സ്റ്റാര്ലൈനറിൽനിന്നും വിചിത്ര ശബ്ദം, ആരോ തട്ടുന്നതുപോലെ! തിരിച്ചുവരവ് അപകടകരമോ?
ബോയിങ് സ്റ്റാർലൈനറിൽനിന്നും വിചിത്ര ശബ്ദം കേൾക്കുന്നതായി നാസ ബഹിരാകാശ യാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ തകരാറിനാൽ നിലവിൽ പ്രതിസന്ധിയിലായ ബോയിങിന്റെ സ്റ്റാര്‍ലൈനർ പേടകത്തെച്ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വർദ്ധിക്കാന്‍ എന്തായാലും പുതിയ

ബോയിങ് സ്റ്റാർലൈനറിൽനിന്നും വിചിത്ര ശബ്ദം കേൾക്കുന്നതായി നാസ ബഹിരാകാശ യാത്രികർ. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ തകരാറിനാൽ നിലവിൽ പ്രതിസന്ധിയിലായ ബോയിങിന്റെ സ്റ്റാര്‍ലൈനർ പേടകത്തെച്ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ വർദ്ധിക്കാന്‍ എന്തായാലും പുതിയ വിചിത്ര ശബ്ദം കാരണമായി.
ബഹിരാകാശയാത്രികനായ ബുച്ച് വിൽമോർ, ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലെ മിഷൻ കൺട്രോൾ റേഡിയോയിലൂടെ ശബ്ദത്തെ കുറിച്ച് അന്വേഷിച്ചതോടെയാണ്. ഈ ഓഡിയോ റെക്കോർഡ് എക്സിൽ പ്രചരിക്കാൻ ആരംഭിച്ചത്.
സംഭവം ഇങ്ങനെയായിരുന്നു. വിൽമോർ സ്പീക്കറുകൾക്ക് അടുത്തായി ഒരു ഫോൺ റെക്കോർഡിലിട്ടു ഉയർത്തിപ്പിടിച്ചു, അതുവഴി മിഷൻ കൺട്രോളിന് പരാമർശിക്കുന്ന ശബ്ദം കേൾക്കാനാകും. സ്ഥിരമായ ഇടവേളകളിൽ പുറപ്പെടുന്ന ഒരു സ്പന്ദിക്കുന്ന ശബ്ദം/ അഥവാ തട്ടുന്നപോലുള്ള ശബ്ദം കേൾക്കാനാകും.
എക്സിൽ വന്ന അഭിപ്രായങ്ങളിൽ ചിലർ ഈ ശബ്‌ദങ്ങളെ സയൻസ് ഫിക്ഷൻ സിനിമകളുമായി ബന്ധിപ്പിച്ചു. ഓഡിയോ ഇൻ്റർനെറ്റിൽ ഉടനീളം എത്തിയപ്പോൾ ഉയർന്നുവന്ന വൈവിധ്യമാർന്ന വ്യാഖ്യാനങ്ങൾ വന്നു. ചില വായനക്കാർ കൂടുതൽ യുക്തിസഹമായ സിദ്ധാന്തങ്ങൾ വാഗ്ദാനം ചെയ്തു, ഭൂകാന്തിക സ്പന്ദനങ്ങൾ മൂലമാണ് ശബ്ദങ്ങൾ ഉണ്ടാകാനുള്ള സാധ്യത അല്ലെങ്കില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ISS) അല്ലെങ്കിൽ സ്റ്റാർലൈനറിലെ മറ്റ് സിസ്റ്റങ്ങളിൽ നിന്നുള്ള വൈദ്യുതകാന്തിക ഇടപെടൽ (EMI) അല്ലെങ്കിൽ റേഡിയോ ഫ്രീക്വൻസി ഇടപെടൽ (RFI) ഒരു സാധ്യമായ കാരണമാണ്. ഈ ഇടപെടലിൻ്റെ ഫലമായി ബഹിരാകാശ പേടകത്തിലെ സ്പീക്കർ സിസ്റ്റം ശബ്ദങ്ങൾ സൃഷ്ടിച്ചേക്കാമെന്ന തരത്തിലൊക്കെയായിരുന്നു അഭിപ്രായങ്ങൾ.
നാസക്കു വേണ്ടി ബോയിങ് വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമായിരുന്നു സ്റ്റാര്‍ലൈനര്‍. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ സ്റ്റാര്‍ലൈനറിന് സാധിക്കും. ഏഴ് യാത്രികരെ വരെ കൊണ്ടുപോവാന്‍ സാധിക്കുന്നതാണ് സ്റ്റാര്‍ലൈനറെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.
ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് രണ്ടു മാസം പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.