വാട്സാപ് പണിമുടക്കിയാൽ ലോകം എന്തുകൊണ്ട് ഭയക്കുന്നു?
ഇക്കഴിഞ്ഞ ഒക്ടോബർ 25ന്, സമൂഹമാധ്യമമായ വാട്സാപ്പിന്റെ പ്രവർത്തനം ലോകത്ത് പലയിടത്തും രണ്ട മണിക്കൂറിലേറെ നിലച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നു ശേഷമാണ് വാട്സാപ് വഴി മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടായത്. സ്റ്റേറ്റസ് ഷെയർ ചെയ്യാനോ പ്രൊഫൈൽ വിവരങ്ങൾ പുതുക്കാനോ പ്രൈവസി സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്താനോ ഒന്നും അപ്പോൾ സാധിച്ചിരുന്നില്ല. പലർക്കും വാട്സാപ് വഴി പണമിടപാട് നടത്താനോ ലൊക്കേഷൻ ഷെയർ ചെയ്യാനോ കഴിഞ്ഞിരുന്നില്ല. എന്തിനേറെ, ഉദ്ദേശിക്കാത്ത വ്യക്തിക്കോ, ഗ്രൂപ്പിലേക്കോ മെസേജുകളും ചിത്രങ്ങളും തെറ്റി അയച്ചവരും അവ ഉടനെ ഡിലീറ്റ് ചെയ്യാനാകാതെ കുടുങ്ങി! വാട്സാപ്പിന്റെയും മറ്റ് സമൂഹമാധ്യമങ്ങളുടെയും സർവീസ് പെർഫോമൻസ് ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ് സർവീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തോളം പേരാണ് വാട്സാപ് പ്രവർത്തനം മുടങ്ങിയ ഉടനെ കമ്പനിയെ പരാതി അറിയിച്ചത്. 69% പേർ മെസേജ് അയയ്ക്കുന്നതിന് ബുദ്ധിമുട്ടിയപ്പോൾ, 24% പേർക്ക് വാട്സാപ് സെർവർ കണക്‌ഷനിലും 7% പേർക്ക് ആപ്പിന്റെ മൊത്തം പ്രവർത്തനത്തിലും പ്രശ്നങ്ങൾ നേരിട്ടു. അരമണിക്കൂറിലേറെ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കപ്പെടാഞ്ഞതോടെ #whatsappdown ട്വിറ്ററിലെ ട്രെൻഡിങ് ഹാഷ്ടാഗുകളിലൊന്നായും മാറി. ഇതിപ്പോൾ ആദ്യമായല്ല വാട്‌സാപ്പിന് ഇത്തരമൊരു പ്രശ്നം. എന്താണ് ഇടയ്ക്കിടെ വാട്സാപ്പിനു സംഭവിക്കുന്നത്? അതിനെ ആശങ്കയോടെ കാണേണ്ടതുണ്ടോ? ലോകമൊട്ടാകെ 200 കോടി സജീവ വാട്സാപ് ഉപയോക്താക്കളുണ്ട്. അതിൽ 50 കോടി പേരും ഇന്ത്യയിലാണ്. സ്വാഭാവികമായും വാട്‌സാപ്പൊന്നു ‘വീണാല്‍’ ഇന്ത്യയ്ക്കും ആശങ്കയാകും. അതിനാലാണ്, എന്താണു വാട്സാപ്പിനു സംഭവിച്ചതെന്നതിന് വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം തന്നെ കമ്പനിയോട് ആവശ്യപ്പെട്ടത്.

∙ പരിഹരിച്ചിട്ടുണ്ട്, പക്ഷേ പ്രശ്നമെന്തെന്ന് പറയില്ല
ഒക്ടോബർ 25ന് തടസ്സപ്പെട്ട് രണ്ടു മണിക്കൂറിനു ശേഷമാണ് സേവനം വാട്സാപ് പുനരാരംഭിച്ചത്. തുടർന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ വക്താവെത്തി, ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടായതിലുള്ള ഖേദപ്രകടനത്തിൽ മറുപടിയൊതുക്കി. എന്നാൽ, എന്താണ് സംഭവിച്ചതെന്നോ, എങ്ങനെയാണ് പരിഹരിച്ചതെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ വാട്സാപ് വ്യക്തമാക്കിയില്ല. സേവനം തടസ്സപ്പെട്ടതു സംബന്ധിച്ച് വാട്സാപ്പിനോട് ഇന്ത്യയുടെ ഐടി മന്ത്രാലയം വിശദീകരണം ചോദിച്ചപ്പോഴും സാങ്കേതിക തകരാർ എന്നു മാത്രമാണ് വാട്സാപ് അറിയിച്ചത്.
