'ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ത്ത'!; 'അന്യഗ്രഹ ജീവികളുടെ തെളിവുകള്‍ അടുത്തമാസം പുറത്തുവിടും'
ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചേക്കാവുന്ന വാര്‍ത്ത ഉടന്‍ പുറത്തുവിട്ടേക്കാമെന്ന അവകാശവാദവുമായി പ്രൊഫസര്‍ സൈമണ്‍ ഹോളണ്ട്, രണ്ട് ഗവേഷക സംഘങ്ങളാണ് ഇതുസംബന്ധിച്ച തെളിവുകളിലേക്കു എത്തിയിരിക്കുന്നത്.. ഇരു ഗ്രൂപ്പുകളും തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് ആരാണ് എന്ന മത്സരത്തിലാണെന്നാണ്, നാസയ്ക്കു
ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചേക്കാവുന്ന വാര്‍ത്ത ഉടന്‍ പുറത്തുവിട്ടേക്കാമെന്ന അവകാശവാദവുമായി പ്രൊഫസര്‍ സൈമണ്‍ ഹോളണ്ട്, രണ്ട് ഗവേഷക സംഘങ്ങളാണ് ഇതുസംബന്ധിച്ച തെളിവുകളിലേക്കു എത്തിയിരിക്കുന്നത്.. ഇരു ഗ്രൂപ്പുകളും തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് ആരാണ് എന്ന മത്സരത്തിലാണെന്നാണ്, നാസയ്ക്കു
ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചേക്കാവുന്ന വാര്‍ത്ത ഉടന്‍ പുറത്തുവിട്ടേക്കാമെന്ന അവകാശവാദവുമായി പ്രൊഫസര്‍ സൈമണ്‍ ഹോളണ്ട്, രണ്ട് ഗവേഷക സംഘങ്ങളാണ് ഇതുസംബന്ധിച്ച തെളിവുകളിലേക്കു എത്തിയിരിക്കുന്നത്.. ഇരു ഗ്രൂപ്പുകളും തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് ആരാണ് എന്ന മത്സരത്തിലാണെന്നാണ്, നാസയ്ക്കു
ലോകത്തിന്റെ ചിന്താഗതിയെ മാറ്റിമറിച്ചേക്കാവുന്ന വാര്‍ത്ത ഉടന്‍ പുറത്തുവിട്ടേക്കാമെന്ന അവകാശവാദവുമായി പ്രൊഫസര്‍ സൈമണ്‍ ഹോളണ്ട്, രണ്ട് ഗവേഷക സംഘങ്ങളാണ് ഇതുസംബന്ധിച്ച തെളിവുകളിലേക്കു എത്തിയിരിക്കുന്നത്. ഇരു ഗ്രൂപ്പുകളും തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് ആരാണ് എന്ന മത്സരത്തിലാണെന്നാണ്, നാസയ്ക്കു വേണ്ടി പല ഡോക്യുമെന്ററി സിനിമകളും പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന ഹോളണ്ട് അവകാശപ്പെട്ടിരിക്കുന്നത് ഭൂമിക്ക് ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഡോക്യുമെന്ററികള്‍ എടുത്തയാളുമാണ് ഹോളണ്ട്.
മനുഷ്യരുടേതല്ലാത്ത ഇന്റലിജന്റസിന്റെ സൂചന ലഭിച്ചു?
നമ്മുടെ ഗ്യാലക്‌സിയില്‍ തന്നെ മനുഷ്യരുടേതല്ലാത്ത ഇന്റലിജന്റസിന്റെ സൂചനകള്‍ തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഹോളണ്ട് പറഞ്ഞത്. മെറ്റാ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ 'ബ്രെയ്ക്ത്രൂ ലിസണ്‍' എന്ന സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് തനിക്ക് ഈ വിവരം തന്നതെന്നും ഇദ്ദേഹം പറഞ്ഞു.
ഭൂമിക്കു പുറത്ത് ജീവൻ ഉണ്ടോ എന്നറിയാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭമാണ് ബ്രെയ്ക്ത്രൂ ലിസണ്‍. സ്റ്റീവന്‍ ഹോക്കിങും മില്‍നറും ചേര്‍ന്ന് സ്ഥാപിച്ചതാണ് ബ്രെയ്ക്ത്രൂ ലിസണ്‍. മില്‍നര്‍ 2014 മുതല്‍ ടെക്‌നോളജിയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിയിലേക്ക് താമസം മാറ്റി.
