പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ താരാപഥമാണ് അൽസ്യോന്യുസ്. 2022ൽ കണ്ടെത്തപ്പെട്ട ഇതിന് ഭൂമിയുൾപ്പെടുന്ന നമ്മുടെ താരാപഥമായ ആകാശഗംഗയെക്കാൾ 160 മടങ്ങ് വലുപ്പമുണ്ട്. ഐസി 1101 എന്ന ഗാലക്സിയായിരുന്നു ഇതിനു മുൻപ് കണ്ടെത്തിയ ഏറ്റവും വലിയ ഗാലക്സി.ഇതിനെക്കാൾ 4 മടങ്ങു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ താരാപഥമാണ് അൽസ്യോന്യുസ്. 2022ൽ കണ്ടെത്തപ്പെട്ട ഇതിന് ഭൂമിയുൾപ്പെടുന്ന നമ്മുടെ താരാപഥമായ ആകാശഗംഗയെക്കാൾ 160 മടങ്ങ് വലുപ്പമുണ്ട്. ഐസി 1101 എന്ന ഗാലക്സിയായിരുന്നു ഇതിനു മുൻപ് കണ്ടെത്തിയ ഏറ്റവും വലിയ ഗാലക്സി.ഇതിനെക്കാൾ 4 മടങ്ങു വലിപ്പമുള്ളതാണ് അൽസ്യോനുസ്. എന്നാൽ പിന്നീട് പോർഫൈറോൺ എന്ന ഗാലക്സി കണ്ടെത്തിയതോടെ അൽസോന്യുസ് രണ്ടാം സ്ഥാനത്തായി.

ഭൂമിയിൽ നിന്ന് 300 കോടി പ്രകാശവർഷം അകലെയാണ് ഈ ഗാലക്സി സ്ഥിതി ചെയ്യുന്നത്. 1.63 കോടി പ്രകാശവർഷങ്ങളാണ് ഈ ഗാലക്സിയുടെ വീതി. ഒരറ്റത്തു നിന്നു പ്രകാശം പുറപ്പെട്ടാൽ മറ്റേ അറ്റത്തെത്താൻ 1.63 കോടി പ്രകാശവർഷമെടുക്കുമെന്ന് അർഥം. റേഡിയോ ഗാലക്സി വിഭാഗത്തിൽപെടുന്ന അൽസോന്യൂസിന്റെ കേന്ദ്രഭാഗത്ത് അതീവ പിണ്ഡമുള്ള ഒരു തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. പ്ലാസ്മ കണങ്ങളെ ഇതു പുറന്തള്ളുന്നു. ഗാലക്സിയിൽ നിന്ന് റേഡിയോ തരംഗങ്ങൾ പുറത്തേക്കു പോകുന്നുണ്ട്.

ADVERTISEMENT

അൽസോന്യൂസിന്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന തമോഗർത്തത്തിന് നമ്മുടെ നക്ഷത്രമായ സൂര്യന്റെ 400‌ മടങ്ങ് പിണ്ഡമുണ്ട്. യൂറോപ്പിലെമ്പാടും സ്ഥിതി ചെയ്യുന്ന 52 റേഡിയോ ടെലിസ്കോപ്പുകളുടെ ശൃംഖലയായ ലോ ഫ്രീക്വൻസി അറേ (ലോഫാർ) ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വമ്പൻ ഗാലക്സിയെ കണ്ടെത്താൻ സാധിച്ചത്.

നമ്മുടെ ഗാലക്സിയായ ആകാശഗംഗ ഏവർക്കും സുപരിചിതമാണ്. ഒരു ലക്ഷം പ്രകാശവർഷങ്ങളാണ് ആകാശഗംഗയുടെ വ്യാസം. ആകാശഗംഗയുടെ സമീപം സ്ഥിതി ചെയ്യുന്ന ഏറ്റവും അടുത്ത ഗാലക്സി ആൻഡ്രോമെഡയാണ്. ആദ്യകാലത്ത് ആകാശഗംഗ മാത്രമായിരുന്നു പ്രപഞ്ചത്തിലെ ഏക താരാപഥമെന്നായിരുന്നു വിശ്വാസം. എന്നാൽനമുക്ക് നിരീക്ഷിക്കാനായിട്ടുള്ള പ്രപഞ്ചത്തിൽ തന്നെ 100,00 കോടി ഗാലക്സികൾ സ്ഥിതിചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നമ്മുടെ താരാപഥമായ ആകാശഗംഗ ‘സ്പൈറൽ’ ഗണത്തിൽ വരുന്ന

ADVERTISEMENT

രൂപമുള്ളതാണ്. എന്നാൽ വ്യത്യസ്തമായ മറ്റു രൂപങ്ങളിലും ഗാലക്സികളുണ്ട്.

English Summary:

Discover Alcyoneus, the second-largest known galaxy, a colossal radio galaxy dwarfing our Milky Way. Learn about its supermassive black hole and its discovery using the LOFAR telescope network.