നാസയുടെ മുന്നറിയിപ്പ്! 50 അടി വലുപ്പമുള്ള ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു; ഭയക്കേണ്ടതുണ്ടോ?
ഏകദേശം ഒരു മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തിരുന്നു, എന്നാലിതാ ഭൂമിയുടെ സമീപത്തേക്ക് കുതിച്ചെത്തുകയാണ് ഏകദേശം ഒരു വീടിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം. 2024 RF ഭൂമിയിൽ നിന്ന് ഏകദേശം 2.69 ദശലക്ഷം മൈൽ ദൂരെക്കൂടി കടന്നുപോകും,

ഏകദേശം ഒരു മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തിരുന്നു, എന്നാലിതാ ഭൂമിയുടെ സമീപത്തേക്ക് കുതിച്ചെത്തുകയാണ് ഏകദേശം ഒരു വീടിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം. 2024 RF ഭൂമിയിൽ നിന്ന് ഏകദേശം 2.69 ദശലക്ഷം മൈൽ ദൂരെക്കൂടി കടന്നുപോകും, വളരെ അകലെയെന്ന് നമുക്ക് തോന്നിയാലും ജ്യോതിശാസ്ത്രപരമായി വളരെ അടുത്താണ് ഈ ദൂരം.
2024 RFന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ അവിശ്വസനീയമായ വേഗതയാണ്. ഛിന്നഗ്രഹം മണിക്കൂറിൽ 17,613 മൈൽ വേഗത്താലാണ് ബഹിരാകാശത്ത് പായുന്നത്, ഇത് ഭൂമിയെ സമീപിക്കുന്ന അതിവേഗ വസ്തുക്കളിൽ ഒന്നാണ്.
നമ്മൾ പല തരം പ്രകൃതിക്ഷോഭങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല. ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായതെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.
‘പ്ലാനറ്ററി ഡിഫൻസ്’
ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.
ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനും അടിയന്തരമെങ്കിൽ ശക്തമായ നടപടികളെടുക്കാനും നാസയും മറ്റു ജ്യോതിശ്ശാസ്ത്ര സംഘടനകളും ടെലിസ്കോപിക് സംവിധാനങ്ങളും മറ്റും ലോകത്തെല്ലായിടത്തും ഒരുക്കിവച്ചിട്ടുണ്ട്. എങ്കിൽ പോലും ഇവയുടെ കണ്ണുവെട്ടിച്ച് പോലും ഛിന്നഗ്രഹങ്ങൾ എത്തുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.ഇതിനു പരിഹാരമെന്ന നിലയിൽ നാസ ചില ശക്തമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്
നിയർ എർത് ഒബ്ജക്റ്റ് സർവേയർ സ്പേസ് ടെലിസ്കോപ് എന്നതാണ് ഇതിലൊന്ന്. 2026ൽ വിക്ഷേപിക്കപ്പെടുന്ന ഇത് പെട്ടെന്നു വരുന്ന ഛിന്നഗ്രഹങ്ങളെയും പാറക്കഷണങ്ങളെയുമൊക്കെ നിരീക്ഷിക്കാൻ സഹായിക്കും. പിന്നീടുള്ളതാണ് ഡാർട്ട്. ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപഥത്തിൽ നിന്നു തെറിപ്പിച്ച് വഴി തിരിക്കാൻ ലക്ഷ്യമിട്ട് വിടുന്ന ബഹിരാകാശ പേടകമാണു ഡാർട്ട്. ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഇതിനെ മുന്നോട്ട് നയിക്കുന്നത് സീനോൺ ഊർജമാണ്..