അപൂർവ വാൽ നക്ഷത്രക്കാഴ്ച തിരുവനന്തപുരത്തും, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ദൃശ്യങ്ങൾ പകർത്തി വാന നിരീക്ഷകർ
തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാവുന്ന വാൽ നക്ഷത്രക്കാഴ്ച, എൺപതിനായിരം വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000

തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാവുന്ന വാൽ നക്ഷത്രക്കാഴ്ച, എൺപതിനായിരം വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന അപൂർവ വാൽ നക്ഷത്രം ഇപ്പോൾ ആകാശത്ത് വ്യക്തമായി കാണാം. ദശാബ്ദങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും തിളക്കമുള്ള വാൽനക്ഷത്രമായിരിക്കും ഇത്.ഈ വാൽനക്ഷത്രം അവസാനമായി ഭൂമി സന്ദർശിച്ചത് ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ്.
നിലവിൽ ഓറിയോൺ നക്ഷത്രസമൂഹത്തിലൂടെ സഞ്ചരിക്കുന്ന C/2023 A3, കാലാവസ്ഥ അനുവദിക്കുമെങ്കിൽ മൂന്ന് ദിവസം വ്യക്തമായി കാണാനാകും. തിരുവനന്തപുരത്ത് കേരള സർവകലാശാലയിലെ ജ്യോതിശാസ്ത്ര നിരീക്ഷണാലയവും ചിത്രങ്ങൾ പകർത്തിയിരുന്നു, ഒപ്പം കാഴ്ചകൾക്കായി പൊതുജനങ്ങളെയും സ്വാഗതം ചെയ്തിരുന്നു.
ഇപ്പോൾ നഗ്ന നേത്രങ്ങളാലും ഭൂമിയിൽ നിന്ന് കാണാൻ സാധിക്കുന്ന ഈ വാൽനക്ഷത്രം 80000 വർഷങ്ങൾക്ക് ശേഷം മാത്രമേ വീണ്ടും ഭൂമിയിൽ നിന്ന് വീക്ഷിക്കാൻ കഴിയുകയുള്ളൂവെന്നതിനാൽ ഒട്ടേറെപ്പേരാണ് ആകാശവിസ്മയം പകർത്താൻ കാത്തിരിക്കുന്നത്. തിരുവനന്തപുരം പാറ്റൂരിൽ നിന്നും ചന്ദ്രശേഖർ രമേശ് പകർത്തിയ സി/2023 എ3 വാൽനക്ഷത്രത്തിന്റെ ചിത്രം.
കാണാൻ നല്ല സമയം
∙സൂര്യോദയത്തിന് തൊട്ടുമുമ്പാണ് ഇത് കാണാനുള്ള ഏറ്റവും നല്ല സമയം എന്ന് നാസ നിർദ്ദേശിക്കുന്നു.
∙സൂര്യനോട് വളരെ അടുത്താണ് ഈ വാൽനക്ഷത്രം കടന്നുപോകുന്നത്, തീവ്രമായ ചൂടും ഗുരുത്വാകർഷണബലവും കാരണം അവയെ വിഘടിക്കാൻ സാധ്യതയുണ്ട്. വാൽനക്ഷത്രം ശിഥിലമായാൽ, നവംബറിൽ അത് നിരീക്ഷിക്കാനുള്ള അവസരം ആകാശ നിരീക്ഷകർക്ക് നഷ്ടമായേക്കാം.