ADVERTISEMENT

സൂര്യൻ അതിന്റെ 11 വർഷത്തെ ചക്രത്തിന്റെ ഏറ്റവും സജീവമായ 'സോളാർ മാക്സിമം' ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു. സൂര്യനിൽ കാന്തികപ്രവർത്തനങ്ങൾ നടക്കുന്ന സൺസ്‌പോട് എന്ന ഘടനകൾ മൂലമായിരിക്കാം ഈ ദിശ തിരിയൽ നടക്കുന്നത്. ഏകദേശം 11 വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഇത്തരം സൗരപ്രവർത്തനങ്ങളെ സോളർ സൈക്കിൾ എന്നാണ് വിളിക്കുന്നത്.

ഈ സൗര പ്രവർത്തനം ചെറിയ ഉപഗ്രഹങ്ങളെ, പ്രത്യേകിച്ച് ലോ എർത്ത് ഓർബിറ്റിൽ (LEO) കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സൂര്യനിൽ നിന്നു സംഭവിക്കുന്ന ശക്തമായ പ്ലാസ്മാ പ്രവാഹങ്ങളായ കൊറോണ മാസ് ഇജക്ഷനുകൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തിക്കുമ്പോൾ ശക്തമായ സൗരവാതം ഉടലെടുക്കുന്നു. ഇവ ഉപഗ്രഹങ്ങളെയോ വൈദ്യുത വിതരണ ഗ്രിഡുകളെയോ ബാധിക്കാനുള്ള ചെറിയ സാധ്യതയുമുണ്ട്.

ധ്രുവധീപ്തികൾ എന്നറിയപ്പെടുന്ന ഔറോറ പ്രകാശങ്ങൾ ധ്രുവപ്രദേശത്ത് ഉടലെടുക്കുന്നതിനും സൗരവാതം കാരണമാകും. സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല.എന്നാൽ ബഹിരാകാശ മേഖലയെ ഈ പ്രതിഭാസം അൽപ്പം ബാധിച്ചിട്ടുണ്ട്.

കർട്ടിൻ യൂണിവേഴ്‌സിറ്റിയുടെ(Curtin) ബിനാർ സ്‌പേസ് പ്രോഗ്രാമിൽ നിന്നുള്ള മൂന്ന് ക്യൂബ്സാറ്റുകൾ - ബൈനാർ -2, ബിനാർ -3, ബിനാർ -4 എന്നിവ വിക്ഷേപിച്ച് രണ്ട് മാസത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായി കത്തിനശിച്ചു. ഈ ഉപഗ്രഹങ്ങൾ ആറുമാസത്തെ പ്രവർത്തന കാലയളവിനായി രൂപകൽപ്പന ചെയ്‌തതാണ്. 

സൗരജ്വാലകളുടെ കുതിച്ചുചാട്ടവും ശക്തമായ സൗരവാതങ്ങളും ഉപഗ്രഹ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക മാത്രമല്ല, അവയുടെ വൈദ്യുത ഘടകങ്ങൾക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സൗരപ്രതിഭാസങ്ങൾ തുടരുമ്പോൾ, ശാസ്ത്രജ്ഞർ സൗര സ്വഭാവം വളരെ സൂക്ഷ്മമായി നിരീക്ഷിക്കും, പ്രത്യേകിച്ചും അത് ആത്യന്തികമായ പരമാവധിയിലേക്കു അടുക്കുമ്പോൾ.

English Summary:

Something Happening on the Sun’: Solar surge burns up 3 satellites as scientists warn of escalating risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com