മറ്റൊരു ലോകം കണ്ടെത്തിയതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന്
അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അടുത്ത മാസമായിരിക്കും വാര്‍ത്ത പുറത്തുവിടാന്‍ പോകുന്നതെന്നാണ് നിലവിലുള്ള സൂചന എന്നും താന്‍ വിശ്വസിക്കുന്നു എന്ന് ഹോളണ്ട് പറയുന്നു. മറ്റൊരു ലോകം കണ്ടെത്തിയതിന് കൃത്യമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞെന്നാണ് ബ്രെയ്ക്ത്രൂ ലിസണ്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗവേഷര്‍ അവകാശപ്പെടുന്നത്.
മറ്റൊരു ലോകത്തു നിന്നുള്ള പ്രക്ഷേപണം ലഭിച്ചു എന്നാണ് ഈ ഗ്രൂപ്പിലെഅസ്‌ട്രോണമര്‍മാര്‍ പറയുന്നത്. നമ്മുടെ ഗ്യാലക്‌സിയില്‍ തന്നെ എക്‌സ്ട്രാടെറസ്ട്രിയല്‍ ഇന്റലിജന്‍സ് കണ്ടെത്തി എന്നാണ്, ഹോളണ്ട് പറഞ്ഞത്. വ്യക്തമായ തെളിവുകള്‍ ബ്രെയ്ക്ത്രൂ ലിസണ്‍ ഗവേഷകരുടെ കൈവശം ഉണ്ട്. ഇതിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള പരക്കംപാച്ചിലിലാണ് ഗവേഷകര്‍.
ഓസ്‌ട്രേലിയില്‍ സ്ഥാപിച്ചിരിക്കുന്ന പാര്‍കെസ് (Parkes) ടെലസ്‌കോപ് ഉപയോഗിച്ചാണ് മനുഷ്യരുടേതല്ലാത്ത സാങ്കേതികവിദ്യയുടെ മുദ്രകള്‍ കണ്ടെത്തിയത്. ഏതാനും വര്‍ഷം മുമ്പു തന്നെ ഇത് കണ്ടെത്തിയതാണ്. ഇത്തരം അസാധാരണ കണ്ടെത്തലുകള്‍ക്ക് അസാധാരണ തെളിവുകള്‍ തന്നെ നല്‍കണമെന്നതിനാലാണ് ബ്രെയ്ക്ത്രൂ ലിസണ്‍ ഇതുവരെ തങ്ങളുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതിരുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രത്തിന്റെ തന്നെ ഗതി മാറ്റിയേക്കാം.
ബ്രെയ്ക്ത്രൂ ലിസണ്‍ പരാജയപ്പെടുമോ?
എന്നാല്‍, ബ്രെയ്ക്ത്രൂ ലിസണ്‍ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലിനെക്കുറിച്ചുള്ള തെളിവുകള്‍ ആദ്യം പുറത്തുവിടണമെന്നില്ല. ചൈനക്കാരുടെ ഫൈവ്-ഹണ്‍ഡ്രഡ്-മീറ്റര്‍ അപര്‍ചര്‍ സ്‌ഫെറിക്കല്‍ ടെലസ്‌കോപ് (ഫാസ്റ്റ്) വിവരങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ആദ്യം തെളിവുകള്‍ പുറത്തുവിട്ടാലും അത്ഭുതപ്പെടാനില്ലെന്നാണ് ഹോളണ്ട് പറയുന്നത്. ഫാസ്റ്റ് ആണ് അരെസിബോ (Arecibo) കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ടെലസ്‌കോപ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഒബ്ജക്ടിനെ ശാസ്ത്രകാരന്മാര്‍ വിളിക്കുന്നത് ബിഎല്‍സി-1 എന്നാണ്.
ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനക്കാര്‍ക്കും അറിയാമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആരാണ് തെളിവുകള്‍ ആദ്യം പുറത്തുവിടുന്നത് എന്ന കാര്യത്തില്‍ ഇരു ടീമുകളും തമ്മില്‍ കടുത്ത മത്സരത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു. തെളിവുകള്‍ ആദ്യം പുറത്തുവിടാന്‍ സാധിച്ചക്കുക എന്നത്അത്യന്തം ആദരിക്കപ്പെടാന്‍ പോകുന്ന ശാസ്ത്ര നേട്ടം ആയിരിക്കും എന്നതിനാലാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നത്.
