ഭൂമിയിലെ മുഴുവൻ ജനങ്ങളും ശതകോടീശ്വരന്മാരാകും, ആരും ഉപയോഗപ്പെടുത്താത്ത ആ സമ്പത്ത് തേടി ഗവേഷകർ
ബഹിരാകാശ പര്യവേക്ഷണ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നുവരികയാണ്, വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്നത്. എന്നാൽ ഒരു സയൻസ് ഫിക്ഷൻ സിനിമാ സങ്കൽപ്പം പോലെ ഒരു ഛിന്ന ഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്ന സമ്പത്ത് കണ്ടെത്തി ശതകോടീശ്വരനാകാൻ കഴിയുമോ?, ബഹിരാകാശ കമ്പനിയായ ആസ്ട്രോഫോർജിന്റെ പിന്നിലെ

ബഹിരാകാശ പര്യവേക്ഷണ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ കടന്നുവരികയാണ്, വലിയ മുന്നേറ്റമാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്നത്. എന്നാൽ ഒരു സയൻസ് ഫിക്ഷൻ സിനിമാ സങ്കൽപ്പം പോലെ ഒരു ഛിന്ന ഗ്രഹത്തിൽ ഒളിഞ്ഞിരിക്കുന്ന സമ്പത്ത് കണ്ടെത്തി ശതകോടീശ്വരനാകാൻ കഴിയുമോ?, ബഹിരാകാശ കമ്പനിയായ ആസ്ട്രോഫോർജിന്റെ പിന്നിലെ സൂത്രധാരനായ മാറ്റ് ഗിയലിച്ച് ഇത്തരത്തിൽ ചിന്തിക്കുന്ന ഒരാളാണ്.
കാലിഫോർണിയ ആസ്ഥാനമായുള്ള ആസ്ട്രോഫോർജ്, ഛിന്നഗ്രഹങ്ങളിൽ നിന്ന് വിലയേറിയ ലോഹങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യത്തെ സമ്പൂർണ്ണ വാണിജ്യ ബഹിരാകാശ ദൗത്യം ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഛിന്നഗ്രഹങ്ങളിലും മറ്റ് ആകാശഗോളങ്ങളിലും കാണപ്പെടുന്ന വിശാലമായ, ഉപയോഗിക്കപ്പെടാത്ത നിക്ഷേപങ്ങളിൽ ഖനനം നടത്തി ഭൂമിയുടെ വിഭവ പരിമിതികൾ ലഘൂകരിക്കുന്ന ഒരു ഭാവിയാണ് സിഇഒ മാറ്റ് ഗിയലിച്ച് വിഭാവനം ചെയ്യുന്നത്.
ഈ ദൗത്യം കേവലം ലാഭം നേടുകയെന്നതു മാത്രമല്ല, പാരിസ്ഥിത നശീകരണത്തോടുള്ള പ്രതികരണം കൂടിയാണെന്ന് ഗിയാലിച്ച് ഊന്നിപ്പറയുന്നു. ഭൂമിയിൽ, വിലയേറിയ ലോഹങ്ങൾക്കായുള്ള ഖനനം ഏറ്റവും മലിനീകരിക്കുന്ന വ്യാവസായിക പ്രക്രിയകളിലൊന്നാണ്, ഇത് വളരെയധികം ഊർജ്ജം ചെലവഴിക്കുകയും ഗണ്യമായ മാലിന്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ആസ്ട്രോഫോർജ് ഭൂമിയുടെ ആവാസവ്യവസ്ഥയ്‌ക്കപ്പുറം ലക്ഷ്യമിടുന്നു.
കമ്പനിയുടെ സംരംഭം, വിജയകരമാണെങ്കിൽ, ഭൂമിയുടെ പരിമിതമായ വിഭവങ്ങളിൽ ആശ്രയിക്കുന്നത് കുറയ്ക്കുന്ന ഒരു സുസ്ഥിര വിതരണ ശൃംഖല സൃഷ്ടിച്ച് വിഭവ സമ്പാദനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയും.
സൈക്കി ഒരു തരികിട്ടിയാൽ
സൈക്കി 16 എന്ന ഛിന്നഗ്രഹം, ഛിന്നഗ്രഹങ്ങൾക്കിടയിൽ അതി പ്രശസ്തനാണ്, വ്യത്യസ്തനും. സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000 കോടി) മൂല്യമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയിലെ മുഴുവൻ രാജ്യങ്ങളുടെയും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ആകെത്തുകയേക്കാൾ കൂടുതലാണ് ഇത്. ഛിന്നഗ്രഹത്തിന്റെ ഒരു തരി കിട്ടുന്നവർക്ക് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിനെക്കാൾ സമ്പത്തുണ്ടാകുമെന്നാണു പറയപ്പെടുന്നത്. സ്വർണം, ഇരുമ്പ്, നിക്കൽ എന്നിവയ്ക്കൊപ്പം ഭൂമിയിൽ അത്യപൂർവമായ ലോഹങ്ങളുമുള്ളതിനാലാണ് ഇത്രയും വില.
1852 ൽ ഇറ്റലിയിലെ നേപ്പിൾസിൽ വാനനിരീക്ഷകനായ അനിബെൽ ഡി ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്.പ്രധാനമായും ഇരുമ്പും നിക്കലുമാണ് ഈ ഛിന്നഗ്രഹത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ സ്വർണവും ധാരാളമുണ്ട്. ഒപ്പം അമൂല്യ ലോഹങ്ങളായ പ്ലാറ്റിനവും ഇറിഡിയവും റീനിയവും. ശരിയായി ചൂഷണം ചെയ്താൽ, ഭൂമിയിലെ മുഴുവൻ ജനസംഖ്യയിൽ നിന്നും ശതകോടീശ്വരന്മാരെ സൃഷ്ടിക്കാൻ ഇത് മതിയാകും.