റോഡിൽ കുഴികൾ ഒരു പ്രശ്‌നമാണ്. എന്നാൽ ചന്ദ്രനിലോ. കുഴികൾ വലിയൊരു അനുഗ്രഹമായിരിക്കും.നാസ ഉൾപ്പെടെ ലോകത്തെ പല ബഹിരാകാശ ഏജൻസികളും ചന്ദ്രനെ വീണ്ടും ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിന്‌റെ വിദൂരമേഖലകളിലേക്കും ഒരു പക്ഷേ പുറത്തേക്കുമൊക്കെ സംഭവിച്ചേക്കാവുന്ന വിദൂരകാല ദൗത്യങ്ങളുടെ ആദ്യകവാടവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡിൽ കുഴികൾ ഒരു പ്രശ്‌നമാണ്. എന്നാൽ ചന്ദ്രനിലോ. കുഴികൾ വലിയൊരു അനുഗ്രഹമായിരിക്കും.നാസ ഉൾപ്പെടെ ലോകത്തെ പല ബഹിരാകാശ ഏജൻസികളും ചന്ദ്രനെ വീണ്ടും ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിന്‌റെ വിദൂരമേഖലകളിലേക്കും ഒരു പക്ഷേ പുറത്തേക്കുമൊക്കെ സംഭവിച്ചേക്കാവുന്ന വിദൂരകാല ദൗത്യങ്ങളുടെ ആദ്യകവാടവും തുറമുഖവുമൊക്കൊയി ചന്ദ്രനെ മാറ്റാമെന്ന് പലർക്കും പ്ലാനുണ്ട്.

നാസ അടുത്തിടെ വിടാൻ പോകുന്ന ആർട്ടിമിസ് ചന്ദ്രദൗത്യമൊക്കെ ആ ലക്ഷ്യം മുൻനിർത്തിയുള്ളതുമാണ്. ഇനി ഇതിനപ്പുറം ചന്ദ്രന്‌റെ മണ്ണിൽ നിന്നു ലഭിച്ചേക്കാവുന്ന ഹീലിയം ത്രീ പോലുള്ള ഉപയോഗപ്രദമായ വസ്തുക്കളെയും മനുഷ്യർ നോട്ടമിടുന്നുണ്ട്. ഭൂമിയിലെ ഊർജമേഖലയ്ക്ക് വലിയ കുതിപ്പുനൽകുന്നതാകും ഹീലിയം ത്രീ.എന്നാൽ ചന്ദ്രനിൽ ചെല്ലാനും അവിടെ കോളനികൾ സ്ഥാപിക്കാനുമൊക്കെ ഇടങ്ങൾ വേണം. ചന്ദ്രനിലുള്ള കുഴികൾ ഇതിനുള്ള അവസരമൊരുക്കിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ആർടിമിസ്: Image Credit: Nasa
ADVERTISEMENT

 പ്രശാന്തിയുടെ കടലിലെ കുഴി

ഇപ്പോഴിതാ ചന്ദ്രനിലെ ഒരു കുഴിയെപ്പറ്റി പുതിയൊരു നാഴികക്കല്ലായ വിവരം പുറത്തുവന്നിരുന്നു.  അപ്പോളോ ദൗത്യത്തിലൂടെ നീൽ ആംസ്‌ട്രോങ്ങും സംഘവുമൊക്കെ ലാൻഡ് ചെയ്ത പ്രശാന്തിയുടെ കടൽ എന്ന മേഖലയ്ക്ക് സമീപമാണ് ഈ കുഴി.
ഒരു കുഴി എന്നതിനപ്പുറം ഒരു ഭൂഗർഭ അറ എന്നു തന്നെ വിളിക്കാവുന്ന ഗർത്തമാണ് ഇതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

  • Also Read

ADVERTISEMENT

45 മീറ്റർ വീതിയും 80 മീറ്റർ നീളവും ഉള്ള ഒരു ഭൂഗർഭ അറയിലേക്കാണ് ഇതു നയിക്കുന്നത്. ഏകദേശം 14 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണമുണ്ട് ഭൂഗർഭ അറയ്ക്ക്. ഒരു ചന്ദ്രത്താവളം പ്രവർത്തിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്.
ചന്ദ്രോപരിതലത്തിലെ കുഴികളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഏകദേശം 50 വർഷമായുണ്ട്. എന്നാൽ അടുത്തിടെയാണ് ഇവയുടെ ഉപയോഗസാധ്യതകൾ ചർച്ചയായത്.

എസി മുറിപോലെയുള്ള കുഴികൾ

ADVERTISEMENT

താപസ്ഥിരതയുള്ള കുഴികൾ ആണിവ. എസി മുറിയിൽ ഇരിക്കുന്നതു പോലെ ഇരിക്കാം.ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. രാത്രി സമയങ്ങളിൽ -173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്. 15 ഭൗമദിനങ്ങൾക്കു തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാൽ ഇതിന്റെ ആഘാതം വളരെ വലുതാണ്.എന്നാൽ ചന്ദ്രനിലെ ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്.

  • Also Read

കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവ തടയാൻ ഇവയ്ക്കു കഴിവുണ്ട്.നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ചാന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത താവളങ്ങളായി ഈ കുഴികൾ പ്രവർത്തിക്കുമെന്ന നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്.

ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ച ഇടം

ഈ കുഴികളിൽ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി വരുന്ന മനുഷ്യയാത്രികർക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്ന് ഗവേഷകർ പറയുന്നു.ചന്ദ്രോപരിതലത്തിൽ രണ്ടായിരത്തോളം കുഴികൾ  കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ചതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിലും ലാവാട്യൂബുകൾ കാണപ്പെടാറുണ്ട്.

English Summary:

scientists discover a large cave on the Moon

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT