ലോകത്ത് പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. .ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഇത് ദൃശ്യമായില്ല, പക്ഷേ ഓൺലൈനിൽ ഈ കാഴ്ച കാണാം.ഇന്ത്യന്‍ സമയം ഏകദേശം 2.20ന് ആരംഭിച്ച് 6.13 വരെയായിരുന്നു ഗ്രഹണം. സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. .ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഇത് ദൃശ്യമായില്ല, പക്ഷേ ഓൺലൈനിൽ ഈ കാഴ്ച കാണാം.ഇന്ത്യന്‍ സമയം ഏകദേശം 2.20ന് ആരംഭിച്ച് 6.13 വരെയായിരുന്നു ഗ്രഹണം.

സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു ഭാഗിക ഗ്രഹണത്തിൽ സൂര്യന്റെ ഒരു ഭാഗം ദൃശ്യമാകും,ചന്ദ്രൻ ഭാഗികമായി സൂര്യനെ മൂടുമ്പോൾ ആകാശത്ത് ഒരു ചന്ദ്രക്കല പോലുള്ള ആകൃതി രൂപപ്പെട്ടു.

Representative image. Photo Credits: Shutterstock.com
ADVERTISEMENT

ചന്ദ്രൻ ഉദയസൂര്യനെ ഭാഗികമായി മറയ്ക്കുമ്പോൾ‍ ഗ്രഹണസമയത്ത് ആദ്യം ദൃശ്യമാകുക സൂര്യന്‍റെ രണ്ട് കൊമ്പുകള്‍ പോലെയുള്ള ഭാഗങ്ങളായിരിക്കും, ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ തടസ്സപ്പെടുത്തുമ്പോഴുണ്ടാകുന്ന ഒരു ഭാഗിക സൂര്യഗ്രഹണത്തിലാണ് ചെകുത്താന്റെ കൊമ്പുകൾ കാണാൻ കഴിയുന്നത്.

സൂര്യൻ രണ്ടുതവണ ഉദിക്കുമോ?

ADVERTISEMENT

ഈ ഭാഗിക സൂര്യഗ്രഹണം ഇരട്ട സൂര്യോദയം പോലുള്ള പ്രതിഭാസത്തിനും കാരണമാകും, സൂര്യൻ രണ്ടുതവണ ഉദിക്കുന്നതായി തോന്നുന്ന അപൂർവ കാഴ്ചയാണിത്. ഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ ഭാഗികമായി മറയ്ക്കുകയും , പിന്നീട് ചന്ദ്രൻ അകന്നുപോകുമ്പോൾ വീണ്ടും ഉദിക്കുകയും ചെയ്യുന്നതായി തോന്നിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

സൂര്യോദയ സമയത്ത് ഗ്രഹണം സംഭവിക്കുമ്പോഴാണ് ഈ പ്രഭാവം ഏറ്റവും ശ്രദ്ധേയമാകുന്നത്. മേഘങ്ങൾ അല്ലെങ്കിൽ പ്രകാശ അപവർത്തനം പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ ഇതിനെ കൂടുതൽ നാടകീയമാക്കും.

ADVERTISEMENT

സൂര്യഗ്രഹണത്തിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിയാത്തവർക്ക് നിരവധി പ്ലാറ്റ്‌ഫോമുകൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലുകളിലും സൂര്യഗ്രഹണത്തിന്റെ തത്സമയ സംപ്രേഷണം നൽകുന്നുണ്ട്.സൂര്യന്റെ കൊറോണ, ബഹിരാകാശ കാലാവസ്ഥ, ഭൂമിയുടെ അന്തരീക്ഷം എന്നിവ മനസ്സിലാക്കാനും ഇത്തരം ആകാശ സംഭവങ്ങൾ സഹായകമാകും.

ഗ്രഹണം കാണാൻ സാധാരണ സൺഗ്ലാസുകൾ സുരക്ഷിതമല്ല. സാക്ഷ്യപ്പെടുത്തിയ എക്ലിപ്സ് ഗ്ലാസുകൾ വാങ്ങേണ്ടതുണ്ട്.  ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സോളാർ വ്യൂവിംഗ് ഫിൽട്ടറുകൾ, പരോക്ഷമായ കാഴ്ചയ്ക്കായി പിൻഹോൾ പ്രൊജക്ടറുകൾ അല്ലെങ്കിൽ സോളാർ ടെലിസ്കോപ്പുകൾ എന്നിവ ഉപയോഗിക്കാം.

English Summary:

Partial Solar Eclipse: A rare partial solar eclipse is visible in many parts of the world today, creating a "devil's horns" effect and a double sunrise. Many platforms are live streaming the event for those unable to view it directly.