അന്യഗ്രഹജീവികളെ ഇല്ലാതാക്കുന്ന ഗ്രേറ്റ് ഫിൽറ്റർ! ഈ ദുരൂഹശക്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസോ?
എന്തുകൊണ്ടാണ് അന്യഗ്രഹജീവികളെ കാണാത്തതെന്ന ചോദ്യത്തിന് പലരും ഉത്തരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ രൂപത്തിലായിരുന്നു അത്. ഇതിലൊരെണ്ണം ഗ്രേറ്റ് ഫിൽറ്റർ തിയറി എന്നറിയപ്പെട്ടു. മനുഷ്യവംശം പോലെ ബുദ്ധിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒരു ജനസമൂഹം പ്രപഞ്ചത്തിൽ വികസിച്ചു വരാൻ
എന്തുകൊണ്ടാണ് അന്യഗ്രഹജീവികളെ കാണാത്തതെന്ന ചോദ്യത്തിന് പലരും ഉത്തരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ രൂപത്തിലായിരുന്നു അത്. ഇതിലൊരെണ്ണം ഗ്രേറ്റ് ഫിൽറ്റർ തിയറി എന്നറിയപ്പെട്ടു. മനുഷ്യവംശം പോലെ ബുദ്ധിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒരു ജനസമൂഹം പ്രപഞ്ചത്തിൽ വികസിച്ചു വരാൻ
എന്തുകൊണ്ടാണ് അന്യഗ്രഹജീവികളെ കാണാത്തതെന്ന ചോദ്യത്തിന് പലരും ഉത്തരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ രൂപത്തിലായിരുന്നു അത്. ഇതിലൊരെണ്ണം ഗ്രേറ്റ് ഫിൽറ്റർ തിയറി എന്നറിയപ്പെട്ടു. മനുഷ്യവംശം പോലെ ബുദ്ധിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒരു ജനസമൂഹം പ്രപഞ്ചത്തിൽ വികസിച്ചു വരാൻ
എന്തുകൊണ്ടാണ് അന്യഗ്രഹജീവികളെ കാണാത്തതെന്ന ചോദ്യത്തിന് പലരും ഉത്തരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. സിദ്ധാന്തങ്ങളുടെ രൂപത്തിലായിരുന്നു അത്. ഇതിലൊരെണ്ണം ഗ്രേറ്റ് ഫിൽറ്റർ തിയറി എന്നറിയപ്പെട്ടു. മനുഷ്യവംശം പോലെ ബുദ്ധിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒരു ജനസമൂഹം പ്രപഞ്ചത്തിൽ വികസിച്ചു വരാൻ പാടാണെന്നായിരുന്നു ഈ തിയറി പറഞ്ഞത്. അതിനാൽ തന്നെ ഇത്തരം സമൂഹങ്ങൾ പ്രപഞ്ചത്തിൽ അധികം ഉണ്ടാകില്ല. ഏതെങ്കിലും ഒരു വലിയ പ്രതിബന്ധം അഥവാ ശക്തി ആ സമൂഹത്തിന്റെ വികാസം ചെറുക്കുമത്രേ.
ഇടയ്ക്ക് മാഞ്ചസ്റ്റർ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ ഒരു വാദഗതിയുമായി രംഗത്തെത്തിയിരുന്നു. അന്യഗ്രഹജീവികളെ നമ്മൾ കണ്ടു മുട്ടാത്തതിനു കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസാണത്രേ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു പ്രത്യേകഘട്ടം കടന്നാൽ സൂപ്പർ ഇന്റലിജൻസായി മാറും. ഇങ്ങനെ മാറുന്ന സൂപ്പർ ഇന്റലിജൻസ് ആ സമൂഹത്തെ നശിപ്പിക്കും. ഒരു തരത്തിൽ പറഞ്ഞാൽ ഗ്രേറ്റ് ഫിൽട്ടർ തിയറി മുന്നോട്ടുവയ്ക്കുന്ന പ്രതിബന്ധങ്ങളിൽ പ്രമുഖമായതൊന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആകാം.
