402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. സഞ്ചാരികളുടെ ജീവിതത്തിലെ ഏകദേശം 2 വർഷത്തോളം അപഹരിക്കുന്ന യാത്ര.നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ)യാണ് 2035-ഓടെ നമ്മുടെ ഏറ്റവും അടുത്ത അന്യഗ്രഹ അയൽക്കാരനായ ചൊവ്വയിലേക്ക് ആർട്ടിമിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. സഞ്ചാരികളുടെ ജീവിതത്തിലെ ഏകദേശം 2 വർഷത്തോളം അപഹരിക്കുന്ന യാത്ര.നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ)യാണ് 2035-ഓടെ നമ്മുടെ ഏറ്റവും അടുത്ത അന്യഗ്രഹ അയൽക്കാരനായ ചൊവ്വയിലേക്ക് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിടുന്നത്. 

ചുവന്ന ഗ്രഹത്തെ മനസ്സിലാക്കുകയും ജീവൻ്റെ സാധ്യമായ അടയാളങ്ങൾ തിരയുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു. .ബഹിരാകാശയാത്രികർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ 500 ദിവസം വരെ ചെലവഴിച്ചേക്കാം.അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് ഇതിനപ്പുറം സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്.

ADVERTISEMENT

ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.ഭൂമിയുടെ അയൽപക്കത്തുള്ള ചുവന്നഗ്രഹം സത്യം പറഞ്ഞാൽ ഒരു മരുഭൂമിയാണ്. ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണ് ചൊവ്വ. ഇതിന്റെ ഇംഗ്ലിഷ് പേരായ മാർസ് ലഭിച്ചത് റോമൻ ഐതിഹ്യത്തിലെ യുദ്ധദേവതയിൽ നിന്നാണ്.

മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിലേക്കെത്തുമ്പോൾ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതാണ് ഗ്രഹത്തിന്റെ താപനില. ഗ്രഹത്തിന്റെ ഭൂതകാലത്ത് ചൊവ്വ വളരെ സജീവമായിരുന്നെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സൗരയൂഥത്തിൽ മെർക്കുറി കഴിഞ്ഞാൽ വലുപ്പം കൊണ്ട് കുഞ്ഞനാണു ചൊവ്വ. 6791 കിലോമീറ്ററാണ് ഇതിന്റെ വ്യാസം.

ADVERTISEMENT

ചൊവ്വാക്കോളനികൾ എന്ന ആശയം ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയും സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ മുൻനിര സ്ഥാപനങ്ങളുടെ ഉടമയുമായ ഇലോൺ മസ്കും പുലർത്തുന്നുണ്ട്. ഇതുവരെ ഒരു മനുഷ്യന്‍ പോലും കാലുകുത്തിയിട്ടില്ലാത്ത ചൊവ്വയിലേക്ക് ഒരൊറ്റ യാത്രയില്‍ 100 പേരെ അയക്കുന്ന പദ്ധതി അവതരിപ്പിച്ചയാളാണ് ഇലോണ്‍ മസ്‌ക്.

English Summary:

NASA to send humans to Mars by 2035: All we know about Artemis Mission