കത്തിജ്വലിച്ച്, പൊട്ടിവീണു 500 കിലോ ഭാരമുള്ള ലോഹ വളയം; ദുരൂഹത തുടരുന്നു, എവിടെയും വീഴാം!
തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച വമ്പൻ ലോഹവളയം എവിടെനിന്നാണു വന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ബഹിരാകാശ പേടകങ്ങളിൽ നിന്നോ റോക്കറ്റിൽ നിന്നോ വന്ന ഭാഗമാണിതെന്നാണു കരുതപ്പെടുന്നത്. റോക്കറ്റ് ഭാഗമാകാനാണു കൂടുതൽ സാധ്യതയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വലിയ ചുവന്ന നിറമുള്ള

തെക്കൻ കെനിയയിലെ മുകുകു ഗ്രാമത്തിൽ ആകാശത്തു നിന്നു പതിച്ച വമ്പൻ ലോഹവളയം എവിടെനിന്നാണു വന്നതെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ബഹിരാകാശ പേടകങ്ങളിൽ നിന്നോ റോക്കറ്റിൽ നിന്നോ വന്ന ഭാഗമാണിതെന്നാണു കരുതപ്പെടുന്നത്. റോക്കറ്റ് ഭാഗമാകാനാണു കൂടുതൽ സാധ്യതയെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
വലിയ ചുവന്ന നിറമുള്ള വസ്തു വീണെന്നായിരുന്നു നാട്ടുകാർ ഇതെപ്പറ്റി പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ഈ പതനം. തുടർന്ന് കെനിയയുടെ ദേശീയ ബഹിരാകാശ ഏജൻസി അന്വേഷണം തുടങ്ങി. അവർ മുകുകുവിൽ വീണ വസ്തു പിടിച്ചെടുത്തു. 8 അടി വീതിയും 500 കിലോ ഭാരവുമുള്ളതാണ് ഈ വസ്തു.
പ്രാഥമിക നിഗമനപ്രകാരം ഇതു റോക്കറ്റിലുള്ള സെപ്പറേഷൻ റിങ് എന്ന ഭാഗമാണ്. സാധാരണ ഈ വസ്തു അന്തരീക്ഷത്തിൽവച്ചു തന്നെ കത്തിത്തീരേണ്ടതാണ്. എന്നാൽ അങ്ങനെ സംഭവിക്കാത്തതിനാൽ ഈ വീണ വസ്തു മറ്റെന്തോ ആണെന്ന പ്രചാരണവുമുണ്ട്.
ബഹിരാകാശത്തു കുന്നുകൂടുന്ന മാലിന്യത്തെക്കുറിച്ച് അവബോധം നൽകുന്നതാണ് ഈ ലോഹവളയം.റോക്കറ്റ് ഭാഗങ്ങളിൽ നിന്നും ഉപഗ്രഹങ്ങളിൽ നിന്നുമൊക്കെയുള്ള അവശിഷ്ടങ്ങൾ ബഹിരാകാശത്ത് ഏറുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ചില ബഹിരാകാശ മാലിന്യഭാഗങ്ങൾ കാറുകളുടെയും ബസുകളുടെയുമൊക്കെ വലുപ്പമുള്ളതാണ്. ഇവ വീണാൽ മനുഷ്യർക്കും കെട്ടിടങ്ങൾക്കുമൊക്കെ സാരമായ തകരാർ സംഭവിക്കാം.
ബഹിരാകാശ മാലിന്യത്തെ തുരത്താനായി പല പദ്ധതികളും നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾ ലക്ഷ്യമിടുന്നുണ്ട്. പ്രത്യേക ഉപഗ്രഹങ്ങളും മറ്റുമുപയോഗിച്ച് ഇവ നീക്കാനാകുമോ എന്നതുൾപ്പെടെ ഗവേഷണങ്ങളും തകൃതിയാണ്. പക്ഷേ ഇതുപോലെ അന്തരീക്ഷത്തിൽത്തന്നെ കത്തിത്തീരാതെ താഴേക്കു പതിക്കുന്ന ബഹിരാകാശ മാലിന്യങ്ങള്‍ എവിടെയും ആശങ്കയുയർത്തുന്നതാണ്.