രാജ്യത്തെ ഓൺലൈൻ നെറ്റ്‌വർക്കുകളിൽ പോൺ ഉള്ളടക്കങ്ങളോ സര്‍ക്കാരിനെതിയായ പ്രസിദ്ധീകരണങ്ങളോ കണ്ടെത്തുന്നവർക്ക് ഇരട്ടി ഇനാം നൽകുമെന്ന് ചൈന. ഡിസംബർ ഒന്നു മുതലാണ് രാജ്യത്തെ നെറ്റ്‍വർക്കുകൾ കൂടുതൽ ശക്തമാക്കുന്നത്.
ഇതിന്റെ ഭാഗമായി അനധികൃത ഉള്ളടക്കങ്ങൾ കണ്ടെത്തി അധികൃതരെ അറിയിക്കുന്നവര്‍ക്ക് ആറു ലക്ഷം യുവാനാണ് നൽകുക (ഏകദേശം 86,000 ഡോളർ). നേരത്തെ മൂന്നു ലക്ഷം യുവാനാണ് പ്രതിഫലമായി നല്‍കിയിരുന്നത്.
രാജ്യത്ത് ഐക്യവും സുരക്ഷയും മികച്ച ജീവിത സാഹചര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത്. രാജ്യത്ത് അശ്ലീല ഉള്ളടക്കങ്ങൾ 99 ശതമാനവും നീക്കം ചെയ്യാൻ സാധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ചൈന.
പുതിയ നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ 9800 സോഷ്യൽമീഡിയ അക്കൗണ്ടുകൾ ചൈനീസ് സൈബർ അധികൃതർ നീക്കം ചെയ്തിരുന്നു. ചൈനയിൽ വിചാറ്റ്, വൈബോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.