സൂര്യനുമായി 61 ലക്ഷം കിലോമീറ്റർ ദൂരത്തിനുള്ളിൽ അടുത്തെത്തിയ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ക്രിസ്മസ് തലേന്നാണു ദൗത്യം സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നിശ്ശബ്ദതയിലേക്കു പോയ പാർക്കര്‍ ഇന്നലെ ഒരു സിഗ്നൽ അയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യനുമായി 61 ലക്ഷം കിലോമീറ്റർ ദൂരത്തിനുള്ളിൽ അടുത്തെത്തിയ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ക്രിസ്മസ് തലേന്നാണു ദൗത്യം സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നിശ്ശബ്ദതയിലേക്കു പോയ പാർക്കര്‍ ഇന്നലെ ഒരു സിഗ്നൽ അയച്ചു. പുതുവർഷദിനത്തിൽ പാർക്കർ സൂര്യനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അയച്ചുതരുമെന്നും ഗവേഷകർ പറഞ്ഞു.

സൂര്യനും തൊട്ടടുത്ത ഗ്രഹമായ ബുധനും തമ്മിലുള്ള ദൂരത്തിന്റെ ആറിലൊന്നു മാത്രം അകലത്തിൽ പാർക്കർ എത്തിയെന്നതാണു കഴിഞ്ഞ ദിവസം നടത്തിയ സഞ്ചാരത്തിന്റെ പ്രത്യേകത. മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന വേഗവും പാർക്കർ കൈവരിച്ചു.മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്.

ADVERTISEMENT

ഇനിയും അടുത്തെത്തും, പക്ഷേ

പാർക്കറിന്‌റെ പ്രവർത്തന കാലയളവിന്‌റെ അവസാനപാദമാണിത്.അടുത്ത ഒരു വർഷത്തിൽ കുറേക്കൂടി തവണ സൂര്യന്‌റെ അടുത്തായി പാർക്കർ എത്തുമെങ്കിലും ഇത്രത്തോളം അടുത്തെത്തില്ല. 1400 ഡിഗ്രി സെൽഷ്യസ് അതിതാപനില അതിജീവിച്ചാകും പാർക്കർ എത്തുക.

ADVERTISEMENT

 2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു.

ഇതുവരെ പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തും. 

ADVERTISEMENT

എന്തുകൊണ്ടാണു പാർക്കർ കത്താത്തത്?

ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ?

ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനം, സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക, നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചുപഠിക്കുക തുടങ്ങിയവയാണ് പാർക്കറിന്‌റെ ലക്ഷ്യങ്ങൾ.

English Summary:

The Parker Solar Probe successfully touched the Sun's corona on Christmas Eve and is sending back valuable data. Learn about this incredible feat of engineering and the groundbreaking science it enables.