ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റാഗ്രാം കൗമാരക്കാരെ ശല്യം ചെയ്യുന്നവരെ തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് (പരസ്പരം പരിചയമില്ലാത്ത) മെസേജ് അയക്കുന്ന മുതിർന്നവർക്കാണ് നിയന്ത്രണം. ഇൻസ്റ്റാഗ്രാമിലെ യുവ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനു വേണ്ടിയാണിത്. മിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റാഗ്രാം കൗമാരക്കാരെ ശല്യം ചെയ്യുന്നവരെ തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് (പരസ്പരം പരിചയമില്ലാത്ത) മെസേജ് അയക്കുന്ന മുതിർന്നവർക്കാണ് നിയന്ത്രണം. ഇൻസ്റ്റാഗ്രാമിലെ യുവ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനു വേണ്ടിയാണിത്. മിക്ക കൗമാരപ്രായക്കാർക്കും അജ്ഞാതരിൽ നിന്ന് ദിവസവും നിരവധി മെസേജുകളാണ് ലഭിക്കുന്നത്. ഇതിനാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

ADVERTISEMENT

പുതിയ ഫീച്ചർ പ്രകാരം ഫോളോ ചെയ്യാത്ത കൗമാരക്കാർക്ക് മുതിർന്നവരുടെ അക്കൗണ്ടുകളിൽ നിന്ന് അയക്കുന്ന സന്ദേശങ്ങൾ ഇനി മുതൽ ലഭിക്കില്ല. സംശയാസ്പദമായ പെരുമാറ്റമുള്ള മുതിർന്നവരുടെ അക്കൗണ്ടുകളെ കുറിച്ച് കൗമാരക്കാർക്ക് ഇൻസ്റ്റാഗ്രാം മുന്നറിയിപ്പും നൽകും.

ADVERTISEMENT

മുതിർന്നവരുടെ അനാവശ്യ മെസേജുകളിൽ നിന്ന് കൗമാരക്കാരെ സംരക്ഷിക്കുന്നതിന്, 18 വയസ്സിന് താഴെയുള്ളവർക്ക് അവരെ പിന്തുടരാത്തവരെ (മുതിർന്നവർ) സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് തടയുന്ന ഒരു പുതിയ ഫീച്ചർ ഞങ്ങൾ അവതരിപ്പിക്കുന്നു. ഒരു മുതിർന്നയാൾ അവരെ പിന്തുടരാത്ത കൗമാരക്കാരന് സന്ദേശമയയ്ക്കാൻ ശ്രമിക്കുമ്പോൾ മെസേജ് ചെയ്യാൻ ഓപ്ഷനില്ലെന്ന് അറിയിപ്പ് ലഭിക്കും. മെഷീൻ ലേണിങ് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ പ്രായം കണക്കാക്കിയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. കൂടെ സൈൻ അപ്പ് ചെയ്യുമ്പോൾ ആളുകൾ ഞങ്ങൾക്ക് നൽകുന്ന പ്രായവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുമെന്നും ഇൻസ്റ്റാഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗിൽ പറയുന്നുണ്ട്.

ADVERTISEMENT

മുതിർന്നവരുമായി ഇടപഴകുമ്പോൾ കൗമാരക്കാർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർദേശങ്ങൾ അയയ്ക്കുമെന്നും ഇൻസ്റ്റാഗ്രാം അറിയിച്ചു. സംശയാസ്പദമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു മുതിർന്നയാൾ മെസഞ്ചറിൽ അവരുമായി ഇടപഴകുമ്പോൾ പ്രത്യേകം സുരക്ഷയാണ് യുവ ഉപയോക്താവിന് നൽകുക. ഉദാഹരണത്തിന്, ഒരു ഉപയോക്താവ് 18 വയസ്സിന് താഴെയുള്ള നിരവധി ഉപയോക്താക്കളുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ, സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാം സ്വീകർത്താവിനെ അറിയിക്കും. സംഭാഷണം അവസാനിപ്പിക്കുന്നതിനോ, മുതിർന്നവരെ തടയുന്നതിനോ, അക്കൗണ്ട് റിപ്പോർട്ടു ചെയ്യുന്നതിനോ, നിയന്ത്രിക്കുന്നതിനോ ഓപ്ഷൻ നൽകുമെന്നും കമ്പനിയുടെ ബ്ലോഗിൽ പറയുന്നുണ്ട്.

ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് ഒരു ഉപയോക്താവിന് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണം. പ്രായത്തെ സ്ഥിരീകരിക്കുന്നതിന് ആപ്ലിക്കേഷനിൽ ഓപ്ഷനുണ്ടെങ്കിലും ചില ഉപയോക്താക്കൾ അവരുടെ പ്രായം കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ യുവ ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനും പ്രായത്തിന് അനുയോജ്യമായ ഫീച്ചറുകൾ മാത്രം നിർദേശിക്കുന്നതിനും ഇൻസ്റ്റാഗ്രാം ഇന്റലിജൻസ്, മെഷീൻ ലേണിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്.

English Summary: Instagram will stop adults from sending messages to teens who don’t follow them