ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി.

സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് (സ്‌പാഡെക്‌സ്) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങളെ ഡോക്ക് ചെയ്തതിന് ഏതാനും നാളുകൾക്ക്, രണ്ട് ഉപഗ്രഹങ്ങളെയും വിജയകരമായി അൺ ഡോക്കും ചെയ്തതായി ഇസ്രോ. 

ADVERTISEMENT

സ്പാഡെക്‌സ് എന്താണ്?

ബഹിരാകാശത്തു വച്ചു തന്നെ രണ്ട് പേടകങ്ങൾ തമ്മില്‍ യോജിപ്പിക്കുന്ന പരിപാടിയായ ഡോക്കിങ് നടത്തുന്ന ഇസ്രോയുടെ പരീക്ഷണ ദൗത്യത്തെയാണ് സ്പാഡെക്‌സ് (SpaDeX) എന്നു വിളിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റീസേര്‍ച് ഓര്‍ഗനൈസേഷന്റെ (ഇസ്രോ) ഈ ശ്രമത്തിന് സവിശേഷതകളേറെയാണ്.

ADVERTISEMENT

ഇത്തരം ശേഷി പ്രദര്‍ശിപ്പിക്കാന്‍ അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, താരതമ്യേന കുറഞ്ഞ ചിലവില്‍ അത് പ്രദര്‍ശിപ്പിക്കുക എന്നതായിരുന്നു ഇസ്രോയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ഇത് വിജയിപ്പിക്കാനായതോടെ ഡോക്കിങ് സാങ്കേതികവിദ്യ ഉള്ള നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

സ്‌പെയ്‌സ് ഡോക്കിങ് പരീക്ഷണത്തിനായി രണ്ട് ചെറിയ സാറ്റലൈറ്റുകളെയാണ് ഇസ്രോ വിക്ഷേപിച്ചത് ഇവയില്‍ ചെയ്‌സര്‍ സാറ്റലൈറ്റിനെ എസ്ഡിഎക്സ്–01 (SDX01) എന്നാണ് നാമകരണം ചെയ്തിരുന്നതെങ്കില്‍ ടാര്‍ഗറ്റ് സാറ്റലൈറ്റിനെ എസ്ഡിഎക്സ്02 (SDX02) എന്നും വിളിച്ചു. 

ADVERTISEMENT

ഒരോന്നിനും ഭാരം ഏകദേശം 220 കിലോഗ്രാം വീതമായിരുന്നു. ഇവ ഡിസംബര്‍ 30, 2024നാണ് ഒരു പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ പിഎസ്എല്‍വി-സിഎ സി60) സതീഷ് ധവാന്‍ സപേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്.

ഭാവിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിരവധി അത്യന്താപേക്ഷിതമായ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുക എന്നതും ദൗത്യത്തിന്റെ ഉദ്ദേശമായിരുന്നു. അവയില്‍ ചിലത് ഇതാ:റൊണ്‍ഡിവൂ ആന്‍ഡ് ഡോക്കിങ് അല്‍ഗോറിതംസ്:ഈ അല്‍ഗോറിതങ്ങള്‍ ഉപയോഗിച്ച് ചേസറിന് ടാര്‍ഗറ്റിനെ സമീപിക്കാന്‍ സാധിക്കും. ഈ പ്രക്രീയയുടെ പല ഘട്ടങ്ങള്‍ പരീക്ഷണനവിധേയമാക്കി.

സെന്‍സര്‍ ടെക്‌നോളജി:ഡോക്കിങ് പ്രവര്‍ത്തനം നടക്കുന്ന സമയത്ത് ഇരു വ്യോമയാനങ്ങളും എവിടെ സ്ഥിതിചെയ്യുന്നു എന്നും അവയുടെ പ്രവേഗം (വെലോസിറ്റി) എത്രയാണെന്നും ഒക്കെ നിര്‍ണ്ണയിക്കാന്‍ ഒരുപറ്റം സെന്‍സറുകളാണ് പ്രയോജനപ്പെടുത്തിയത്. ഇവയുടെ പ്രവര്‍ത്തന ശേഷി വിലയിരുത്തുക എന്നതും ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.

കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍:ടെലിമെട്രി, കമാന്‍ഡ് ഓപ്പറേഷന്‍സ് എന്നിവയ്ക്കായി സാറ്റലൈറ്റുകളില്‍ അത്യാധൂനിക കമ്യൂണിക്കേഷന്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ ഇറ്റാലിയന്‍ കമ്പനിയായ ലീഫ് സ്‌പേസുമായി (Leaf Space) സഹകരിച്ച് ഇസ്രോ വികസിപ്പിച്ചാണ്.

English Summary:

ISRO Shares "Spectacular View" Of De-Docking Of SpaDeX Satellites