക് വിധേയമായി.
∙2019 : ക്രൂവില്ലാത്ത ആദ്യത്തെ ഓർബിറ്റൽ ഫ്ലൈറ്റ് ടെസ്റ്റ് (OFT-1) ഡിസംബർ 20ന് ആരംഭിച്ചു. പക്ഷേ ഒരു മിഷൻ ടൈമർ അപാകത കാരണം, ബഹിരാകാശ പേടകം ഐഎസ്എസിൽ എത്തുന്നതിൽ പരാജയപ്പെട്ടു, പക്ഷേ സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി.
∙2021 :പ്രൊപ്പൽഷൻ സിസ്റ്റത്തിലെ വാൽവ് തകരാറുകൾ കാരണം ഓഗസ്റ്റില്‍ നടത്തിയ രണ്ടാമത്തെ ഓർബിറ്റൽ ഫ്ലൈറ്റ് ടെസ്റ്റ് (OFT-2) നിലച്ചു.
∙2022 :വിജയകരമായി സ്റ്റാർലൈനർ വിക്ഷേപിച്ചു, ഐഎസ്എസിനൊപ്പം ഡോക്ക് ചെയ്യുന്നു, എല്ലാ ദൗത്യ ലക്ഷ്യങ്ങളും പൂർത്തിയാക്കി സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി.
∙2023 : പ്രവർത്തന ദൗത്യങ്ങൾക്ക് മുമ്പുള്ള അവസാന പരീക്ഷണമായ ക്രൂ ഫ്ലൈറ്റ് ടെസ്റ്റിനുള്ള (CFT) തയ്യാറെടുപ്പുകളായിരുന്നു കഴിഞ്ഞ വർഷം.
∙ 2024: ജൂൺ 5 ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലേറി സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് സ്റ്റാർലൈനർ കുതിച്ചു.
കാലിപ്സോയിലെ യാത്രികർ
ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയായിരുന്നെങ്കിലും അതിലെ യാത്രികരെല്ലാം ബഹിരാകാശം 'തറവാട്; പോലെ കണക്കാക്കുന്നവരായിരുന്നു.സുനിത "സുനി" എൽ. വില്യംസ് 1998ൽ നാസയുടെ ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ടു. അസ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റാണ്, കൂടുതൽ നേരം ബഹിരാകാശത്തു നടന്ന രണ്ടാമത്തെ വനിതയെന്ന നേട്ടം കൈവരിച്ച സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണ് സ്റ്റാർലൈനറിലേത്. ബഹിരാകാശ നിലയത്തിന്റെ(ISS) കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുള്ള സുനിത വില്യംസ് ഇതിനകം മൊത്തം 322 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചു(സ്റ്റാൽലൈനർ കൂടാതെ). നാസ ബഹിരാകാശയാത്രികനായി 2000 ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ട വിൽമോർ മൂന്ന് ബഹിരാകാശ യാത്രകളിൽ പങ്കെടുത്തിട്ടുണ്ട്. യുഎസ് നേവി ടെസ്റ്റ് പൈലറ്റായിരുന്ന വിൽമോർ മൊത്തം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.
എന്താണ് നിലവിലെ പ്രശ്നം
ഹീലിയം ചോർച്ചയും അതിന്റെ ഫലമായി പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിന്റെ 28 ത്രസ്റ്ററുകളിൽ 5 എണ്ണം ഉപയോഗശൂന്യമായതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് സൂചന. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വേഗത കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ത്രസ്റ്റർ സിസ്റ്റങ്ങളിലേക്ക് പ്രൊപ്പലന്റുകളെത്തിക്കാൻ ഹീലിയം ഉപയോഗിക്കുന്നു.
ആർസിഎസിലെ യഥാർത്ഥ പ്രൊപ്പലന്റുകൾ അടങ്ങിയ ടാങ്കുകളുടെ മർദ്ദമായി ഹീലിയം പ്രവർത്തിക്കുന്നു. ഈ പ്രൊപ്പല്ലന്റുകൾ സാധാരണയായി ഹൈപ്പർഗോളിക് ആണ്, അതായത് ബാഹ്യ സ്പാർക്ക് ആവശ്യമില്ലാതെ അവ സമ്പർക്കത്തിൽ കത്തിക്കുന്നു.
ബോയിങും നാസയും സംയുക്തമായി സ്ഥാപിച്ച ഫ്ലൈറ്റ് നിയമങ്ങൾ അനുസരിച്ച്, സ്റ്റാർലൈനറിന്റെ ത്രസ്റ്ററുകൾ 6ഡിഗ്രി നിയന്ത്രണ സ്വാതന്ത്ര്യം((6DOF)) അനുവദിക്കണം, ഓരോ ത്രസ്റ്ററിനും ഒരു ബാക്കപ്പ് ഉണ്ടായിരിക്കണം. 28 ത്രസ്റ്ററുകളിൽ കുറഞ്ഞത് 12 എണ്ണമെങ്കിലും സുരക്ഷിതമായ ഫ്ലൈറ്റിന് ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
എന്തിനാണ് ഹീലിയം ഉപയോഗിക്കുന്നത്?
ഇത് പ്രൊപ്പല്ലന്റുകളുമായോ ബഹിരാകാശ പേടക ഭാഗങ്ങളുമായോ പ്രതികരിക്കുന്നില്ല(രാസപ്രവർത്തനമില്ല), അതിനാൽ സുരക്ഷ ഉറപ്പാക്കുന്നു ബഹിരാകാശ പേടകത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കുന്നു, ഇത് ഇന്ധനക്ഷമതയ്ക്ക് നിർണായകമാണ്.
