ഇസ്രോ ചരിത്രം രചിച്ചത് ഇങ്ങനെ? അടുത്ത അഞ്ചുവര്‍ഷത്തില്‍ വീണ്ടും നൂറാം ദൗത്യം ലക്ഷ്യം

രാജ്യന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന്‍ ചരിത്രനേട്ടത്തിന് പിന്നാലെ
രാജ്യന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന്‍ ചരിത്രനേട്ടത്തിന് പിന്നാലെ
രാജ്യന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന്‍ ചരിത്രനേട്ടത്തിന് പിന്നാലെ
രാജ്യാന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന്‍ ചരിത്രനേട്ടത്തിന് പിന്നാലെ പറഞ്ഞത്. ഇസ്രോ ആര്‍ജ്ജിച്ചിരിക്കുന്ന ശേഷിയുടെ പരസ്യപ്രസ്താവന കൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ജിഎസ്എല്‍വി-എഫ്15 റോക്കറ്റില്‍ എന്‍വിഎസ്-02 നാവിഗേഷന്‍ സാറ്റലൈറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതായിരുന്നു ഇസ്രോ കരസ്ഥമാക്കിയ ചരിത്ര നേട്ടം. ഇതാകട്ടെ 46 വര്‍ഷമെടുത്താണ് സ്വന്തമാക്കിയത്. അതിനാലാണ് അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ 100 ദൗത്യം എന്ന ലക്ഷ്യം ഇപ്പോള്‍ ഇസ്രോ എത്തിനില്‍ക്കുന്ന കരുത്തിന്റെ വിളംബരമാകുന്നത്. ജനുവരി 29, 2025ന് വെളുപ്പിന് 6:23നാണ് ജിഎസ്എല്‍വിയിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് നൂറാം ദൗത്യം ഇസ്രോ തൊടുത്തത്.
നൂറാം ദൗത്യത്തിന്റെ ഏതാനും സവിശേഷതകള്‍
ഭാരമേറിയ സാറ്റലൈറ്റുകളെ ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റുകളിലെത്തിക്കാന്‍ വേണ്ടി രൂപകല്‍പന ചെയ്തതാണ് ജിഎസ്എല്‍വി-എഫ്15. ഇത് ഇസ്രോയുടെ 2025ലെ ആദ്യത്തേതും പുതിയ ചെയര്‍മാന്‍ നാരായണന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യവുമാണ്.
എന്‍വിഎസ്-02ന്റെ പ്രാധാന്യം
എന്‍വിഎസ്-02 നാവിഗേഷന്‍ സാറ്റലൈറ്റ്, രാജ്യത്തിന്റെ നാവിഗേഷന്‍ വിത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍ (നാവിക്) സിസ്റ്റത്തിന്റെ ഭാഗമാണ്. പ്രാദേശിക നാവിഗേഷന്‍ സുഗമാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിപ്പിക്കുന്നതാണ് നാവിക്. നാവിക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സാറ്റലൈറ്റിന് സാധിക്കും.
സാങ്കേതികവിദ്യയുടെ മികവ്
ആദ്യമായി ഇസ്രോ ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുന്നത് 1979ല്‍ ആണ്. അടുത്ത 5 വര്‍ഷത്തിനിടയില്‍ 100 ദൗത്യങ്ങള്‍ പൂര്‍ത്തികരിക്കാനാണ് ഇസ്രോയുടെ ഉദ്ദേശമെന്ന് ഉറക്കെ പറയുമ്പോള്‍, അത് രാജ്യം കൈവരിച്ച സാങ്കേതികവിദ്യയുടെ മികവിന്റെ പര്യായം കൂടിയാകുന്നു. തമിഴ്‌നാട്ടിലെ കുലശേഖരപട്ടിണത്ത് പുതിയ ഒരു സ്‌പെയ്‌സ്‌പോര്‍ട്ട് ഉണ്ടാക്കുന്ന കാര്യം ഇസ്രോയുടെ പരിഗണനയിലാണ്. പണി പൂര്‍ത്തിയായാല്‍ ഇവിടെ നിന്നായിരിക്കും മൈക്രോ, നാനോ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുക. ഇതോടെ, ഇസ്രോയുടെ ശേഷി വരും വര്‍ഷങ്ങളില്‍ കുത്തനെ ഉയരും.