പ്രശസ്തമായ ഹോളിവുഡ് ചലച്ചിത്രമാണ് ടെർമിനേറ്റർ . സമീപഭാവിയിൽ സംഭവിക്കുന്ന റോബട്ടുകളും മനുഷ്യരുമായുള്ള പോരാട്ടങ്ങളും അതിജീവനങ്ങൾക്കായുള്ള മനുഷ്യരുടെ ശ്രമങ്ങളെക്കുറിച്ചുമെല്ലാം പ്രമേയമാക്കുന്ന ചിത്രമാണ് ഇത്.സ്കൈനെറ്റ് എന്ന മനുഷ്യനിർമിതമായ ആർട്ടിഫിഷൽ ഇന്റലിജൻസ് പദ്ധതി മനുഷ്യരുടെ കൈയിലൊതുങ്ങാത്ത വിധം വളർച്ച പ്രാപിച്ച് ഒടുവിൽ മനുഷ്യരെത്തന്നെ നിയന്ത്രിക്കുന്ന തലത്തിൽ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിലവിൽ നമ്മൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ബാല്യകാലത്തിലാണു ജീവിക്കുന്നത്.നമ്മുടെ ഫോണുകളിലും കാറുകളിലും ഗൃഹോപകരണങ്ങളിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസ് പതിയെ കടന്നു വന്നിരിക്കുന്നു.ഗൂഗിൾ ഹോം, ആമസോൺ അലക്സ തുടങ്ങിയ സ്മാർട് അസിസ്റ്റന്റുമാരെയും ഇന്നു നമ്മൾ ആശ്രയിക്കുന്നു. നമ്മൾ ചെയ്തു കൊണ്ടിരുന്ന പല പ്രവൃത്തികളും ഇന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
ഇനിയിതു കൂടുകയേയുള്ളൂ. ഡ്രൈവറില്ലാത്ത കാറുകളും സാധനങ്ങൾ തീർന്നാൽ കടയിലേക്ക് ഓർഡർ ചെയ്യുന്ന റഫ്രിജറേറ്ററും അങ്ങനെ എല്ലാരീതിയിലും സ്വയം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എഐ സംവിധാനങ്ങൾ നമ്മുടെ ജീവിതം വളരെ ഈസിയാക്കിത്തരും.എന്നാൽ ഇതിനൊക്കെ പകരം ഒരുനാൾ നമ്മൾ ഈ സാങ്കേതികവിദ്യയ്ക്ക് അടിമയാകേണ്ടി വരുമോ?
ഇങ്ങനെയൊരവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഇന്നു നമ്മൾ പ്രോഗ്രാം ചെയ്യാതെ തന്നെ സ്വയം കാര്യങ്ങൾ ചെയ്യുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനങ്ങളുണ്ട്.കാര്യങ്ങൾ സ്വയം പഠിച്ചെടുത്ത ശേഷമാണ് ഇവ ഇതു ചെയ്യുന്നത്. ഇവയുടെ അൽഗോരിതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നെന്നത് പലപ്പോഴും പ്രോഗ്രാമർമാർക്കു മനസ്സിലാകില്ല.ഇങ്ങനെയിങ്ങനെ ബുദ്ധി കൂടി ബുദ്ധി കൂടി അതിബുദ്ധിയായി (സൂപ്പർ ഇന്റലിജന്റ്) മാറുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ്.ഭാവിയിൽ വാഹനങ്ങളും യുദ്ധോപകരണങ്ങളുമുൾപ്പെടെ എഐയുടെ കീഴിലായിരിക്കും.അപ്പോൾ ഇവയൊക്കെ സ്വന്തം കാര്യങ്ങൾക്കുപയോഗിച്ച് മനുഷ്യരുടെ മേലെ ആധിപത്യം ഉറപ്പിക്കാൻ അതിബുദ്ധിയായി മാറുന്ന എഐക്കു കഴിയും.
ഇതിനാൽ തന്നെ എഐയുടെ കാര്യത്തിൽ ലോകം ജാഗ്രത പുലർത്തണമെന്നാണ് ഈ ശാസ്ത്രജ്ഞർ പറയുന്നത്.എഐയുടെ ശേഷികൾ നിയന്ത്രിക്കണം എന്ന് ഇവർ ആവശ്യപ്പെടുന്നു.ജർമനിയിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇയാദ് റഹ്‌വാൻ എന്ന വിദഗ്ധൻ സൂപ്പർ ഇന്റലിജൻസിനെപ്പറ്റി ഗവേഷണം നടത്തി അതിന്റെ ഭീഷണികൾ വിലയിരുത്തിയിരുന്നു. പിടിവിട്ടുപോയാൽ മനുഷ്യനു ലോകത്തുള്ള ഏറ്റവും വലിയ ഭീഷണി എഐ സാങ്കേതികവിദ്യയായിരിക്കുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിരുന്നു.