ബഹിരാകാശ നിലയത്തിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെത്തി അവിടെ പെട്ടുപോയ സുനിത വില്യംസ് ഒരു പ്രതീകാത്മത ഒളിംപിക് ദീപശിഖ നിലയത്തിലെ അംഗങ്ങൾക്ക് കൈമാറുന്നിടത്താണ് 2 മിനിറ്റുള്ള വിഡിയോയുടെ തുടക്കം.

ബഹിരാകാശ നിലയത്തിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെത്തി അവിടെ പെട്ടുപോയ സുനിത വില്യംസ് ഒരു പ്രതീകാത്മത ഒളിംപിക് ദീപശിഖ നിലയത്തിലെ അംഗങ്ങൾക്ക് കൈമാറുന്നിടത്താണ് 2 മിനിറ്റുള്ള വിഡിയോയുടെ തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്‌സ് ആവേശം രാജ്യാന്തര ബഹിരാകാശ നിലയത്തിലും കൊണ്ടാടി യാത്രികർ. നിലയത്തിലെ യാത്രികരുടെ തമാശകളും നർമം കലർന്ന നിമിഷങ്ങളും ഉൾപ്പെടുത്തി നാസ പുറത്തുവിട്ട വിഡിയോയായിലാണ് ബഹിരാകാശ നിലയത്തിലെ ഒളിംപിക് ആഘോഷങ്ങളുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെത്തി അവിടെ പെട്ടുപോയ സുനിത വില്യംസ് ഒരു പ്രതീകാത്മത ഒളിംപിക് ദീപശിഖ നിലയത്തിലെ അംഗങ്ങൾക്ക് കൈമാറുന്നിടത്താണ് 2 മിനിറ്റുള്ള വിഡിയോയുടെ തുടക്കം.

ഷാനറ്റ് എപ്‌സ് മുതൽ ബച്ച് വിൽമോർ വരെയുള്ള യാത്രികരുടെ കയ്യിലേക്ക് ദീപശിഖ കൈമാറുന്നുണ്ട്.തുടർന്ന് ചില ഗെയിമുകളിലും നിലയത്തിലെ അന്തേവാസികൾ ഏർപ്പെട്ടു. ഡിസ്‌കസ് ത്രോ, ജിംനാസ്റ്റിക്‌സ്, ബാർ ലിഫ്റ്റിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. പാരിസിൽ യഥാർഥ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലീറ്റുകൾക്ക്  ആശംസകൾ നൽകാനായി ആയിരുന്നു ബഹിരാകാശത്തെ ഈ ഒളിംപിക്‌സ് പ്രകടനം.

ADVERTISEMENT

58 വയസ്സുള്ള സുനിത മാസങ്ങൾ മുൻപേ മടങ്ങി വരേണ്ടതായിരുന്നെങ്കിലും ഇപ്പോൾ യാത്ര അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.യുഎസ് നേവൽ അക്കാദമിയിൽ പഠിച്ചിറങ്ങിയ സുനിത വില്യംസ് 1998 ൽ ആണു നാസയുടെ ബഹിരാകാശയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന (50 മണിക്കൂർ 40 മിനിറ്റ്) രണ്ടാമത്തെ വനിതയാണ്.

1965 സെപ്റ്റംബറിലാണ് സുനിത ജനിച്ചത്. യുഎസിലെ ഒഹായോയിലുള്ള യൂക്ലിഡിലായിരുന്നു ജനനം. ഗുജറാത്തുകാരനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയ സ്വദേശി ബോണിയുടെയും മകൾ. 1983ൽ യുഎസിലെ നീധാം ഹൈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയ സുനിത 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്നാണ് ബിരുദം നേടിയത്. ഫിസിക്കൽ സയൻസസിലായിരുന്നു ഇത്.

ADVERTISEMENT

1995ൽ ഫ്‌ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.1987 മുതൽ തന്നെ യുഎസ് നേവിയിൽ സുനിത പ്രവർത്തിക്കുന്നുണ്ടായിരുന്നു. 1989ൽ നേവൽ ഏവിയേറ്റർ എന്ന സ്ഥാനത്തെത്തി. ധാരാളം സൈനിക ദൗത്യങ്ങളിൽ സുനിത വില്യംസ് പങ്കെടുത്തിട്ടുണ്ട്.

1998ൽ നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ സുനിത മൂവായിരത്തിലേറെ മണിക്കൂറുകൾ വിമാനം പറത്തിയിട്ടുണ്ടായിരുന്നു. നാസയിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു സുനിതയുടെ പരിശീലനം. ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത. ഇന്ത്യ പദ്മഭൂഷൺ ബഹുമതി സുനിതയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

English Summary:

Watch: Sunita Williams passes the torch as Nasa astronauts