സ്പേസ് എക്സിന്റെ ആ ഐതിഹാസിക ബൂസ്റ്റർ ക്യാച്ച് കാണാനെത്തി ട്രംപ്; പക്ഷേ ഇത്തവണ കടലിൽ ഇറക്കേണ്ടി വന്നു
ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ലോഞ്ച് പാഡ് ചോപ്സ്റ്റിക് കൈകളാൽ ബൂസ്റ്റർ സംവിധാനം പിടിച്ചെടുക്കുന്ന കാഴ്ച.ലോകത്തെ അമ്പരപ്പിച്ച എൻജിനീയറിങ് അദ്ഭുതമായിരുന്നു എന്നാൽ ഏറ്റവും പുതിയ സ്പേസ് എക്സ് സ്റ്റാർഷിപ് മെഗാറോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം തിരിച്ചെടുക്കുന്നത് കാണാനെത്തിയ ഡൊണാൾഡ് ട്രംപ് നിരാശനായി.

ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ലോഞ്ച് പാഡ് ചോപ്സ്റ്റിക് കൈകളാൽ ബൂസ്റ്റർ സംവിധാനം പിടിച്ചെടുക്കുന്ന കാഴ്ച.ലോകത്തെ അമ്പരപ്പിച്ച എൻജിനീയറിങ് അദ്ഭുതമായിരുന്നു എന്നാൽ ഏറ്റവും പുതിയ സ്പേസ് എക്സ് സ്റ്റാർഷിപ് മെഗാറോക്കറ്റിന്റെ ബൂസ്റ്റർ ഭാഗം തിരിച്ചെടുക്കുന്നത് കാണാനെത്തിയ ഡൊണാൾഡ് ട്രംപ് നിരാശനായി. വിക്ഷേപണം വിജയകരമായെങ്കിലും ബൂസ്റ്റർ ഭാഗം കടലിൽ ലാൻഡ് ചെയ്യിക്കേണ്ടി വന്നു. ജലത്തിൽ സ്പർശിച്ചശേഷം പൊട്ടിത്തറിയും ഉണ്ടായതായി വിഡിയോയില്‍ കാണാം.
സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സന്തോഷം പ്രകടിപ്പിച്ചു, ട്വീറ്റ് ചെയ്തു: സ്റ്റാർഷിപ്പിന്റെ വിജയകരമായ ഓഷ്യൻ ലാൻഡിങ്!. ടെസ്‌ല സിഇഒയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) മേധാവിയുമായ ഇലോൺ മസ്‌ക് ചൊവ്വാഴ്ച മെക്‌സിക്കൻ അതിർത്തിക്കടുത്തുള്ള സ്‌പേസ് എക്‌സിന്റെ സൗത്ത് ടെക്‌സാസ് ഫെസിലിറ്റിയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമാണ് വിക്ഷേപണം കാണാനെത്തിയത്.
വാണിജ്യ റോക്കറ്റ് വിക്ഷേപണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ), പരീക്ഷണ പറക്കലിന് ഒരു മാസത്തിനുള്ളിലാണ് സ്പേസ് എക്സിന് അനുമതി നൽകിയത്.അതിവേദത്തിൽ ലഭിച്ച ഈ അനുമതി തന്നെ സ്പേസ് എക്സിന്റെ ഭാവിയുടെ സൂചനയാണ്.
ഏറ്റവും വലിയ സ്റ്റാർഷിപ്പ് റോക്കറ്റ്
ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനത്തിന് 397 അടി ഉയരമുണ്ട്, സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഏകദേശം 90 അടി ഉയരം. ചൊവ്വയുടെ മനുഷ്യ കോളനിവൽക്കരണം സാധ്യമാക്കുന്നതിനുള്ള സ്‌പേസ് എക്‌സ് വീക്ഷണത്തിൻ്റെ ഒരു പ്രധാന ഘടകമാണ് ഈ റോക്കറ്റ്‍.