സിലിക്കന്‍ വാലിയിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ജീവനക്കാരി രാജിവച്ചതെന്തിന്, ആരാണ് ഷെറില്‍ സാന്‍ഡ്ബര്‍ഗ്?
ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ തലസ്ഥാനമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിയിലെ ഏറ്റവും പ്രാധാന്യമുള്ള വനിത എന്ന പെരുമയുണ്ടായിരുന്ന ഉദ്യോഗസ്ഥ പെട്ടെന്നു രാജിവച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സാമ്രാജ്യമാണ് ഫെയ്‌സ്ബുക്കിന്റേത്. ഇതിനു കീഴില്‍
ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ തലസ്ഥാനമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിയിലെ ഏറ്റവും പ്രാധാന്യമുള്ള വനിത എന്ന പെരുമയുണ്ടായിരുന്ന ഉദ്യോഗസ്ഥ പെട്ടെന്നു രാജിവച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സാമ്രാജ്യമാണ് ഫെയ്‌സ്ബുക്കിന്റേത്. ഇതിനു കീഴില്‍
ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ തലസ്ഥാനമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിയിലെ ഏറ്റവും പ്രാധാന്യമുള്ള വനിത എന്ന പെരുമയുണ്ടായിരുന്ന ഉദ്യോഗസ്ഥ പെട്ടെന്നു രാജിവച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സാമ്രാജ്യമാണ് ഫെയ്‌സ്ബുക്കിന്റേത്. ഇതിനു കീഴില്‍
ലോകത്തെ കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ തലസ്ഥാനമായി അറിയപ്പെടുന്ന സിലിക്കന്‍ വാലിയിലെ ഏറ്റവും പ്രാധാന്യമുള്ള വനിത എന്ന പെരുമയുണ്ടായിരുന്ന ഉദ്യോഗസ്ഥ പെട്ടെന്നു രാജിവച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സാമ്രാജ്യമാണ് ഫെയ്‌സ്ബുക്കിന്റേത്. ഇതിനു കീഴില്‍ ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിവയും ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റത്തിനു പിന്നില്‍ മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പങ്ക് എടുത്തുപറയേണ്ടതില്ല. എന്നാല്‍ പിന്നാമ്പുറക്കഥകള്‍ തേടിയാല്‍ മനസ്സിലാകും ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ചയില്‍ സക്കര്‍ബര്‍ഗിനോളം പ്രാധാന്യമുള്ളയാളാണ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സ്ഥാനത്തു 14 വര്‍ഷം പ്രവര്‍ത്തിച്ച ഷെറില്‍ സാന്‍ഡ്ബര്‍ഗ് എന്ന്. കമ്പനിയുടെ വളര്‍ച്ചയില്‍ പല നിര്‍ണായക തീരുമാനങ്ങളും എടുത്തത് ഷെറില്‍ ആയിരുന്നു. ഷെറിലിന്റെ രാജിയില്‍ കലാശിച്ച പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നതിനു മുൻപ് അവരുടെ ചില നേട്ടങ്ങളെക്കുറിച്ചും അറിയാം.