നൂറു ദൗത്യങ്ങള്‍ കൊണ്ട് ഇസ്രോ എന്തൊക്കെ നേടി?
ബഹിരാകാശ മേഖലയില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത ഒരു ശക്തിയായി രാജ്യം മാറിയെന്നതാണ് ഇസ്രോയുടെ നൂറാം നേട്ടത്തോടെ രാജ്യത്തിന് കൈവന്ന ഏറ്റവും വലിയ നേട്ടം. ഓര്‍ബിറ്റല്‍ ലോഞ്ചുകള്‍, ഇന്റര്‍പ്ലാനറ്ററി ദൗത്യങ്ങള്‍, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സാറ്റലൈറ്റുകള്‍ ഭ്രമണപഥത്തിലെത്തിക്കല്‍ തുടങ്ങി പലതും ഇസ്രോയുടെ നേട്ട പട്ടികയിലിടം നേടി. ഇതിനുപുറമേ പല വമ്പന്‍ പദ്ധതികളുടെയും പണിപ്പുരയിലുമാണ് ഇസ്രോ. മംഗള്‍യാന്‍, ചന്ദ്രയാന്‍ തുടങ്ങിയവ ആഗോള തലത്തില്‍ തന്നെ അതീവ ഗൗരവമുള്ള പദ്ധതികളാണ്.
സാറ്റലൈറ്റ് ലോഞ്ചുകള്‍
ഇതിനോടകം ഇസ്രോ 548 സാറ്റലൈറ്റുകള്‍ ലോഞ്ച് ചെയ്തു. ഇതില്‍ 433 എണ്ണം അന്യരാജ്യങ്ങളിലുള്ളവര്‍ക്കു വേണ്ടിയാണ്. മറ്റു രാജ്യങ്ങളും കമ്പനികളും ഇസ്രോയെ ആശ്രയിക്കുന്നു എന്നത് ഇസ്രോയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്. നാവിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക എന്നത് നാവിഗേഷന്‍ സേവനങ്ങളില്‍ രാജ്യത്തിന്റെ ശേഷി വളര്‍ത്തി. കാര്‍ഷിക, ദുരന്തനിവാരണ മേഖലകളിലൊക്കെ ഇത് ഗുണം ചെയ്തു തുടങ്ങി.
ഇസ്രോ വികസിപ്പിച്ച ജിഎസ്എല്‍വിയും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളും (പിഎസ്എല്‍വി) ആണ് സാറ്റലൈറ്റ് വിക്ഷേപണ രംഗത്ത് രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയിരിക്കുന്നത്.
ലോക റെക്കോർഡും
ഒറ്റ ദൗത്യത്തില്‍ 104 സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ റെക്കോർഡ് ഇട്ടത് ഫെബ്രുവരി 2017ല്‍ ആയിരുന്നു. ഇതാകട്ടെ ഈ മേഖലയില്‍ ഇസ്രോയുടെ ശക്തിപ്രകടനമായി.
പ്രാദേശിക ടെക്‌നോളജി കൂടുതലായി ഉള്‍പ്പെടുത്തുന്നു
പ്രാദേശികമായി വികസിപ്പിച്ച ടെക്‌നോളജി ഇസ്രോ കൂടുതലായി ഉള്‍പ്പെടുത്തുന്നു എന്നതും ഈ മേഖലയില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ രാജ്യത്തിനു സാധിക്കും എന്നതിന്റെ തെളിവാണ്. ജിഎസ്എല്‍വി ദൗത്യങ്ങളില്‍ ഉപയോഗിക്കുന്ന ക്രയോജനിക് അപ്പര്‍ സ്റ്റേജ് ഇത്തരത്തില്‍ പ്രാദേശികമായി നിര്‍മിച്ചതാണ്.
രാജ്യാന്തര സഹകരണം
രാജ്യാന്തരതലത്തില്‍ പല സഹകരണങ്ങളും ഇസ്രോ നടത്തിയിട്ടുണ്ട്. വിദേശ സ്‌പെയ്‌സ് ഓര്‍ഗനൈസേഷന്‍സും, ഏജന്‍സികളുമായി സഹകരണം പരസ്പരം ഗുണം ചെയ്യുന്ന ഒന്നാണ്. വരും കാല ദൗത്യങ്ങളിലും ഇത് തുടരും.