തിരികെ യാത്ര സുരക്ഷിതമോ?
ഹീലിയം നഷ്ടപ്പെടുന്നത് ത്രസ്റ്ററുകളെ ഉപയോഗശൂന്യമാക്കും. പക്ഷേ നിലവിലെ നാസയുടെ വാർത്താസമ്മേളനം അനുസരിച്ച് ചോർച്ച ചെറുതാണെന്ന് പറയപ്പെടുന്നു. ഇതിലും 100 മടങ്ങ് മോശമായ ഒരു ചോർച്ച ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മാനേജർ സ്റ്റീവ് സ്റ്റിച്ച് മെയ് 31ന് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. അതേസമയം സ്റ്റാർലൈനറിന്റെ കഴിഞ്ഞ ഫ്ലൈറ്റ് ടെസ്റ്റുകളിൽ ഒന്നിലും ഈ പ്രശ്‌നങ്ങൾ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്നതും ഒരു ചോദ്യമാണ്.
എത്രദിവസം ഡോക്ക് ചെയ്തിരിക്കാം
നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ മാനേജർ സ്റ്റീവ് സ്റ്റിച്ചിന്റെ അഭിപ്രായത്തിൽ സ്റ്റാർലൈനറിന് 45 ദിവസം വരെ ഐഎസ്എസിൽ ഡോക്ക് ചെയ്യാനാകും.
എന്നാൽ അത്യാവശ്യമാണെങ്കിൽ, വിവിധ ബാക്കപ്പ് സിസ്റ്റങ്ങളെ ആശ്രയിച്ച് 72 ദിവസം വരെ ഡോക്ക് ചെയ്തിരിക്കാം. കാലിപ്‌സോയുടെ സാങ്കേതിക പ്രശ്‌നങ്ങൾ വളരെ ചെറുതാണെന്ന് തോന്നുന്നുവെന്നാണ് 2004-2005 കാലഘട്ടത്തിൽ ബഹിരാകാശ നിലയത്തിൽൽ അര വർഷത്തിലധികം ചെലവഴിച്ച മുൻ നാസ ബഹിരാകാശയാത്രികനായ ലെറോയ് ചിയാവോ പറയുന്നത്.
ഇലോൺ മസ്കിന്റെ സഹായം തേടുമോ?
സ്റ്റാർലൈനറിന് ഭൂമിയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് തെളിഞ്ഞാൽ, ബോയിങിന്റെ എയ്‌റോസ്‌പേസ് എതിരാളിയായ സ്‌പേസ് എക്‌സ് പ്രവർത്തിപ്പിക്കുന്ന ബഹിരാകാശ പേടകമായ ക്രൂ ഡ്രാഗൺ വഴി ഒരു രക്ഷാദൗത്യം നടത്താമെന്ന് ബഹിരാകാശ യാത്രാ ഫോറങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പലരും പോസ്റ്റുകളിടുന്നു.എന്നാൽ നാസയും ബോയിങും ഇത്തരം ഇടപെടലിനെ പ്രോത്സാഹിപ്പിക്കാനിടയില്ല, കാരണം ഇത് ബോയിങിന്. വലിയ നാണക്കേടുണ്ടാക്കും.
ഒരു ബഹിരാകാശ സഞ്ചാരിക്ക് നാസയ്ക്ക് അവസാനമായി ബദൽ ഗതാഗതം ആവശ്യമായി വന്നത് 2022 ലാണ്, റഷ്യയുടെ സോയൂസ് ക്യാപ്‌സ്യൂളിൽ നിന്ന് കൂളന്റ് ചോർച്ചയുണ്ടായി ഇതിലെ ബഹിരാകാശയാത്രികരെ മറ്റൊരു സോയൂസ് ക്യാപ്‌സ്യൂളിൽ തിരിച്ചെത്തിക്കാൻ നാസയ്ക്കു കഴിഞ്ഞു, അതിനാൽ ബാഹ്യ സഹായമില്ലാതെ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള നാസയുടെ തയ്യാറെടുപ്പ് എടുത്തുകാണിക്കുന്നുമാത്രമല്ല, അടിയന്തര സാഹചര്യമോ പെട്ടെന്നുള്ള പുറപ്പെടൽ ആവശ്യമോ ഉണ്ടായാൽ ബഹിരാകാശ പേടകം അൺഡോക്ക് ചെയ്യാനും ഭൂമിയിലേക്ക് മടങ്ങാനും കാലിപ്സോയ്ക്കു അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭ്രമണപഥത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലെ തുടരുന്നു, അവരുടെ തിരിച്ചുവരവിന് തടസ്സമാകുന്ന സാങ്കേതിക വെല്ലുവിളികൾക്കുള്ള പരിഹാരത്തിനായി കാത്തിരിക്കുന്നു. കാലതാമസം നിനിരാശാജനകമാണെങ്കിലും, സ്റ്റാർലൈനർ ബഹിരാകാശ പേടകം ഉപയോഗിച്ച് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുമെന്ന് നാസയും ബോയിങും ആവർത്തിക്കുന്നെങ്കിലും സ്റ്റാർലൈനറിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമോ അതോ ബദൽ നടപടികൾ ആവശ്യമാണോ എന്ന് വരും ദിവസങ്ങൾ വെളിപ്പെടുത്തും.