ഇത് സത്യമോ ഭാവനയോ; കാൻകർ ജില്ലയിലെ വിചിത്ര ഗുഹാചിത്രം: വരച്ചിരിക്കുന്നത് ഏലിയൻസിനെയോ?
വിചിത്രരൂപമുള്ള കുറച്ചു ജീവികൾ. ഇവർ ആകാശത്തു നിന്ന് എത്തിയവരെന്ന നിലയിലാണു വരച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമെറ്റും. ഇതിനടുത്തായി പറക്കും തളികയിലുള്ള ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു.മൂന്നു കാലുകളുള്ള ഒരു

ഭൂമിയിലേക്കുള്ള ഒരു ഏലിയൻ ഇറക്കം നേരിട്ടുകണ്ടവരാണോ ഈ ചിത്രം വരച്ചത്? അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് ധാരാളം സംഭവങ്ങൾ റിപ്പോർട്ട് െചയ്തിട്ടുള്ള രാജ്യമാണ് യുഎസ്. എന്നാൽ യുഎസിൽ മാത്രമേ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളുള്ളോ? അല്ലെന്നാണ് ഉത്തരം. നമ്മുടെ രാജ്യത്തും ഏലിയൻസുമായി ബന്ധിപ്പിക്കപ്പെടുന്ന നിഗൂഢവാദങ്ങളും സംഭവങ്ങളുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ പ്രസിദ്ധമാണ് ഛത്തീസ്ഗഡിലെ മേൽപ്പറഞ്ഞ ഗുഹാചിത്രം.
ഇതെന്താണ്? ഭാവനയോ അതോ സത്യമോ?
വിചിത്രരൂപമുള്ള കുറച്ചു ജീവികൾ. ഇവർ ആകാശത്തു നിന്ന് എത്തിയവരെന്ന നിലയിലാണു വരച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമെറ്റും. ഇതിനടുത്തായി പറക്കും തളികയിലുള്ള ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു. മൂന്നു കാലുകളുള്ള ഒരു സ്റ്റാൻഡിൽ വിശ്രമിക്കുന്ന രീതിയിലായിരുന്നു ഇത്. ഇന്നു ഹോളിവുഡ് ചിത്രങ്ങളിലൂടെയൊക്കെ നമുക്ക് പരിചിതമായ വേംഹോളുകളെപ്പോലെയുള്ള ഒരു ഘടനയും ചിത്രത്തിലുണ്ട്. വിദൂരഗ്രഹങ്ങളിൽ നിന്നും ഭൂമിയിലേക്കെത്താനുള്ള ഗേറ്റ്‌വേ ആയി വേംഹോളുകളെ ഉപയോഗിക്കുന്നത് നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ടല്ലോ.
ഛത്തീസ്ഗഡ് സംസ്ഥാനത്തെ കാൻകർ ജില്ലയിലുള്ള ചരാമ ഗുഹകളിൽ നിന്നുള്ള ഒരു ഗുഹാചിത്രമാണ് ഇത്. 2014ലാണ് ഈ ഗുഹാചിത്രം കണ്ടെത്തിയത്. ഇന്ത്യയുടെ ആദിഗ്രന്ഥങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും പലതവണ പരാമർശിച്ചിട്ടുള്ള ദണ്ഡകാരണ്യം എന്ന വലിയ വനം സ്ഥിതി ചെയ്ത മേഖലയാണ് കാൻകർ.സഹസ്രാബ്ദങ്ങൾക്കു മുൻപേ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു. ഒട്ടേറെ ഗുഹാചിത്രങ്ങൾ ഈ മേഖലയിൽ നിന്നു കിട്ടിയിട്ടുണ്ട്. ഛത്തീസ്ഗഡ് തലസ്ഥാനം റായ്പുരിൽ നിന്നു 130 കിലോമീറ്റർ അകലെ ചണ്ഡേലി ഗ്രാമത്തിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.ഇന്നും സംഭവം ഒരു പ്രഹേളികയായി തുടരുന്നു.
സ്വാതന്ത്യ ലബ്ദിക്കു ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പ്രധാന യുഎഫ്ഒ സംഭവം 1951 മാർച്ച് 15 നാണു നടന്നത്.ന്യൂഡൽഹിയിലെ ഒരു ഫ്ലയിങ് ക്ലബിലെ അംഗങ്ങൾ 700 അടിയോളം വലുപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയിൽ നിന്നു 4000 അടി ഉയരത്തിൽ തെക്കോട്ടു പോകുന്നതു കണ്ടു. അക്കാലത്തെ ഫ്ലയിങ് ജെറ്റുകൾക്കുള്ളതിന്റെ പതിൻമടങ്ങു വേഗതയിലായിരുന്നു ഈ അജ്ഞാത വസ്തുവിന്റെ സഞ്ചാരം. തുടർന്ന് ഇതു എയർഫീൽഡിന്റെ ആകാശത്തു നിന്നും അപ്രത്യക്ഷമായി. സംഭവം ചർച്ചയാകുകയും പത്രങ്ങളിൽ വാർത്ത വരികയും ചെയ്തു.
ഇത്തരത്തിൽ ധാരാളം സംഭവങ്ങൾ നമ്മുടെ രാജ്യത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ചിലതൊക്കെ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വ്യാജമായി ചെയ്തവയാണെന്ന് അധികൃതർ പറയുന്നു. ശരിക്കും അന്യഗ്രഹജീവികൾ ഉണ്ടാകുമോ? ആർക്കറിയാം.