∙ സക്കര്‍ബര്‍ഗും സാന്‍ഡ്ബര്‍ഗും ഒരുമിച്ചപ്പോള്‍ ഫെയ്‌സ്ബുക് കുതിച്ചു
നിരവധി ഡിന്നറുകള്‍ക്കും സംഭാഷണങ്ങള്‍ക്കും ശേഷമാണ് അക്കാലത്ത് 23 വയസ്സുണ്ടായിരുന്ന സക്കര്‍ബര്‍ഗ് 38 കാരിയായ തനിക്ക് ആ ജോലി 2008ല്‍ തന്നതെന്ന് ഷെറില്‍ രാജിക്കത്തില്‍ പറയുന്നു. അവര്‍ നേരത്തേ ഗൂഗിളിനു വേണ്ടിയായിരുന്നു ജോലിയെടുത്തിരുന്നത്. ഗൂഗിളിന്റെ ആഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ് എന്നീ പദ്ധികളുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ഷെറില്‍ ആയിരുന്നു. ഇതില്‍ നിന്നാണ് ഗൂഗിളിന് പിന്നീട് ബില്യന്‍ കണക്കിനു ഡോളര്‍ എത്തിത്തുടങ്ങിയത്. ഷെറില്‍ ഫെയ്‌സ്ബുക്കിലെത്തിയപ്പോള്‍ തന്റെ അനുഭവ സമ്പത്ത് പുതിയ കമ്പനിയുടെ വളര്‍ച്ചയ്ക്കായി ചൊരിഞ്ഞു. താന്‍ ഫെയ്‌സ്ബുക്കിലെത്തുമ്പോള്‍ ഫെയ്‌സ്ബുക്കിന് പരസ്യങ്ങളൊന്നും ഇല്ലായിരുന്നു എന്നും അവര്‍ പറയുന്നു. ഫെയ്‌സ്ബുക്കിലേക്ക് അധികം ശ്രദ്ധയാകര്‍ഷിക്കാതെ പരസ്യങ്ങള്‍ എത്തിത്തുടങ്ങുന്നത് 2010ല്‍ ആണ്. ഷെറില്‍ എത്തിയപ്പോള്‍ 70 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്ന എഫ്ബി കേവലം മൂന്നു വര്‍ഷത്തിനുള്ളില്‍ 700 ദശലക്ഷം ഉപയോക്താക്കളുള്ള ഒന്നായി വളര്‍ന്നു പന്തലിച്ചു.
∙ എല്ലാം ഏകീകരിച്ചത് ഈ ഷെറില്‍
തനിക്കു താത്പര്യമില്ലാത്ത എല്ലാ കാര്യങ്ങളും ഏകീകരിച്ച് കമ്പനിയെ നിയന്ത്രിക്കുന്നത് ഷെറില്‍ ആണെന്ന് സക്കര്‍ബര്‍ഗ് അക്കാലത്തു പറഞ്ഞിട്ടുണ്ട്. പരസ്യങ്ങള്‍ക്കു വേണ്ട തന്ത്രങ്ങള്‍, ജോലിക്കാരെ എടുക്കുന്നതും പിരിച്ചുവിടുന്നതും, മാനേജ്മന്റ്, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ നിയന്ത്രിച്ചിരുന്നത് ഷെറില്‍ ആയിരുന്നു. അക്കാലത്ത് തനിക്ക് 23 വയസ്സേ ഉണ്ടായിരുന്നുള്ളു എന്നും ഒരു കമ്പനി നടത്തിക്കൊണ്ടു പോകേണ്ടത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളു എന്നും സക്കര്‍ബര്‍ഗ് തുറന്നു സമ്മതിച്ചിട്ടുണ്ട്. എല്ലാം ഷെറില്‍ ആണ് ചെയ്തത്. മികച്ച ആളുകളെ ജോലിക്കെടുത്തതു ഷെറിലിന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വോപരി ഒരു കമ്പനി എങ്ങനെ നടത്തണമെന്ന് തന്നെ പഠിപ്പിച്ചത് ഷെറില്‍ ആണെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്. ഫെയ്‌സ്ബുക്കിനായി ഗൂഗിളിലെ തന്റെ സഹപ്രവര്‍ത്തകരായിരുന്ന ചില വമ്പന്മാരെ പോലും ഷെറില്‍ പൊക്കി.
