അന്യഗ്രഹജീവികളുടെ സാങ്കേതികവിദ്യ, സമുദ്രത്തിലെ ധാതുക്കൾ; അറ്റക്കാമയിൽ പ്രപഞ്ച രഹസ്യങ്ങൾ അറിയുന്നതിൽ തിരിച്ചടി?
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിട്ടേക്കാമെന്ന് പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ പ്രകാശമലിനീകരണത്തിന്റെ തോത് വലിയരീതിയിൽ കൂടും. അമിതപ്രകാശം ഉടലെടുക്കുന്നതോടെയാണ് അറ്റക്കാമയിലെ ടെലിസ്കോപ് സംവിധാനങ്ങൾക്ക് അടിയാകുക.
യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ പ്രശസ്തമായ വെരി ലാർജ് ടെലിസ്കോപ്(വിഎൽടി) ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.8.5 മീറ്റർ വ്യാസമുള്ള 4 ടെലിസ്കോപ്പുകൾ അടങ്ങിയതാണു വിഎൽടി. ജ്യോതിശാസ്ത്രരംഗത്തെ ശ്രദ്ധേയമായ പല കണ്ടെത്തലുകളും ഇതു നടത്തിയിട്ടുണ്ട്. വിഎൽടി കൂടാതെ ഈ മേഖലയിൽ പണി പൂർത്തിയാക്കി വരുന്ന ഷെറെൻകോവ് ടെലിസ്കോപ് അരേ ഒബ്സർവേറ്ററി, ലോകത്തെ ഏറ്റവും വലിയ ടെലിസ്കോപ് പദ്ധതിയായ എക്സ്ട്രീംലി ലാർജ് ടെലിസ്കോപ് തുടങ്ങിയവയൊക്കെ ഈ മേഖലയിലാണു വരുന്നത്.
സാങ്കേതികവിദ്യ അന്യഗ്രഹജീവികളുടേത്
ലോകത്തെ ഏറ്റവും വരണ്ട മേഖലയാണ് അറ്റക്കാമ മരുഭൂമി. ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീർണം.അറ്റക്കാമ മരുഭൂമിയും അന്യഗ്രഹജീവികളുമായി ബന്ധപ്പെടുത്തി പല നിഗൂഢവാദ സിദ്ധാന്തക്കാരും കഥകൾ ഇറക്കാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും ഇതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നും വാദിക്കുന്നവരുണ്ട്.
അറ്റക്കാമയിൽ ഏലിയൻസ് സന്ദർശിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യമിവിടെയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരും ഒട്ടേറെ. അന്യഗ്രഹപേടകങ്ങളെന്നു സംശയിക്കുന്ന സ്ഥിരീകരിക്കാത്ത പറക്കൽ വസ്തുക്കൾ (യുഎഫ്ഒ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണു ചിലെ.ഇത്തരം യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. യുഎഫ്ഒ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാനും സാധ്യതകൾ വിലയിരുത്താനും 1997ൽ സിഇഎഫ്എഎ എന്ന പേരിൽ ഒരു പ്രത്യേക സൈനിക വിഭാഗത്തിനു തന്നെ ചിലെ സർക്കാർ തുടക്കമിട്ടിരുന്നു.
കഴിഞ്ഞകാലത്ത് അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്.അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കടലാക്രമണത്തിൽ തകർന്ന ഒട്ടേറെ കെട്ടിടങ്ങൾ കാണാമായിരുന്നു.
അറ്റക്കാമ മരുഭൂമിയും കടലുമായുള്ള ബന്ധം!
എന്തായിരുന്നു അറ്റക്കാമ മരുഭൂമിയും കടലുമായുള്ള ബന്ധം. എങ്ങനെ ഇതെല്ലാം സംഭവിച്ചു. ഇതിനെല്ലാം ഉത്തരം ഒന്നാണ്. ചരിത്രത്തിലെ ഒരു വമ്പൻ സൂനാമി. ഇതുണ്ടായതിനു കാരണം ലോകത്തിലെ ഏറ്റവും വലിയ ഭൂചലനമാണ്.
ഭൂചലനങ്ങൾ ലോകത്തു പലയിടത്തും ഇടയ്ക്കിടെ സംഭവിക്കുന്നവയാണ്. തീവ്രത കുറഞ്ഞവയും കൂടിയവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണ്. 3802 വർഷങ്ങൾ മുൻപാണ് ഇത് സംഭവിച്ചത്.അറ്റക്കാമ മരുഭൂമിയിലായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ബ്രിട്ടനിലെ സതാംപ്ടൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പ്രാചീന കാലത്തെ ഈ വമ്പൻ ഭൂചലനം സംബന്ധിച്ച വിവരങ്ങൾ വെളിവാക്കിയത്. 9.5 തീവ്രത അടയാളപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഭാഗമായി ഒരു വമ്പൻ സൂനാമി ഉടലെടുത്തു. ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂരമേഖലയായ ന്യൂസീലൻഡിന്റെ തീരം വരെയെത്തുകയും ചെയ്തു. ഇരുപത് മീറ്ററോളം ഉയരത്തിൽ തിരകൾ പൊങ്ങി.