ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും ബുച്ച്മോറും, തിരികെയെത്തിക്കാൻ നാസ; ഇത്തരം രക്ഷാ ദൗത്യം ഇതാദ്യമല്ല
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം
ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്തെത്തിയത്.ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ച എല്ലാം മാറ്റി മറിച്ചു. ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകളെ തുടര്‍ന്ന് രണ്ടു മാസം പിന്നിട്ടിട്ടും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
2025 ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിന്റെ ക്രൂ 9 വഴി വിൽമോറും വില്യംസും മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ അടുത്തിടെ സ്ഥിരീകരിച്ചു. കാലിപ്സോ മൊഡ്യൂൾ മാത്രം ഉടൻ തിരിച്ചെത്തിക്കും. ഇത്തരം പരാജയങ്ങൾ ഒഴിവാക്കാന്‍ അടിയന്തര പദ്ധതികൾ തയ്യാറാക്കുകയും യാത്രികരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഭാവി ദൗത്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് നാസ.
1970ൽ, നാസയുടെ അപ്പോളോ 13 ദൗത്യം ലോകശ്രദ്ധ ആകർഷിച്ചത് ഇത്തരമൊരു ദൗത്യത്തിന്റെ ഭാഗമായുള്ള അതിജീവന പോരാട്ടത്തിലാണ്.അപ്പോളോ 13: സർവൈവൽ എന്ന പേരിലുള്ള ഡോക്യുമെന്ററി സെപ്റ്റംബർ 5ന് ഒടിടിയിലെത്തുമ്പോൾ നിലവിലെ സ്റ്റാർലൈനർ ദൗത്യത്തിന്റെ സാഹചര്യത്തിൽ പ്രാധാന്യം വർദ്ധിക്കുന്നു.
അപ്പോളോ 13 ദൗത്യം
1970 ഏപ്രിൽ 11-നാണ് അപ്പോളോ 13 ദൗത്യം ആരംഭിച്ചത്. ചാന്ദ്ര യാത്രയെന്നത് വലിയ സംഭവമൊന്നുമല്ലെന്ന പ്രതീതിയായിരുന്ന കാലം.ജിം ലോവൽ, ജാക്ക് സ്വിഗറ്റ്, ഫ്രെഡ് ഹെയ്സ് എന്നിവരായിരുന്നു യാത്രികർ. മൂന്നു ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കി തിരികെയെത്തിക്കുകയായിരുന്നു ലക്ഷ്യം. കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് അപ്പോളോ 13 ദൗത്യവും വഹിച്ചുകൊണ്ടുള്ള ശക്തമായ സാറ്റേൺ V റോക്കറ്റ്, മാനവരാശിയെ മൂന്നാമത്തെ ചാന്ദ്ര ലാൻഡിങിലേക്ക് നയിച്ചു
യാത്ര തുടങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ, പേടകം ഭൂമിയിൽ നിന്ന് മൂന്ന് ലക്ഷം കിലോമീറ്റർ ദൂരം എത്തിയപ്പോൾ ഒരു ദുരന്തം സംഭവിച്ചു. സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു, ക്രാഫ്റ്റിന്റെ പവർ, ഇലക്ട്രിക്കൽ, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഓക്സിജന്റെയും ഊർജത്തിന്റെയുമെല്ലാം ബന്ധം വിഛേദിക്കപ്പെട്ട് മൊഡ്യൂൾ ബഹിരാകാശത്ത് കറങ്ങാൻ തുടങ്ങി. ആ മൊഡ്യൂളിനുള്ളിൽ ജീവനോടെ ഭൂമിയിലെത്തുമോ എന്നറിയാതെ മൂന്നു മനുഷ്യരും. സിനിമാക്കഥയെ വെല്ലുന്ന സാഹചര്യം. ആ
ഇതോടെ ചന്ദ്രനിലിറങ്ങുന്ന പദ്ധതി ഉപേക്ഷിച്ചു, യാത്രികരെ സുരക്ഷിമായി ഭൂമിയിൽ എത്തിക്കുകയായി പിന്നീടുള്ള ലക്ഷ്യം. പക്ഷേ, ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന പേടകവുമായി ആശയ വിനിമയ സംവിധാനം ഒഴികെ മറ്റൊന്നും തന്നെ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. 3 പേരുടെ ജീവന് എന്ത് സംഭവിക്കുമെന്ന ആശങ്ക.
കേടായ കമാൻഡ് മൊഡ്യൂളായ ഒഡീസി പ്രവർത്തനരഹിതമാക്കി, ജീവനക്കാർ ഒരു താൽക്കാലിക "ലൈഫ് ബോട്ട്" ആയി ഉ ചാന്ദ്ര മൊഡ്യൂളായ അക്വേറിയസിൽ അഭയം പ്രാപിച്ചു. തണുത്തുറഞ്ഞ താപനില, കടുത്ത നിർജ്ജലീകരണം, ഭൂമിയിലേക്ക് മടങ്ങാൻ ആവശ്യമായ വിഭവങ്ങൾ ഇല്ലെന്ന നിരന്തരമായ ഭയം എന്നിവ പോലുള്ള
ബുദ്ധിമുട്ടുകൾക്കിടയിലും, ക്രൂ അവരുടെ സംയമനം പാലിക്കുകയും ഓരോ തടസ്സങ്ങളെയും മറികടക്കാൻ മിഷൻ കൺട്രോളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. അപ്പോളോ-13 ദൗത്യം ചന്ദ്രനിലെത്തുന്നതിൽ പരാജയപ്പെെട്ടങ്കിലും സഞ്ചാരികളെ ജീവനോടെ തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ചന്ദ്രനെ ഭ്രമണംചെയ്ത് തിരികെവന്ന പേടകം ഏപ്രിൽ 17ന് ശാന്തസമുദ്രത്തിൽ ഇറങ്ങി.അപകടം പിണഞ്ഞാലും ഒരു ബഹിരാകാശ വാഹനത്ത തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു അപ്പോളോ 13-ന്റെ തിരിച്ചെത്തൽ എന്നതിനാൽ ഈ ദൗത്യം പ്രാധാന്യം അർഹിക്കുന്നു.