കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പും മാതൃകമ്പനിയായ മെറ്റയും (ഫെയ്സ്ബുക്) നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.ആർ ഷാ, സുധാംഷു ധൂളിയ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. സിസിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡൽഹി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പും മാതൃകമ്പനിയായ മെറ്റയും (ഫെയ്സ്ബുക്) നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.ആർ ഷാ, സുധാംഷു ധൂളിയ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. സിസിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് മെറ്റ സുപ്രീം കോടതിയെ സമീപിച്ചത്.

ADVERTISEMENT

മെറ്റയുടെ ആവശ്യം ഡൽഹി ഹൈക്കോടതി സിംഗിൾ ബെ‍ഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യത്തെ കോംപറ്റീഷൻ നിയമങ്ങൾ ലംഘിക്കുന്നതാണെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു കഴിഞ്ഞ വർഷം കോംപറ്റീഷൻ കമ്മിഷൻ വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.

വാട്സാപ് സ്വകാര്യതാ നയത്തിന്റെ സാധുത സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിലവിൽ പരിഗണിക്കുകയാണെന്ന് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. വിവരസുരക്ഷാ നിയമം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെ ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

ADVERTISEMENT

സിസിഐയുടെ സ്വതന്ത്രമായ അധികാരം വിനിയോഗിക്കുന്നതിനെ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് എങ്ങനെ ബാധിക്കുമെന്ന് ബെഞ്ച് ചോദിച്ചു. സിസിഐ സ്വതന്ത്രമായ സംവിധാനമാണെന്നും, അതിന്റെ നടപടിക്രമങ്ങൾ നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

വാട്‌സാപ് ഉപയോക്താക്കളുടെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കാൻ 2021ല്‍ കൊണ്ടുവന്ന വിവാദ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിലാണ് കമ്പനിക്ക് തിരിച്ചടി നേരിട്ടത്. പുതിയ സ്വകാര്യതാ നയത്തെക്കുറിച്ച് ഇന്ത്യയുടെ കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിസിഐക്ക് തങ്ങളുടെ പുതിയ നയത്തെക്കുറിച്ച് അന്വേഷിക്കാനാവില്ലെന്നാണ് വാട്‌സാപ് കോടതിയില്‍ വാദിച്ചത്. ഇന്ത്യയുടെ പുതിയ ഡേറ്റ പരിപാലന നിയമം വരുന്നതുവരെയും വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിവരുന്നതു വരെയുമാണ് തങ്ങള്‍ നയം നടപ്പാക്കുന്നതു മാറ്റിവച്ചിരിക്കുന്നത് എന്നാണ് നേരത്തേ വാട്‌സാപ് വാദിച്ചിരുന്നത്. തങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ല, ഇതിനാല്‍ സിസിഐക്ക് അന്വേഷിക്കാന്‍ പറ്റില്ലെന്നാണ് ഫെയ്‌സ്ബുക് ഉന്നയിച്ച വാദം.

ADVERTISEMENT

എന്നാല്‍, തങ്ങള്‍ വാട്‌സാപ് ഫെയ്‌സ്ബുക്കുമായി ഡേറ്റ പങ്കുവയ്ക്കുന്ന കാര്യത്തെക്കുറിച്ചാണ് അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡേറ്റ പരിപാലന ബില്ലിന്റെ പരിധിയില്‍ വരുന്ന സ്വകാര്യതാ പ്രശ്‌നത്തെക്കുറിച്ചല്ലെന്നും സിസിഐയും വാദിച്ചു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും നയം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നതു ശ്രദ്ധിക്കണമെന്നുമാണ് സിസിഐ വാദിച്ചത്. കൂടാതെ തങ്ങളുടെ അന്വേഷണം പ്രധാനമായും വാട്‌സാപിലെ ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുമ്പോള്‍ എതിരാളികളായ കമ്പനികള്‍ക്കുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് എന്നും സിസിഐ കോടതിയില്‍ പറഞ്ഞു.

English Summary: Supreme Court refuses to stall investigation by CCI against WhatsApp, Facebook