കാത്തിരിപ്പ് തീരുന്നു, തിരികെയെത്താൻ സുനിതയും ബുച്ചും; തീയതി പ്രഖ്യാപിച്ച് നാസ, ആശങ്കകൾ ഇങ്ങനെ

9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സഞ്ചാരികളുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സഞ്ചാരികളുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സഞ്ചാരികളുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ
9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നാസ. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലേറി മാർച്ച് പതിനാറിന് ഇരുവരും ഭൂമിയിലെത്തും.
കഴിഞ്ഞ സെപ്റ്റംബറിൽ തിരികെ എത്തിയ സ്റ്റാർലൈനർ
2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഇവരുടെ മടക്കവാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്. ഇവര്‍ പോയ ബോയിങിന്റെ സ്റ്റാർലൈനർ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് തിരികെയെത്തിയത് ലോകമൊട്ടാകെയുള്ളവരിൽ ആശങ്ക അവശേഷിപ്പിച്ചായിരുന്നു.
9 മാസം പിന്നിട്ട ദൗത്യം
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.
ദൗത്യം ഇങ്ങനെയായിരുന്നു
ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമായാണ് സ്റ്റാർലൈനർ പദ്ധതിയിട്ടത്. ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തത്.
ആശങ്കകളുണ്ട്, പക്ഷേ പരിഹാരവും
തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കുമെന്നാണ് നിഗമനം. ശരീരത്തിനുണ്ടാകുന്ന കഠിനമായ വെല്ലുവിളികൾ നേരിടാനുള്ള തയാറെടുപ്പിലാണ് സുനിത വില്യംസും ബുച്ചും.
തിരികെയുള്ള യാത്ര പോലെ പ്രധാനമാണ്, ദീര്‍ഘകാലം ബഹിരാകാശത്ത് ചിലവഴിച്ച ശേഷം മടങ്ങിയെത്തുന്ന ബഹിരാകാശ യാത്രികരുടെ ആരോഗ്യസ്ഥിതിയും. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കഠിനമായ വെല്ലുവിളിയെ നേരിടാൻ തയ്യാറെടുക്കുകയാണത്രെ സുനിത വില്യംസ്- ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയെന്നതാണത്. ഗുരുത്വാകർഷണം മനുഷ്യശരീരത്തെ ശിക്ഷിക്കുന്ന സന്ദർഭം. ഈ കാലയളവില്‍ ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിന വ്യായാമം പോലെ തോന്നുമെന്നും വിദഗ്ദർ പറയുന്നു.
ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ ശക്തിയും അസ്ഥികളുടെ സാന്ദ്രതയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ സുനിത വില്യംസും ബുച്ച് വിൽമോറും കർശനമായ പരിശീലനങ്ങൾക്ക് വിധേയമാകും. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സുഗമമാക്കുന്നതിനുമായി ഫിസിയോതെറാപ്പി, വ്യായാമങ്ങള്‍, കാർഡിയോവാസ്കുലാർ വ്യായാമങ്ങള്‍, കൃത്യമായ ഡയറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ
കമാൻഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.
അഭിമാന നേട്ടം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.