∙ അപാര നേട്ടങ്ങള്‍ നേടിക്കൊടുത്ത സ്ത്രീ സാന്നിധ്യം
ടെക്‌നോളജി മേഖലയിലെ എക്കാലത്തെയും തലയെടുപ്പുള്ള സ്ത്രീ സാന്നിധ്യങ്ങളിലൊന്ന് നേടിയെടുത്ത നേട്ടങ്ങളുടെ ചെറിയൊരു പട്ടിക മാത്രമാണിത്. എന്നാല്‍, പിന്നീട് പ്രശ്‌നങ്ങളും ആരംഭിച്ചു. ഇതിന്റെ തുടക്കം 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പായിരുന്നു. റഷ്യക്കാര്‍ ഫെയ്‌സ്ബുക് വഴി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. തുടര്‍ന്ന് 2018ല്‍ കേംബ്രിജ് അനലിറ്റിക്കാ വിവാദം പുറത്തുവന്നപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അലക്‌സ് സ്റ്റാമോസിനു നേരെ ഷെറില്‍ ദേഷ്യപ്പെട്ടു എന്ന് എല്‍വൈടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാമോസ് എഫ്ബി ബോര്‍ഡിനോടു പറഞ്ഞത് തങ്ങള്‍ക്ക് റഷ്യക്കാരുടെ വ്യാജപ്രചരണങ്ങള്‍ തടുക്കാനായില്ലെന്നാണ്. ‘താങ്കള്‍ ഞങ്ങളെ ബസിനടിയിലേക്ക് എറിഞ്ഞിട്ടു’ എന്നാണ് ഷെറില്‍ സ്റ്റാമോസിനോടു പറഞ്ഞത്. പിന്നിട് ഫെയ്‌സ്ബുക്കിന്റെ മുഖം രക്ഷിക്കാന്‍ നടത്തിയ അതിശക്തമായ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും ഷെറില്‍ ആയിരുന്നു.
∙ കമ്പനിക്കുള്ളിലും ഷെറിലിനെതിരെ പടനീക്കം
തനിക്കു വിശ്വാസമുള്ള ഒരു പറ്റം ലെഫ്റ്റനന്റുമാരെ കൂടെ നിർത്തുകയാണ് ഷെറില്‍ ചെയ്യുന്നതെന്ന് ഒരുപറ്റം എഫ്ബി ജോലിക്കാര്‍ ആരോപിച്ചു എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. തനിക്കും കമ്പനിക്കുമെതിരെയുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിനെതിരെ പല നീക്കങ്ങളും ഷെറില്‍ നടത്തിയെന്ന് ആരോപണമുണ്ട്. അതേസമയം, താന്‍ മടുത്തു എന്നും കമ്പനിക്ക് ഇപ്പോള്‍ നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരി താനാണെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വരുന്നതെന്നും ഷെറില്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. കമ്പനി അടുത്തിടെ നടത്തിയ പല മീറ്റിങ്ങുകളില്‍ നിന്നും അവര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഫെയ്‌സ്ബുക് അടുത്തിടെ മെറ്റാ എന്ന പുതിയ കമ്പനിയായി വേഷം മാറിക്കൊണ്ടിരിക്കുകയാണല്ലോ. ആ സമയത്ത് ഷെറില്‍ പുറത്തുപോകുന്നതിനെ ഒരു യുഗം അവസാനിക്കുന്നതായി ചിത്രീകരിക്കാനും പലര്‍ക്കും താത്പര്യമുണ്ട്.
