ടിക്ടോക് ‘പണമുണ്ടാക്കുന്ന മെഷീൻ’, ദിവസവരുമാനം 20.57 കോടി രൂപ
ലോകത്തെ മിക്ക ടെക് കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചൈനീസ് ആപ്പ് ടിക്ടോക് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി വൻ ജനപ്രീതി നേടിയ ശേഷം ഹ്രസ്വ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്ടോക്കിനെ ഇപ്പോൾ പണം സമ്പാദിക്കുന്ന യന്ത്രമാക്കി മാറ്റിയിരിക്കുകയാണ്. വരുമാനം നേടുന്നതിൽ മറ്റ്

ലോകത്തെ മിക്ക ടെക് കമ്പനികളും വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ചൈനീസ് ആപ്പ് ടിക്ടോക് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി വൻ ജനപ്രീതി നേടിയ ശേഷം ഹ്രസ്വ വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്ടോക്കിനെ ഇപ്പോൾ പണം സമ്പാദിക്കുന്ന യന്ത്രമാക്കി മാറ്റിയിരിക്കുകയാണ്. വരുമാനം നേടുന്നതിൽ മറ്റ് സമൂഹ മാധ്യമങ്ങളെ എല്ലാം ടിക്ടോക് കീഴടക്കുകയും ചെയ്തു.
ഒക്‌ടോബർ 27 ന് ഫിൻബോൾഡ് പുറത്തുവിട്ട ഡേറ്റ പ്രകാരം 2022 സെപ്റ്റംബറിൽ ഐപാഡ് ഒഴികെ ലോകമെമ്പാടുമുള്ള ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലൂടെ ഇൻ-ആപ്പ് വാങ്ങലുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ ( പരസ്യം ഒഴികെ ) വഴി ടിക്ടോക് പ്രതിദിനം 25 ലക്ഷം ഡോളർ (ഏകദേശം 20.57 കോടി രൂപ) സമ്പാദിച്ചു എന്നാണ്. ഈ മൂല്യം കണക്കാക്കുമ്പോൾ ഏകദേശം ഒരു മണിക്കൂറിൽ 104,000 ഡോളർ ആണ് ടിക്ടോക്കിലേക്ക് എത്തുന്ന വരുമാനം. ടിക്ടോക് പ്രതിമാസം നേടുന്നത് 7.58 കോടി ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും ഉയർന്ന വരുമാനം ടിക്‌ടോക്കിന് തന്നെയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ മൂല്യം 3.51 കോടി ഡോളറാണ്. ഡേറ്റിങ് ആപ്ലിക്കേഷനായ ടിൻഡറിന് 3.75 കോടി ഡോളറാണ് പ്രതിമാസ വരുമാനം. എന്നാൽ, ആപ്പിൾ ആപ്പ് സ്റ്റോറിൽ ടിക് ടോക്കിന്റെ വരുമാനം 4.06 കോടി ഡോളറാണ്. 4.79 കോടി ഡോളറുള്ള ഗെയിമിങ് ആപ്പ് കോയിൻ മാസ്റ്ററാണ് ഒന്നാമത്.
അതേസമയം, ഗൂഗിൾ പ്ലേയിൽ നിന്ന് വരുമാനം ലഭിക്കുന്ന മറ്റ് മുൻനിര ആപ്പുകളിൽ ഹോണർ ഓഫ് കിങ്സ് (2.4 കോടി ഡോളർ), കാൻഡി ക്രഷ്സാഗ (2.11 കോടി ഡോളർ), പസിൽ ആൻഡ് ഡ്രാഗൺസ് (2.08 കോടി ഡോളർ), ഡിസ്നി+ (1.9 കോടി ഡോളർ), ഗെയിം ഫോർ പീസ് (1.78 കോടി ഡോളർ) എന്നിവ ഉൾപ്പെടുന്നു.
English Summary: TikTok Becomes Highest Grossing Social App Globally