അഞ്ച് ടെക്‌നോസിഗ്നെചറുകള്‍
അന്യഗ്രഹ വാസികളുടേത് ആയിരിക്കാന്‍ സാധ്യതയുള്ള അഞ്ച് ടെക്‌നോസിഗ്നെചറുകള്‍ (സാങ്കേതികിവിദ്യാപരമായ സൂചനകള്‍) ആണ് ഇതുവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. സെടിയുടെ (SETI), സെടി അറ്റ് ഹോം സ്‌ക്രീന്‍സേവര്‍ പ്രോഗ്രാം വഴി കണ്ടെത്തിയിരിക്കുന്നത്. റേഡിയോ ടെലസ്‌കോപ്പകളില്‍ നിന്ന്ശേഖരിക്കുന്ന ഡേറ്റ ലോകത്തെ കംപ്യൂട്ടറുകള്‍ വഴി വേര്‍തിരിച്ചെടുത്ത് പരിശോധിക്കുകയാണ് ഇത് ചെയ്യുന്നത്. ഇതില്‍ ബിഎല്‍സി-1 ആണ് ഏറ്റവും പ്രതീക്ഷ നല്‍കുന്നത് എന്ന് ഹോളണ്ട് പറയുന്നു.
ബിഎല്‍സി-1ല്‍ നിന്നുള്ള സിഗ്നലുകള്‍ എങ്ങനെയാണ് ഉത്ഭവിക്കുന്നത് എന്നറിയില്ലെങ്കിലും അത് മനുഷ്യര്‍ക്ക് ഇന്നുവരെ അറിയാവുന്ന ഏതെങ്കിലും പ്രകൃതി പ്രതിഭാസത്തിന്റേതിനോട് യോജിച്ചതല്ല. ഇത് ഒറ്റ കേന്ദ്രത്തില്‍ നിന്നാണ് വരുന്നത്. ഇത് ശബ്ദം മാത്രമല്ല, ഹോളണ്ട് അവകാശപ്പെട്ടു. ലോകത്ത് പലയിടങ്ങളിലായി വച്ചിരിക്കുന്ന റേഡിയോ ടെലസ്‌കോപ്പുകളെല്ലാം പിടിച്ചെടുക്കുന്നത് ഒരു വമ്പന്‍ ഇരമ്പല്‍ (buzz) ശബ്ദം മാത്രമാണ്. എന്നാല്‍, ബിഎല്‍സി-1ല്‍ നിന്നുള്ള സിഗ്നലുകള്‍ ഒരു ചുരുങ്ങിയ ഇലക്ട്രോമാഗ്നെറ്റിക് സ്‌പെക്ട്രം ആണ്.
എന്നാല്‍, ഇത്തരത്തില്‍ അന്യഗ്രഹ സംസ്‌കാരത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ആയിരിക്കാം എന്നു കരുതി ഗവേഷകര്‍ ഉത്സാഹഭരിതരായ സന്ദര്‍ഭങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ആദ്യമായി പള്‍സറുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത 1977ല്‍ ആയിരുന്നു വന്നത്. ഇതിെ എല്‍ജിഎം, അല്ലെങ്കില്‍ ലിറ്റില്‍ഗ്രീന്‍ മെന്‍ ഒബ്ജക്ട്‌സ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സിഗ്നലുകള്‍ ശരിക്കും കിട്ടി എന്നൊക്കെ അവകാശവാദങ്ങള്‍ ആ കാലത്തും ഉയര്‍ന്നിരുന്നു. പക്ഷെ, ഇത്തവണ കളി വേറെയാണ് എന്നാണ് ഹോളണ്ട് പറയുന്നത്.
ഐതിഹാസികമായ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഗവേഷകര്‍ അതീവ മുന്‍കരുതലുകള്‍ എടുക്കുന്നത് എന്തുകൊണ്ടാണ് എന്ന കാര്യം മനസിലാക്കാവുന്നതെയുള്ളു എന്ന് ഹോളണ്ട് പറയുന്നു. എന്നാല്‍ അടുത്ത മാസങ്ങളില്‍ ബ്രെയ്ക് ത്രൂ മിഷനോ, അതിന്റെ എതിരാളികളോ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അവകാശവാദം.