വൊയേജർ 1 ദൗത്യവുമായി നാസ വീണ്ടും ബന്ധം സ്ഥാപിച്ചു. സാങ്കേതിക തകരാറിനാൽ ദൗത്യവും നാസയുമായി ഇടയ്ക്കിടെ ബന്ധം നഷ്ടപ്പെടാറുണ്ട്. ഈ ഏപ്രിലിൽ 5 മാസമായി വൊയേജർ 1 ദൗത്യവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് നാസ അറിയിച്ചിരുന്നു. ഒക്ടോബറിൽ ദൗത്യത്തിൽനിന്നുള്ള ആശയവിനിമയം വീണ്ടും അറ്റു. ഇതാണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൊയേജർ 1 ദൗത്യവുമായി നാസ വീണ്ടും ബന്ധം സ്ഥാപിച്ചു. സാങ്കേതിക തകരാറിനാൽ ദൗത്യവും നാസയുമായി ഇടയ്ക്കിടെ ബന്ധം നഷ്ടപ്പെടാറുണ്ട്. ഈ ഏപ്രിലിൽ 5 മാസമായി വൊയേജർ 1 ദൗത്യവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് നാസ അറിയിച്ചിരുന്നു. ഒക്ടോബറിൽ ദൗത്യത്തിൽനിന്നുള്ള ആശയവിനിമയം വീണ്ടും അറ്റു. ഇതാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. 

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ദൗത്യമെന്ന നിലയിൽ വൊയേജറിന് ബഹിരാകാശ മേഖലയിൽ പ്രത്യേക സ്ഥാനമുണ്ട്.സ്ഥിരം ഉപയോഗിക്കുന്ന ആശയവിനിമയ ട്രാൻസ്മിറ്റർ സംവിധാനത്തിനു പകരം 43 വർഷമായി ഉപയോഗിക്കാത്ത ഒരു ട്രാൻസ്മിറ്റർ സംവിധാനത്തിലൂടെയാണ് ഇപ്പോൾ വൊയേജർ ആശയവിനിമയം നടത്തിയത്. എന്നാൽ ഇതു ദുർബലമായതിനാൽ പഴയ സംവിധാനം വീണ്ടും പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണു നാസ.

ADVERTISEMENT

1977ൽ വിക്ഷേപിക്കപ്പെട്ടതാണ് വോയേജർ 1. ദൗത്യത്തിന്റെ സഹോദരദൗത്യമെന്ന നിലയിൽ വോയേജർ 2 എന്നൊരു ബഹിരാകാശദൗത്യവും ആ വർഷം തന്നെ വിക്ഷേപിച്ചിരുന്നു. വോയേജർ 1 ഹീലിയോസ്ഫിയറിന്റെ അതിർത്തി 2012ൽ തന്നെ പിന്നിട്ടു.ഇന്റർസ്റ്റെല്ലാർ മേഖലയിൽ കടന്നിരുന്നു.

സൗരയൂഥത്തിന്റെ കണ്ണെത്താ മേഖലകൾ

ADVERTISEMENT

വ്യാഴവും ശനിയും പ്ലൂട്ടോയുമൊക്കെ കടന്ന് സൗരയൂഥത്തിന്റെ കണ്ണെത്താ മേഖലകൾ കടന്നായിരുന്നു ഈ യാത്ര.സൗരവാതത്തിന്റെ ദൃഢസാന്നിധ്യം നിലനിൽക്കുന്ന ഹീലിയോസ്ഫിയർ എന്ന മേഖല കടന്ന് ഇന്റർസ്റ്റെല്ലാർ മേഖലയിലേക്കു പ്രവേശിച്ചത്. സൗരയൂഥ അതിർത്തികൾ കടന്നുള്ള മേഖലയിൽ പ്രവേശിച്ച ആദ്യ മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1 എന്നു സാരം.

വൊയേജർ 2

2004ൽ തന്നെ ഹീലിയോസ്‌ഫിയറിൽപേടകം പ്രവേശിച്ചിരുന്നു.വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും ഈ യാത്രയ്‌ക്കിടയിൽ വോയേജർ 1 സന്ദർശിക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്‌തു. മനുഷ്യന്റെയും മൃഗങ്ങളുടെയും ചിത്രങ്ങളും ശബ്‌ദവും ഭൂമിയിൽ നിന്നുള്ള ആശംസകളും പേടകത്തിൽ റെക്കോർഡ് ചെയ്ത്  സൂക്ഷിച്ചിട്ടുണ്ട്. സൗരയൂഥത്തിനു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെങ്കിൽ, അവർക്ക് ഭൂമിയെപ്പറ്റി മനസ്സിലാക്കാനായിരുന്നു അത്. പേടകത്തിലുള്ള പ്ലൂട്ടോണിയം ബാറ്ററികളാണ് വോയേജർ ഒന്നിന് പ്രവർത്തിക്കാനുള്ള ഊർജം നൽകിയത്.

ADVERTISEMENT

പലപ്പോഴും വോയേജർ 1 മനുഷ്യരെ അമ്പരപ്പിച്ചിട്ടുണ്ട്

1977ൽ വിക്ഷേപിച്ച വൊയേജറിലെ ത്രസ്റ്റർ സംവിധാനം 1980നു ശേഷം പ്രവർത്തിപ്പിച്ചിരുന്നില്ല.ദീർഘകാലം പ്രവർത്തിപ്പിക്കാത്തതുമൂലം ഇവ നശിച്ചെന്നായിരുന്നു പല ശാസ്ത്രജ്ഞരുടെയും അഭിപ്രായം. എന്നാൽ ശാസ്ത്രലോകത്തിനാകെ സന്തോഷം നൽകി, ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തിൽനിന്നുള്ള നിർദേശാനുസരണം 2017ൽ ഇവ പ്രവർത്തിച്ചു.

ഏകദേശം 37 വർഷങ്ങൾക്കു ശേഷമായിരുന്നു ഇത്.ബഹിരാകാശ വാഹനത്തിലെ ആന്റിന ഭൂമിക്ക് അഭിമുഖമായി നിർത്തുന്നതിനും ആവശ്യമെങ്കിൽ ദിശ മാറ്റുന്നതിനുമാണു ത്രസ്റ്ററുകൾ ഉപയോഗിക്കുന്നത്.  നാസയുടെ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്നാണ് വോയേജർ 1. ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ പേടകവും ഇതുതന്നെ.

English Summary:

NASA Reconnects with Voyager, Longest Serving Mission in History