ഇതുവരെയുള്ള ചില ഗംഭീര നേട്ടങ്ങള്‍
ചന്ദ്രനില്‍ വെള്ളം കണ്ടെത്തിയത്
ചന്ദ്രയാന്‍-1 ദൗത്യം (2008) ആണ് ചന്ദ്രനില്‍ ജല തന്മാത്രകളുടെ സൂചന കണ്ടത്താന്‍ നിര്‍ണായകമായത്. നാസയുടെ മൂണ്‍ മിനറോളോജി (Mineralogy) മാപ്പര്‍ എം3 ആണ് ഉപയോഗിച്ചത്. ഇതൊരു ചരിത്ര നേട്ടമായിരുന്നു.
ലൂനാര്‍ സര്‍ഫസ് മാപ്പിങ്
ചന്ദ്രയാന്‍-1 തന്നെയാണ് ചാന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയോജനപ്പെട്ടത്. പ്രതലത്തിന്റെ രാസഘടനയും ത്രിമാനമായ സ്ഥലവര്‍ണനയും (topography) ഒക്കെ ഒപ്പിയെടുക്കാന്‍ ഈ ദൗത്യം സഹായകമായി. പോളാര്‍ മേഖലയിലെ ഐസ് നിക്ഷേപം കണ്ടെത്തിയത് ഭാവി ദൗത്യങ്ങള്‍ക്ക് ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അസ്‌ട്രോബയോളജി കണ്ടെത്തലുകള്‍
ഇസ്രോയുടെ ബലൂണ്‍ പരീക്ഷണങ്ങളാണ് ചന്ദ്രന്റെ അപ്പര്‍ സ്റ്റാറ്റൊസ്ഫിയറില്‍ മൂന്ന് എക്‌സ്ട്രീമോഫിലിക് (extremophilic) ബാക്ടീരിയ വകഭേദത്തെ കണ്ടെത്തിയത്. ഇവയ്ക്ക് അള്‍ട്രാവൈലറ്റ് റേഡിയേഷന്‍ പ്രശ്‌നമല്ലെന്നും കണ്ടെത്തി. ഇതോടെ അന്യഗ്രഹ ജീവികള്‍ ഉണ്ടായേക്കാം എന്ന ചര്‍ച്ചയ്ക്ക് കൂടുതല്‍ ജീവന്‍വച്ചു.
മള്‍ട്ടി-വേവ്‌ലെങ്ത് അസ്‌ട്രോണമി
ഇന്ത്യ 2015ല്‍ നടത്തിയ മള്‍ട്ടി-വേവ്‌ലെങ്ത് സ്‌പേസ് ഒബ്‌സര്‍വേറ്ററി വിവിധ ബഹിരാകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് സംഭാവന നല്‍കി. ആക്ടിവ് ഗ്യാലാക്ടിക് ന്യൂക്ലിയസ്, സൂപ്പര്‍മാസിവ് ബ്ലാക് ഹോള്‍സ് തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകള്‍ വര്‍ദ്ധിക്കാന്‍ ഇടവരുത്തി.
സോളാര്‍ പഠനങ്ങള്‍
ആദിത്യ-എല്‍1 ദൗത്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്. സോളാര്‍ കൊറൊണയെക്കുറിച്ചുള്ള പഠനത്തിനായി 2023ല്‍ വിക്ഷേപിച്ചതാണിത്. നിര്‍ണായകമായ കണ്ടെത്തലുകള്‍ ഇത് നടത്തുമെന്നാണ് പ്രതീക്ഷ.
പ്ലാനറ്ററി സയന്‍സ്
ചൊവ്വയുടെ പ്രതലത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് സാധിച്ചു.
ലൂണാര്‍ പോളാര്‍ എക്‌സ്‌പ്ലൊറേഷന്‍
ചന്ദ്രോപരിതലത്തേക്കുറിച്ചുള്ള പഠനത്തിന് സഹായകമായത് ചന്ദ്രയാന്‍-2 (2019), ചന്ദ്രയാന്‍-3 (2023) ദൗത്യങ്ങളാണ്. ഭാവി ദൗത്യങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും ദൗത്യങ്ങളുടെ കണ്ടെത്തലുകള്‍.