∙ ഷെറിലിന്റെ രാജിക്കു പിന്നില്‍ മുന്‍ കാമുകന്റെ റോളും
ഷെറിലിന്റെ പെട്ടെന്നുള്ള രാജിക്കു പിന്നില്‍, അവരുടെ മുന്‍ കാമുകനെ രക്ഷിക്കാനായി കമ്പനിയുടെ സ്വാധീനം ഉപയോഗിച്ചതും എതിരാളികള്‍ എടുത്തു കാട്ടുന്നു. ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ദ് വാള്‍സ്ട്രീറ്റ് ജേണലാണ് അടുത്തിടെ പുറത്തുവിട്ടത്. മുന്‍ സുഹൃത്ത് ബോബി കോട്ടിക്കിനു വേണ്ടിയാണ് തന്റെ സ്വാധീനം ഷെറില്‍ ദുരുപയോഗം ചെയ്തത് എന്നാണ് ആരോപണം. ബോബി ഇപ്പോള്‍ ആക്ടിവിഷന്‍ ബ്ലിസഡ് കമ്പനിയുടെ മേധാവിയാണ്. ബോബിക്കെതിരെ ഡെയ്‌ലി മെയില്‍ പുറത്തുവിടാന്‍ ഒരുങ്ങിയ രണ്ടു റിപ്പോര്‍ട്ടുകള്‍ ഷെറില്‍ ഇടപെട്ട് തിരുത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. 2016ലും 2019ലും ആയിരുന്നു ഇത്. സ്ത്രീവിരുദ്ധനായ ഒരാളുമായി തനിക്കു ചങ്ങാത്തമുണ്ടായിരുന്നു എന്ന വാര്‍ത്ത പ്രചരിക്കാതിരിക്കാനാണ് ഷെറില്‍ ഇതു ചെയ്തത് എന്നും ആരോപണമുണ്ട്.
ബോബി തന്റെ മറ്റൊരു മുന്‍ കാമുകിയെ പീഡിപ്പിച്ചു എന്ന ആരോപണമായിരുന്നു ഷെറില്‍ ഇടപെട്ട് തിരുത്തിച്ചതെന്നു പറയുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ ഡെയ്‌ലി മെയിലും ഫെയ്‌സ്ബുക്കും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ഷെറില്‍ ഭീഷണിപ്പെടുത്തി എന്നാണ് അരോപണം. ഇത് ഫെയ്‌സ്ബുക്കില്‍ തനിക്കുള്ള സ്വാധീനം ദുരുപയോഗം ചെയ്തതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തിലും മെറ്റാ കമ്പനിക്കുള്ളില്‍ പല അന്വേഷണങ്ങളും നടന്നുവെന്നും പറയുന്നു. എന്നാല്‍ ഷെറില്‍ ഒരിക്കലും മെയില്‍ ഓണ്‍ലൈനിനെ ഭീഷണിപ്പെടുത്തിയില്ല എന്നായിരുന്നു ഫെയ്‌സ്ബുക് വക്താവ് ഔദ്യോഗികമായി നടത്തിയ പ്രതികരണം.
അതേസമയം, ഷെറിലിനെതിരെ കമ്പനിക്കുള്ളില്‍ അന്വേഷണം നടന്നുവെന്നും അതിനു ശേഷമാണ് സക്കര്‍ബര്‍ഗ് ഷെറിലിന്റെ പല ചുമതലകളും ഏറ്റെടുത്തതെന്നും ആരോപണമുണ്ട്. ഈ ഒരു കാരണമായിരിക്കാം ഷെറില്‍ ഇപ്പോള്‍ രാജിവയ്‌ക്കേണ്ടിവന്നതില്‍ മുഖ്യമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, തനിക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാനായപ്പോഴോ കോട്ടങ്ങള്‍ വന്നപ്പോഴോ സക്കര്‍ബര്‍ഗിന്റെ സഹായം ആവശ്യപ്പെടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം എപ്പോഴും തനിക്കൊപ്പം ഉണ്ടായിരുന്നു എന്നും ഷെറില്‍ തന്റെ 1000 വാക്കുള്ള രാജിക്കത്തില്‍ പറയുന്നു. താന്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ സ്ഥാനത്തു നിന്നു രാജിവയ്ക്കുമെങ്കിലും മെറ്റായുടെ ബോര്‍ഡില്‍ തുടര്‍ന്നും ഉണ്ടായിരിക്കുമെന്നും ഷെറില്‍ പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായ ഹാവിയെ ഒളിവന്‍ ആയിരിക്കും ഇനി ഷെറിലിന്റെ പദവിയിലേക്ക് എത്തുക.
English Summary: Why did Sheryl Sandberg quit?