ഭീകരൻ ഛിന്നഗ്രഹങ്ങളെ നശിപ്പിക്കാൻ ആറ്റംബോംബ്; പ്ലാനറ്ററി ഡിഫൻസിന്റെ അടുത്തഘട്ടം ഇങ്ങനെ
ഭൂമിക്ക് ഭീഷണിയായി വന്നേക്കാവുന്ന മാരകമായ ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയൊരു വഴി മുന്നോട്ടുവച്ച് ശാസ്ത്രജ്ഞർ. ആണവബോംബാണ് പ്രതിവിധിയായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങളും ശാസ്ത്രജ്ഞർ നടത്തി. ലാബിൽ ഗോലി വലുപ്പമുള്ള ചെറിയ ഛിന്നഗ്രഹമാതൃകയിലേക്ക് എക്സ്റേ വർഷിച്ചാണ് ശാസ്ത്രജ്ഞർ

ഭൂമിക്ക് ഭീഷണിയായി വന്നേക്കാവുന്ന മാരകമായ ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയൊരു വഴി മുന്നോട്ടുവച്ച് ശാസ്ത്രജ്ഞർ. അണുബോംബാണ് പ്രതിവിധിയായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നത്. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങളും ശാസ്ത്രജ്ഞർ നടത്തി. ലാബിൽ ഗോലി വലുപ്പമുള്ള ചെറിയ ഛിന്നഗ്രഹമാതൃകയിലേക്ക് എക്സ്റേ വർഷിച്ചാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്. ഇതുപോലെയൊരു സീൻ 1998ൽ പുറത്തിറങ്ങിയ ആർമഗഡൻ എന്ന സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയിൽ കാണിച്ചിട്ടുണ്ടായിരുന്നു.
ബ്രൂസ് വില്ലിസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ഏകദേശം ടെക്സസ് സംസ്ഥാനത്തിന്റെ വലുപ്പമുള്ള ഒരു ഛിന്നഗ്രഹത്തെ ഡ്രിൽ ചെയ്ത് അണുബോംബ് സ്ഥാപിച്ച് പൊട്ടിക്കുന്നതായാണ് പ്രമേയം. അതീവ വലുപ്പമുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നതിനു മുൻപ് കണ്ടെത്താൻ സാധിക്കുമെന്നതിനാലും ഈ രീതി കൂടുതൽ പ്രായോഗികമാകാൻ സാധ്യതയുണ്ട്.
മനുഷ്യവംശം പല തരം പ്രകൃതിക്ഷോഭങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടുണ്ടാകില്ല.ആറരക്കോടി വർഷം മുൻപ് ഭൂമിയിൽ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടർപ്രതിഭാസങ്ങളിലുമാണ് ദിനോസറുകൾ ഈ ഭൂമിയിൽ നിന്നു പൂർണമായി അപ്രത്യക്ഷമായത്.ഭൂമിയിൽ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വൻകുഴികളുടെ ആഴത്തിൽ നിന്നു തന്നെ മനസ്സിലാക്കാം.
ഈ കാലഘട്ടത്തിൽ ഛിന്നഗ്രഹ പതനങ്ങൾ കുറവാണെന്നു കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാൻ സാധിക്കില്ല.ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്.സൗരയൂഥത്തിൽ ധാരാളം ഛിന്നഗ്രഹങ്ങളുണ്ട്. ചൊവ്വ, വ്യാഴം ഗ്രഹങ്ങൾക്കിടയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ ടുംഗുസ്ക എന്ന വനമേഖലയിൽ വലിയൊരു സ്ഫോടനം സംഭവിക്കുകയും ധാരാളം വനവും മരങ്ങളും ജീവജാലങ്ങളും നശിക്കുകയും ചെയ്തു. ഒരു ബഹിരാകാശ വസ്തുവാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇത് ഒരു ഛിന്നഗ്രഹമാണെന്ന വാദം ശക്തമാണ്. എന്നാൽ ഇന്നും പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഭാവിയിൽ ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ എന്ന മേഖല തന്നെ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്.ഈ മേഖലയുടെ ശ്രദ്ധേയമായ ആദ്യ കാൽവയ്പായിരുന്നു നാസയുടെ ഡാർട്ട്.