Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയെ ക്രിക്കറ്റ് പഠിപ്പിച്ചത് റാം റഹീമോ? ട്വിറ്ററിൽ ട്രോളോട് ട്രോൾ

ram-rahim

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിയും മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ച ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിങ്ങുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ട്രോളർമാരുടെ ഏറ്റവും പുതിയ ഇരകൾ. കോഹ്‌ലി ഉൾപ്പടെയുള്ള പ്രമുഖ താരങ്ങളെ താൻ ക്രിക്കറ്റ് പരിശീലിപ്പിച്ചിട്ടുണ്ടെന്ന് റാം റഹീം നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ട്രോളർമാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രന്റിങ്ങാണ്. കോഹ്‌ലിയും ആശിഷ് നെഹ്റയും റാം റഹീമിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന ദൃശ്യങ്ങള്‍ ഹിറ്റായി കഴിഞ്ഞു. കോഹ്‌ലിക്ക് പുറമെ പത്താൻ, വഖാർ യൂനുസ് എന്നിവരും റഹീമിൽ നിന്ന് ക്രിക്കറ്റ് പരിശീലനം നേടിയെന്നും സോഷ്യൽമീഡിക്കാർ ട്രോളുന്നുണ്ട്.

ram-rahim-cricket

ഇതിനു പുറമെ റാം റഹീമിന്റെ ട്വിറ്റർ പ്രൊഫൈലിലെ വിവരങ്ങളും ട്രോളർമാർക്ക് ഇഷ്ടവിഷയമാണ്. റാം റഹീമിന്റെ ട്വിറ്റർ പ്രൊഫൈലിൽ Spiritual Saint/Philanthropist/Versatile Singer/Allrounder Sportsperson/Film Director/Actor/Art Director/Music Director/ Writer/Lyricist/Autobiographer/DOP എന്നാണ് നൽകിയിരിക്കുന്നത്.