വടക്കൻ ചൈനയിൽ ഹോമോ ജുലുവെൻസിസ് എന്ന ആദിമനരൻമാരെ കണ്ടെത്തിയെന്ന് ഗവേഷകർ. ഹവായ് സർവകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റഫർ ബേയും സംഘവുമാണ് കണ്ടെത്തൽ നടത്തിയത്. 30 വർഷമായി ഏഷ്യയിലെ ആദിമനരൻമാരെക്കുറിച്ച് ഗവേഷണം നടത്തുന്നയാളാണു ക്രിസ്റ്റഫർ ബേ. പുതിയ മനുഷ്യവംശത്തെക്കുറിച്ചുള്ള കണ്ടെത്തൽ നേച്ചർ കമ്യൂണിക്കേഷൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കൻ ചൈനയിൽ ഹോമോ ജുലുവെൻസിസ് എന്ന ആദിമനരൻമാരെ കണ്ടെത്തിയെന്ന് ഗവേഷകർ. ഹവായ് സർവകലാശാലയിലെ ഗവേഷകനായ ക്രിസ്റ്റഫർ ബേയും സംഘവുമാണ് കണ്ടെത്തൽ നടത്തിയത്. 30 വർഷമായി ഏഷ്യയിലെ ആദിമനരൻമാരെക്കുറിച്ച് ഗവേഷണം നടത്തുന്നയാളാണു ക്രിസ്റ്റഫർ ബേ. പുതിയ മനുഷ്യവംശത്തെക്കുറിച്ചുള്ള കണ്ടെത്തൽ നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണു പ്രസിദ്ധീകരിച്ചത്.

3 ലക്ഷം  വർഷങ്ങൾക്കു മുൻപാണ് ഇവ ഈ മേഖലയിൽ ഉണ്ടായിരുന്നത്. കാട്ടുകുതിരകളെ വേട്ടയാടിയായിരുന്നു ഇവരുടെ ജീവിതം. കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചിരുന്നു. ഇവരുടെ തലച്ചോറിന് നമ്മെക്കാൾ വലുപ്പവുമുണ്ടായിരുന്നു.ഇടക്കാലത്ത് നരവംശശാസ്ത്രത്തിൽ അലകളുയർത്തിയ ഡെനിസോവൻമാരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നെന്ന് ഗവേഷകർ പറയുന്നു. അരലക്ഷം വർഷം മുൻപ് ഹോമോ ജുലുവെൻസിസ് ജനസംഖ്യ ചുരുങ്ങി പൂർണമായി ഒടുങ്ങി.ഏഷ്യയിലെ നരവംശ വികസനത്തെക്കുറിച്ചുള്ള സങ്കീർണതകൾ മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ് ഈ ഗവേഷണം.

Image Credit: Canva
ADVERTISEMENT

ആദിമവംശങ്ങളെക്കുറിച്ചൊക്കെ നമുക്ക് ഇന്നു കുറേ ധാരണയുണ്ട്. നരവംശം ഏറെ യാത്ര ചെയ്താണ് ഇന്നത്തെ ഹോമോ സാപ്പിയൻസിൽ എത്തി നിൽക്കുന്നത്. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള അതിർത്തി നിർണയിച്ച ആദിമവംശമായ ഓസ്ട്രാലോപിത്തേക്കസിൽ നിന്നു ഹോമോ കുടുംബത്തിലെത്തിയ യാത്ര.പിന്നീട് ഹോമോ ഹാബിലിസിൽ നിന്നു ഹോമോ ഇറക്ടസിലൂടെ ആധുനിക മനുഷ്യനിലെത്തിനിന്ന മഹാപ്രയാണം. ഇതിനിടെ വഴിപിരിഞ്ഞു പോയ നിയാണ്ടർത്താൽ, ഡെനിസോവൻ മനുഷ്യവംശങ്ങളും. ഇത്തരത്തിൽ വഴിപിരിഞ്ഞ തികച്ചും അജ്ഞാതരായ കണ്ണികൾ ഇനിയും ഭൂമിയിലുണ്ടാകാം.

ചൈനയിലെ ഡ്രാഗൺമാൻ

ADVERTISEMENT

2021ൽ ചൈനയിൽ ഡ്രാഗൺമാൻ എന്ന പേരിൽ ഒരു നരഫോസിൽ കണ്ടെത്തിയിരുന്നു.ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്‌റെ തലയോട്ടി ഫോസിൽ.ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ അതിൽ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി. ബ്ലാക്ക് ഡ്രാഗൺ നദിക്കരയിൽ നിന്നു കണ്ടെത്തിയതിനാൽ ഡ്രാഗൺമാൻ എന്ന പേര് അവർ ആ ഫോസിലിനു നൽകി.ഹോമോ ലോംഗി എന്നാണ് ഈ പുതിയ വംശത്തിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം.

Image Credit: Canva

വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നു.നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം.  നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം  ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു.ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ.ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

English Summary:

Discover the secrets of Homo Juluensis, an ancient human species with larger brains unearthed in China, and learn how this discovery reshapes our understanding of human evolution in Asia.