∙ പണിമുടക്കിയിട്ടുണ്ട് മുൻപും, പലവട്ടം
ഇതാദ്യമായല്ല വാട്സാപ്പിന്റെ പ്രവർത്തനം ഇത്തരത്തിൽ നിലയ്ക്കുന്നത്. മുൻപ് ഏകദേശം ആറു മണിക്കൂറോളം വാട്സാപ്പിന്റെ പ്രവർത്തനം നിലച്ചതും ഇതുപോലെ മറ്റൊരു ഒക്ടോബറിലായിരുന്നു, 2021ൽ!. അന്നു കൂട്ടിന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം ഉണ്ടായിരുന്നു. ഒരു കോൺഫിഗറേഷൻ മാറ്റത്തിനിടെ വന്ന പ്രശ്നമാണ് മെറ്റയുടെ കീഴിലെ പല ആപ്പുകളുടെയും പ്രവർത്തനം വിവിധയിടങ്ങളിലായി ഒരാഴ്ചയ്ക്കിടെ രണ്ടുവട്ടം മുടക്കിയതെന്നായിരുന്നു അധികൃതർ അന്നു വിശദീകരിച്ചത്. 2021 മാർച്ചിലും വാട്സാപ്പും ഇൻസ്റ്റഗ്രാമും ഇതുപോലെ മുക്കാൽ മണിക്കൂറോളം കൂട്ടുവെട്ടിയിരുന്നു. 2020ൽ നാലു വട്ടമാണ് വാട്സാപ് പ്രവർത്തനരഹിതമായത്– ജനുവരിയിൽ 3 മണിക്കൂറും, ജൂലൈയിൽ 2 മണിക്കൂറും ഏപ്രിലിലും ഓഗസ്റ്റിലും അരമണിക്കൂറിൽ താഴെയും.
∙ പ്രവർത്തനം നിലയ്ക്കുന്നത് എന്തു കാരണത്താൽ?
ഇക്കുറിയുണ്ടായ പ്രശ്നത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും 2021 ഒക്ടോബറിൽ പ്രശ്നമുണ്ടായത് ഡൊമെയിൻ നെയിം സിസ്റ്റത്തിലാണെന്ന് (ഡിഎൻഎസ്) സർവീസ് പെർഫോമൻസ് ട്രാക്ക് ചെയ്യുന്നവർ കണ്ടെത്തിയിരുന്നു. അക്ഷരങ്ങളിൽ എഴുതുന്ന ഹോസ്റ്റ്നെയിമുകളെ അക്കങ്ങളിൽ എഴുതുന്ന ഐപി അഡ്രസുകളാക്കി മാറ്റി സൂക്ഷിക്കുന്ന സർവീസാണ് ഡിഎൻഎസ് നൽകുന്നത്. ഇതിൽ പ്രശ്നങ്ങൾ വരുന്നതോടെ യൂസർ തേടുന്ന വെബ്സൈറ്റ് ഏതെന്ന് മനസ്സിലാക്കി, ആ ഹോസ്റ്റ്നെയിമുള്ള ഐപി അഡ്രസിലേക്ക് നമ്മളെ കൊണ്ടുപോകാൻ സിസ്റ്റത്തിനു സാധിക്കാതെ വരും. സമാനമായി ഏതെങ്കിലും സിസ്റ്റത്തിലോ സെർവർ കണക്‌ഷനിലോ മറ്റോ സംഭവിക്കുന്ന തകരാറുകളാണ് ആപ്പുകൾ പണിമുടക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത്.
വലിയൊരു യൂസർ ബേസിനെ തൃപ്തിപ്പെടുത്തി, എന്നും 24 മണിക്കൂറും സേവനം നൽകേണ്ടതിനാൽ മെറ്റ പയറ്റുന്ന വലിയൊരു ടാസ്ക് തന്നെയാണിത്. എന്നാൽ, എല്ലാ ഉപയോക്താക്കൾക്കും ഒന്നിച്ച് സേവനം തടസ്സപ്പെടുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതിനു കാരണം, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഒന്നിലേറെ ഡേറ്റ സെന്ററുകളിലായാണ് ഇവയുടെ പ്രവർത്തനം നടക്കുന്നത് എന്നതാണ്. 200 കോടിയിലേറെ വാട്സാപ് ഉപയോക്താക്കളും 300 കോടിയിലേറെ ഫെയ്സ്ബുക് ഉപയോക്താക്കളുമുള്ളപ്പോൾ എല്ലായിടത്തെയും ഡേറ്റ ട്രാഫിക് ഒരൊറ്റയിടത്തേക്ക് എത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഉചിതമല്ലല്ലോ. അവസാനമായി പ്രവർത്തനം നിലച്ച സന്ദർഭത്തിൽ, വാട്സാപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇന്ത്യയിലും, യുഎസ്, കാനഡ, ഇറ്റലി, തുർക്കി, യുകെ, സ്പെയിൻ, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലുമുള്ളവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്.
∙ വാട്സാപ് ഭീമന് ബദലുണ്ടോ?
