സുനിത വില്യംസിന്റെ ആരോഗ്യം അപകടത്തിലോ?, കവിളൊട്ടി, കണ്ണുകുഴിഞ്ഞ ആശങ്കയുയർത്തുന്ന ചിത്രം!
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇപ്പോള്‍ 150 ദിവസത്തോളമായി ബഹിരാകാശത്ത് തുടരുകയാണ് ഇരുവരും. സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്സ്യൂൾ തിരികെ മടങ്ങുന്ന ഫെബ്രുവരി അവസാനം വരെ ഇരുവരും ഐഎസ്എസിൽ തുടരാൻ പോകുകയാണ്.
മൈക്രോഗ്രാവിറ്റിയിൽ ദീർഘനേരം തുടരുന്നതിനാൽ സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തെത്തിയ ചിത്രങ്ങളിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നത്രെ. ദീര്‍ഘമായ ബഹിരാകാശവാസത്തില്‍ സുനിത പൂര്‍ണ ആരോഗ്യവതിയാണെന്ന് കരുതുന്നില്ലെന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
മൈക്രോ ഗ്രാവിറ്റിയിലെ വർദ്ധിച്ച ഊർജ ഉപഭോഗം കാരണം ബഹിരാകാശ യാത്രികരുടെ ഭാരം കുറയുക സാധാരണമാണത്രെ. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം അപകടാവസ്ഥയിലാണെന്ന് പറയാന്‍ കഴിയില്ലെന്നും ഐഎസ്എസിലുള്ള വില്യംസും വിൽമോറും സുഖമായിരിക്കുന്നുവെന്ന് നാസ അവകാശപ്പെട്ടു.
സുനിതാ വില്യംസിൻ്റെ ആരോഗ്യം നാസ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഈ അപകടസാധ്യതകൾ ലഘൂകരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.എന്നിരുന്നാലും, വിപുലമായ ബഹിരാകാശ ദൗത്യങ്ങളുടെ ദീർഘകാല ഫലങ്ങൾ ഇപ്പോഴും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു. വലിയൊരു ദൗത്യവുമായി പോയ സ്റ്റാർലൈനർ ക്രൂ മൊഡ്യൂൾ, കാലി സീറ്റുമായി തിരികെ മടങ്ങുകയും ചെയ്തു.