പലപ്പോഴായി വാട്സാപ്പും മറ്റ് മെറ്റ ആപ്പുകളും നേരിട്ട ഇത്തരം ‘പണിമുടക്ക്’ പ്രതിസന്ധി കാരണം നേട്ടമുണ്ടാക്കിയവരുമുണ്ട്. കുറച്ചധികം നേരം വാട്സാപ്പിനെ പിരിഞ്ഞിരിക്കേണ്ടി വന്നപ്പോഴാണ് അത്തരം സന്ദർഭങ്ങളിൽ ആശ്രയിക്കാൻ പറ്റുന്ന മറ്റ് ആപ്പുകൾ വേണമെന്ന ചിന്ത വിപണിയിൽ ശക്തമായത്. ടെലിഗ്രാം, സിഗ്‌നൽ തുടങ്ങിയ ആപ്പുകൾ ആ അവസരത്തെ കൃത്യമായി ഉപയോഗപ്പെടുത്തി, ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത നേടാൻ ശ്രമിച്ചു. തുടർന്ന് ഈ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചെങ്കിലും ഇതുവരെ ‘വാട്സാപ് ഭീമന്’ അടുത്തെത്താൻ സാധിച്ചിട്ടില്ല. വാട്സാപ് നൽകുന്ന ഫീച്ചറുകളും ഉപയോഗിക്കാനുള്ള സൗകര്യവും തന്നെയാണ് ഇതിനു വഴിയൊരുക്കുന്നത്. 2020ലെ കണക്കുകൾ പ്രകാരം, ലോകത്ത് ദിവസവും 10,000 കോടിയിലേറെ സന്ദേശങ്ങളാണ് വാട്സാപ് വഴി അയയ്ക്കപ്പെടുന്നത്. 2016ൽ ഫെയ്സ്ബുക് മെസഞ്ചറും വാട്സാപും ഒന്നിച്ച് ദിവസേന 6000 കോടിയോളം മെസേജുകൾ കൈമാറിയിരുന്ന കാലത്തിൽ നിന്നാണ് ഈ അതിവേഗ വളർച്ച വാട്സാപ് നേടിയത്.
∙ വാട്സാപ് പണിമുടക്കുന്നതിൽ ഇത്ര പേടിക്കേണ്ടതുണ്ടോ?
തീർച്ചയായും ഉണ്ടെന്നു തന്നെയാണ് ഉത്തരം. ഇത്രയേറെ ഉപയോക്താക്കളുള്ള ഈ സമൂഹമാധ്യമം ഇപ്പോൾ വെറുമൊരു വിനോദോപാധി മാത്രമല്ല. വിപണിയുടെയും ഒട്ടേറെ ഓഫിസുകളുടെയും പ്രവർത്തനത്തിൽ വാട്സാപ് വലിയ പങ്ക് വഹിക്കുന്നുണ്ട്. വിവിധ മേഖലകളിലെ സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഓഫിസ്– ബിസിനസ് ആവശ്യങ്ങൾക്കായും എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനായും വാട്സാപ്പിനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ, ആപ്പിന്റെ പ്രവർത്തനം കുറച്ചുനേരത്തേക്ക് നിലയ്ക്കുന്നത് പോലും വിപണിയിലും മറ്റും വലിയ പ്രത്യാഘാതങ്ങൾക്ക് ഉണ്ടാക്കും. ഷെയർ മാർക്കറ്റിലെ വ്യതിചലനങ്ങളെ കുറിച്ച് വേഗത്തിൽ വിവരം കൈമാറാൻ മിക്കവരും ഉപയോഗിക്കുന്നതും വാട്സാപിനെയാണ്. അതിനാൽ, അവിടെയും പലർക്കും നഷ്ടങ്ങൾ നേരിടുന്നു.
വാട്സാപ്പും ഇൻസ്റ്റഗ്രാമും വഴി ചെറിയ സംരംഭങ്ങൾ നടത്തിയിരുന്നവരുടെ വരുമാനത്തെയും ഇത്തരം പണിമുടക്ക് വലയ്ക്കുന്നുണ്ട്. കൂടാതെ, സമൂഹമാധ്യമത്തെ മാത്രം ആശ്രയിച്ച് സംരംഭം കെട്ടിപ്പൊക്കിയാൽ എപ്പോൾ വേണമെങ്കിലും അതു തകരാമെന്നൊരു ആശങ്കയും ബാക്കിയായി. ഇപ്പോൾ ലോകത്തെ വിവിധ ക്യാംപെയ്നുകൾക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും വരെ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതിനാൽ അവിടെയും ഇതു പ്രതിസന്ധിയുണ്ടാക്കുന്നു. ഫെയ്സ്ബുക്കിന്റെ പ്രവർത്തനം നിലച്ച സമയത്ത്, ഫെയ്സ്ബുക് ഐഡി നൽകി ലോഗിൻ ചെയ്യാൻ അവസരം നൽകുന്ന മറ്റ് ചില ആപ്പുകളുടെ സുഗമമായ പ്രവർത്തനത്തെ പോലും ‘ഡോമിനോ ഇഫക്ട്’ (ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിന്റെ തുടർച്ചയെന്ന വണ്ണം മറ്റു പ്രശ്നങ്ങളുണ്ടാകുന്ന അവസ്ഥ) എന്ന പോലെ അത് ബാധിച്ചിരുന്നു.
English Summary: WhatsApp Down Frequently! Do we Need to Worry about?